For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരുഹത! സംശയിച്ച ആളുകള്‍ തന്നെ പ്രതിസ്ഥാനത്ത്? ആരോപണവുമായി അച്ഛനും!

|

റോഡ് അപകടങ്ങളിലൂടെ മലയാളത്തിന് നഷ്ടപ്പെട്ടത് ഒട്ടനവധി താരങ്ങളെയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേരളക്കരയെ ഞെട്ടിക്കുന്നൊരു മരണമായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറുടേത്. വയലിന്‍ സംഗീതത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ കൂടുകെട്ടിയ ബാലഭാസകറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടം നടന്ന സംഭവ സ്ഥലത്ത് വെച്ച് തന്നെ മകള്‍ ത്വേജസിനി മരിച്ചിരുന്നു.

ദിലീപേട്ടന്‍ സിംപിളാണ്! ശുഭരാത്രിയിലെ പോസ്റ്ററുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയെ കൈയടക്കി ജനപ്രിയന്‍!

പ്രിയ താരത്തിന് സംഭവിച്ച ദുരന്ത വാര്‍ത്ത കേട്ട് ഞെട്ടലിലാലിയിരുന്നു കേരളം പിറ്റേന്ന് ഉണര്‍ന്നത്. ആദ്യം ബാലുവിന്റെ കുഞ്ഞുമകളുടെ മരണമായിരുന്നു എല്ലാവരെയും സങ്കടത്തിലാക്കിയത്. ബാലഭാസ്‌കര്‍ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ച് വരുന്നു എന്ന ശുഭ വാര്‍ത്തയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു മരണം വില്ലന്റെ രൂപത്തിലെത്തിയത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ചില ദുരുഹതകള്‍ ഉണ്ടെന്ന് അന്നേ സംശയം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വീണ്ടും ഇക്കാര്യം വാര്‍ത്തകളില്‍ നിറയുകയാണ്. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ആരോ ഉണ്ടെന്നുള്ള വാര്‍ത്തയാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്.

 ബാലുവിന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞ ആ രാത്രി

ബാലുവിന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞ ആ രാത്രി

2018 സെപ്റ്റംബര്‍ 25 ന് തിരുവന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിലൂടെയാണ് ബാലഭാസ്‌കര്‍ എന്ന സംഗീതഞ്ജന്റെ സ്വപ്‌നങ്ങളെല്ലാം പൊലിഞ്ഞത്. ഭാര്യ ലക്ഷ്മിയ്ക്കും ഏകമകള്‍ ത്വേജസിനി ബാലയ്ക്കുമൊപ്പം തൃശൂര്‍ക്ക് പോയ കുടുംബം ക്ഷേത്രദര്‍ശനത്തിന് ശേഷം തിരുമലയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതു വശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. മകള്‍ ത്വേജസിനി ബാല തത്ക്ഷണം മരിച്ചു. ചലച്ചോറിനും നട്ടെല്ലിനുമടക്കം ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ രണ്ട് ശാസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയിരുന്നു.

 വില്ലന്റെ രൂപത്തിലെത്തിയ മരണം

വില്ലന്റെ രൂപത്തിലെത്തിയ മരണം

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലഭാസ്‌കറിന്റെ ആരോഗ്യത്തിന് വേണ്ടി കേരളക്കര ഒന്നാകെ പ്രാര്‍ഥനയിലായിരുന്നു. താരം ജീവിതത്തിലേക്ക് തിരികെ വരുന്നുണ്ടെന്ന ശുഭവാര്‍ത്തകളായിരുന്നു പിന്നീട് വന്നത്. എന്നാല്‍ ഒക്ടോബര്‍ രണ്ടിന് ഹൃദയാഘാതത്തെ തുടര്‍ന്ന് താരം അന്തരിക്കുകയായിരുന്നു. ശാന്തി കവാടത്തില്‍ വെച്ച് സംസ്‌കാരവും നടന്നു. പിന്നാലെയാണ് വിവാദങ്ങള്‍ തലപൊക്കി തുടങ്ങിയത്. ബാലഭാസ്‌കറും മകളും മരിച്ച സംഭവത്തില്‍ സംശയമുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്ത് എത്തിയിരുന്നു.

 പുതിയ ചില പ്രശ്‌നങ്ങള്‍

പുതിയ ചില പ്രശ്‌നങ്ങള്‍

അടുത്തിടെ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കള്ള കേസില്‍ പ്രതികളെന്ന് കണ്ടെത്തിയവര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ക്കെതിരെ ഭാര്യ ലക്ഷ്മി എത്തിയിരുന്നു. ഈ വാര്‍ത്തകള്‍ വ്യജമാണെന്നും ബാലുവിന്റെ ഒന്ന് രണ്ട് പരിപാടികള്‍ ഇവരുമായി നടത്തിയിട്ടുണ്ടെന്ന് മാത്രമേ ഉള്ളുവെന്നും ലക്ഷ്മി പറഞ്ഞിരുന്നു. അതേ സമയം ബാലുവിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബാലഭാസ്‌കറിന്റെ ബന്ധു രംഗത്തെത്തി. ആദ്യ ദിവസം മുതല്‍ ഞങ്ങള്‍ സംശയിച്ചിരുന്ന ആളുകള്‍ തന്നെ ഈ കേസില്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ ഇതെല്ലാം തമ്മില്‍ ബന്ധമില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ബന്ധു പറയുന്നത്.

 ബന്ധുവിന്റെ വാക്കുകള്‍

ബന്ധുവിന്റെ വാക്കുകള്‍

ബാലുച്ചേട്ടന്റെ ജീവനും മുകളിലായി ഞങ്ങള്‍ക്ക് ഇനി ഒരു നഷ്ടവും വരാനില്ല. പക്ഷെ, ബാലഭാസ്‌കര്‍ എന്ന കലാകാരനു അപകടം നടന്നപ്പോള്‍ മുതല്‍ ഞങ്ങള്‍ സാക്ഷിയാകേണ്ടി വന്ന അനേകം നാടകങ്ങള്‍ക്ക് ഇപ്പോള്‍ വന്ന ഈ സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധമുണ്ടോ എന്ന് ഞങ്ങളിന്നു സംശയിക്കുന്നു. ആദ്യദിവസം മുതല്‍ ഞങ്ങള്‍ സംശയിച്ചിരുന്ന ആളുകള്‍ തന്നെ ഈ കേസില്‍ അപ്രതീക്ഷിതമായി പ്രതിസ്ഥാനത്തു വരുമ്പോള്‍ ഇതെല്ലാം തമ്മില്‍ ബന്ധമില്ല എന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ക്കാവുന്നില്ല. ബാലുവിന് സാമ്പത്തിക കാര്യങ്ങള്‍ വല്ലാത്ത 'ടെന്ഷനും ആയിരുന്നു എന്നു മാത്രം ഞങ്ങള്‍ക്കറിയാം. അതിനാലാണ് അതെല്ലാം നോക്കിനടത്താന്‍ 'ഇത്രയും വിശ്വസ്തരെ' കൂടെക്കൂട്ടിയതും.

 വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി

വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി

ബാലഭാസകറിന്റെയും മകളുടെയും മരണത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി ദൃക്‌സാക്ഷിയായ കലാഭവന്‍ സോബി വെളിപ്പെടുത്തിയിരിക്കുകയാണ്. ബാലുവിന്റെ കാര്‍ അപകടത്തില്‍പെട്ട് 10 മിനുറ്റിനുള്ളില്‍ അതുവഴി കടന്ന് പോകുമ്പോള്‍ വാഹനം കണ്ട് വണ്ടി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വാഹനങ്ങള്‍ കടത്തി വിട്ടതിനാല്‍ ആരാണ് അപകടത്തില്‍പ്പെട്ടതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. യാത്ര മുന്നോട്ട് പോയിട്ടാണ് അത് ബാലഭാസ്‌കര്‍ ആണെന്ന് അറിയുന്നത്. അപകട സ്ഥലത്ത് കണ്ട ചില കാഴ്ചകള്‍ തനിക്ക് സംശയം തോന്നിച്ചിരുന്നെന്നും ഒരാള്‍ അവിടെ നിന്നും ഓടി പോവുന്നത് കണ്ടെന്നും മറ്റൊരാള്‍ സ്റ്റാര്‍ട്ട് ചെയ്ത ബൈക്ക് തള്ളുന്നത് കണ്ടെന്നും സോബി പറയുന്നു.

അച്ഛന്റെ വാക്കുകള്‍

അച്ഛന്റെ വാക്കുകള്‍

ബാലഭാസ്‌കറിന്റെ പേരില്‍ വീണ്ടും വിവാദങ്ങള്‍ തലപൊക്കിയതോടെ അച്ഛന്‍ കെസി ഉണ്ണിയും പ്രതികരണവുമായി എത്തി. തങ്ങള്‍ക്ക് റോഡരികിലേക്ക് വീട് വെക്കാന്‍ പണം തടസമായിരുന്നു. ബാലഭാസകറിനോട് സംസാരിച്ചപ്പോള്‍ പണത്തിന് വിഷമിക്കണ്ടെന്നും അവന്‍ തരാമെന്നും പറഞ്ഞു. തന്റെ അക്കൗണ്ടില്‍ പണമുണ്ടെന്നും പാലക്കാട്ടെ ഡോക്ടര്‍ക്ക് നല്ലൊരു തുക കൊടുത്തിട്ടുള്ളതായും പറഞ്ഞിരുന്നു. എന്നാല്‍ എത്ര തുക കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നില്ല. ഞാന്‍ ചോദിച്ചതുമില്ല.

 വസ്തുതകള്‍ പുറത്ത് വരണം

വസ്തുതകള്‍ പുറത്ത് വരണം

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പിടിക്കപ്പെട്ട വിഷ്ണു കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ബാലഭാസ്‌കറിന് കൂടെയുണ്ട്. പ്രകാശ് തമ്പി കൂട്ടുകാരനായിട്ട് 6-7 വര്‍ഷമേ ആകുന്നുള്ളു. ബാലുവിനെ ജിമ്മില്‍ കൊണ്ട് പോയിരുന്നത് ഇയാളായിരുന്നു. ഇവരെല്ലാം സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. ഇപ്പോള്‍ ആരും വരാറില്ല. ബാലുവിന്റെ മരണത്തിന് ശേഷം ഫോണില്‍ പോലും വിളിച്ചിട്ടില്ല. ബാലുവിന്റെ ഭാര്യ ഇപ്പോള്‍ അവരുടെ വീട്ടിലാണ്. ബാലുവിന്റെ പേര് ഒന്നിലേക്കും വലിച്ചിഴയ്ക്കാന്‍ താല്‍പര്യമില്ലെന്നും പക്ഷെ ആ അപകട്തിതന് പിന്നിലെ വസ്തുതകള്‍ പുറത്ത് വരണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ പറഞ്ഞതായി മനോരമ കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നു.

Read more about: balabhaskar death മരണം
English summary
Again controversy in violinist Balabhaskar's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more