»   » ജഗതി അന്ന് പറഞ്ഞതിന് മറുപടിയുമായി രഞ്ജിനി

ജഗതി അന്ന് പറഞ്ഞതിന് മറുപടിയുമായി രഞ്ജിനി

Posted By:
Subscribe to Filmibeat Malayalam

മഞ്ച് സ്റ്റാര്‍ സിംഗറിന്റെ ഗ്രാന്റ് ഫിനാലെ വേദിയില്‍ വച്ച് ഹാസ്യ നടന്‍ ജഗതി ശ്രീകുമാര്‍ അവതാരകയായ രഞ്ജിനി ഹരിദാസിനെ പരസ്യമായി അപമാനിച്ചത് അന്നേ ചൂടു പിടിച്ച വാര്‍ത്തയായിരുന്നു. അന്ന് പൊതു വേദിയില്‍ വച്ച് രഞ്ജിന് അതിനുള്ള മറുപടി നല്‍കിയില്ലെങ്കിലും പിന്നീട് പല അവസരങ്ങളിലായി ചുട്ട മറുപടി തന്നെ ജഗതിക്ക് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ വീണ്ടും ഒരു ചാനല്‍ അഭിമുഖത്തില്‍ ജഗതിക്കെതിരെ രഞ്ജിനി.

ജഗതി ശ്രീകുമാര്‍ ഈ അവസ്ഥയില്‍ കിടക്കുമ്പോള്‍ പറയാന്‍ പാടില്ലാത്തതാണെങ്കിലും അന്ന് പൊതുവേദിയില്‍ വച്ച് തന്നെ അപമാനിച്ചത് ശരിയായ നടപടിയല്ലെന്ന് രഞ്ജിനി. അവതാരക അഭിപ്രായം പറയാന്‍ പാടില്ലെന്ന് ജഗതി പറഞ്ഞത് ശരിയായില്ലെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി പറഞ്ഞത്.

Ranjini Haridas

മഞ്ച് സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ വച്ച് പേര് പറയാതെ ചില അവതാരകര്‍ ജഡ്ജസിന്റ പണി ഏറ്റെടുത്ത് അഭിപ്രായം പറയുമെന്ന് പറഞ്ഞ ജഗതി രഞ്ജിനിയെ അനുകരിക്കുകയും ചെയതിരുന്നു. മാത്രമല്ല വേദിയിലെ മറ്റൊരു അവതാരകയായ നസ്‌റിയയെ കണ്ട് പഠിക്കാനും ഉപദേശിച്ചു. എന്നാല്‍ നസ്‌റിയയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് താനാണെന്ന് രഞ്ജിനി പറഞ്ഞു.

ജഡ്ജസിനെയും മത്സരാര്‍ത്ഥിയെയും ബന്ധിപ്പിക്കുകയും ഷോ ലൈവായി കൊണ്ടുപോകുകയും ഒരു അവതാരിക വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണ്. അത് ജഗതി ശ്രീകുമാര്‍ പറയുന്നതു പോലെ കൊണ്ടുപോകാന്‍ കഴിയില്ല. അദ്ദേഹത്തിന് എന്റെ ജോലി ഇഷ്ടമായില്ലെങ്കില്‍ വ്യക്തപരമായി വിളിച്ച് പറയുകയോ രണ്ട് വാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കുകയോ ചെയ്യാമായിരുന്നു. അന്ന് താന്‍ പ്രതികരിക്കാതിരുന്നത് തന്റെ മാന്യതയാണ്. പ്രതികരിച്ചിരുന്നെങ്കില്‍ ആ ഷോ വളരെ വൃത്തികേടാകുമായരന്നെന്നും രഞ്ജിനി പറഞ്ഞു

English summary
Ranjini Haridas said against Jagathy Sreekumar spoke out about her on Grand Finale of the Munch Star Singer Junior stage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam