»   » മോഹന്‍ലാല്‍ സിനിമയ്ക്ക് കഥ എഴുതി ഞാനൊരു ക്രിമിനലായി; എസ് എന്‍ സ്വാമി പറയുന്നു

മോഹന്‍ലാല്‍ സിനിമയ്ക്ക് കഥ എഴുതി ഞാനൊരു ക്രിമിനലായി; എസ് എന്‍ സ്വാമി പറയുന്നു

Written By:
Subscribe to Filmibeat Malayalam

സാഗര്‍ ഏലിയാസ് ജാക്കി.. എന്ന് പറയുമ്പോള്‍ ഒരു പ്രത്യേക സ്റ്റൈലുണ്ട്. മോഹന്‍ലാല്‍ മലയാളികള്‍ക്ക് മുന്നില്‍ സാഗര്‍ ഏലിയാസ് ജാക്കിയായി എത്തിയ ഇരുപതാം നൂറ്റാണ്ട് റിലീസ് ചെയ്തിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. ഇന്നും ചിത്രത്തിലെ ഓരോ സംഭാഷണങ്ങളും രംഗങ്ങളും ആരാധകര്‍ക്ക് മനപാഠമാണ്.

കൂടെ വന്നത് മകനാണോ, ഭര്‍ത്താവിനെ നോക്കി ചോദിച്ച ആ ചോദ്യം സഹിച്ചില്ല, ദേവി പിന്നെ കാട്ടിക്കൂട്ടിയത്

കെ മധു സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയത് എസ് എന്‍ സ്വാമിയാണ്. ലാല്‍സലാം എന്ന് ചാനല്‍ പരിപാടിയില്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കവെയാണ് അക്കാര്യം എസ് എന്‍ സ്വാമി പറഞ്ഞത്. ചിത്രത്തെ കുറിച്ച് സ്വാമി പറഞ്ഞ വാക്കുകളിലൂടെ വായിക്കാം...

അത്ര വലിയ സംഭവമൊന്നുമല്ല, എന്നിട്ടും വമ്പന്‍ തുകയ്ക്ക് യുവതാരത്തെ ടെലിവിഷനിലേക്ക് വിളിക്കുന്നു!!

ആ സിനിമ ഉണ്ടായതിന് പിന്നില്‍

അടിയന്തരാവസ്ഥ കഴിഞ്ഞ കാലത്ത് ഇന്ത്യ ടു ഡെ എന്ന മാഗസിനില്‍ ഒരു കവര്‍ പേജ് കണ്ടു. സൈറ ബാനുവും ദിലീപ് കുമാറും ഹാജി മസ്താന്‍ എന്ന കള്ളക്കടത്തുകരന്റെ കാല് തൊട്ടു വണങ്ങുന്ന ചിത്രമായിരുന്നു അത്. അത് സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഒരു അധോലോക നായകന് സമൂഹത്തിലുള്ള സ്ഥാനത്തെ കുറിച്ച് ധാരണയുണ്ടായത്. അങ്ങനെയാണ് ഇരുപതാം നൂറ്റാണ്ട് എന്ന കഥ എഴുതി തുടങ്ങുന്നത്.

സാഗര്‍ ഏലിയാസ് ജാക്കി

സാഗര്‍ ഏലിയാസ് ജാക്കി എന്ന പേരിന് പിന്നില്‍ മോഹന്‍ലാല്‍ ആണെന്നും സ്വാമി വെളിപ്പെടുത്തി. സാഗര്‍ വിദ്യാ സാഗര്‍ എന്ന് നായകന്റെ യഥാര്‍ത്ഥ പേരായും, ജാക്കി എന്ന് ജോലി സംബന്ധമായ പേരായിയുമാണ് ഞാന്‍ എഴുതിയിരുന്നത്. അത് വേണ്ട, നമുക്ക് സാഗര്‍ ഏലിയാസ് ജാക്കി എന്ന ഒറ്റപ്പേര് മതി എന്ന് പറഞ്ഞത് ലാലാണ്.

എന്നെ ക്രമിനിലാക്കിയത് ലാല്‍

ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ശേഷമാണ് എസ് എന്‍ സ്വാമി ക്രിമിനല്‍ കഥകള്‍ എഴുതുന്നത് ശീലമാക്കിയത്. കുടുംബ കഥകള്‍ പൂര്‍ണമായും ഉപേക്ഷിച്ച് ക്രൈം ത്രില്ലറിലേക്ക് സ്വാമി കടന്നു. അതൊരു മികച്ച തുടക്കമായിരുന്നു എന്നും തന്നെ ഒരു ക്രിമിനല്‍ ആക്കിയത് ലാല്‍ ആണെന്നും സ്വാമി പറഞ്ഞു.

പിന്നീട് അത് ശീലിച്ചുപോയി

അങ്ങനെ എഴുതിപ്പോയതാണ്, എനിക്ക് എഴുതാന്‍ കഴിയും എന്നൊരിക്കലും കരുതിയില്ല എന്നാണ് സ്വാമി പറഞ്ഞത്. ഇരുപതാം നൂറ്റാണ്ടിന് ശേഷം കെ മധു - എസ് എന്‍ സ്വാമി കൂട്ടുകെട്ടും ഹിറ്റായി. ഇവരൊന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു.

എസ് എന്‍ സ്വാമി ചിത്രങ്ങള്‍

ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞ ഉടനെയാണ് സ്വാമി സിബിഐ ഡയറിക്കുറിപ്പിന് തിരക്കഥ എഴുതിയത്. പിന്നീട് ഇതിന്റെ മൂന്ന് സീരീസിനും എഴുതി ഹിറ്റാക്കി. ആഗസ്റ്റ് ഒന്ന്, മൂന്നാം മുറ, ജാഗ്രത, കാര്‍ണിവല്‍, സൈന്യം, ദ ട്രൂത്ത്, നരിമാന്‍, ബാബ കല്യാണി അങ്ങനെ നീളുന്നു പിന്നെ സ്വാമിയുടെ എഴുത്തില്‍ വിജയിച്ച അന്വേഷണാത്മക - ക്രൈം ത്രില്ലര്‍ ചിത്രങ്ങള്‍.

English summary
After writes script for Mohanlal i am became criminal says SN Swamy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam