രജിഷ വിജയന്റെ ഭാഗ്യമായിരുന്നു! വീണ്ടും ആസിഫ് അലിയ്‌ക്കൊപ്പം രജിഷ എത്തുന്നു
നടി രജിഷ വിജയനും ആസിഫ് അലിയും വീണ്ടും ഒന്നിച്ച് അഭിയിക്കുകയാണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടുമെന്നിക്കുന്നത്. നേരത്തെ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍വെള്ളം എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. രജിഷ വിജയന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.

ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ രജിഷയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. ഇപ്പോള്‍ ആസിഫ് അലിയ്‌ക്കൊപ്പം അഭിനയിക്കുന്ന പുതിയ വിശേഷം വന്നതോടെ ആരാധകര്‍ വീണ്ടും ആവേശത്തിലാണ്. 'എല്ലാം ശരിയാകും' എന്നാണ് പുതിയ സിനിമയുടെ പേര്. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഷാരിസ്, നെബിന്‍, ഷാല്‍ബിനും. ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. തോമസ് തിരുവല്ല, ഡോ. പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. സിനിമയിലാവട്ടെ, ജീവിതത്തിലാവട്ടെ രാഷ്ട്രീയത്തിലാവട്ടെ, സൗഹൃദവും സ്‌നേഹവും വിശ്വാസവും ഒന്നിക്കുമ്പോള്‍. 'എല്ലാം ശരിയാകും' എന്ന തലവാചകത്തോടെയാണ് സിനിമ വരുന്നത്.


Click it and Unblock the Notifications











