»   » ഇമ്മാനുവലിന് ശേഷം റീനുവും മമ്മൂട്ടിയും വീണ്ടും

ഇമ്മാനുവലിന് ശേഷം റീനുവും മമ്മൂട്ടിയും വീണ്ടും

Posted By:
Subscribe to Filmibeat Malayalam

ഇമ്മാനുവല്‍ എന്ന ലാല്‍ ജോസ് ചിത്രത്തിന്റെ വിജയത്തിന് ശേഷം പുതുമുഖനായികയായി പ്രത്യക്ഷപ്പെട്ട റീനു മാത്യൂസും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന 'പ്രെയ്‌സ് ദ ലോര്‍ഡ്' എന്ന ചിത്രത്തിനി വേണ്ടിയാണ് റീനുവും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത്.

കോട്ടയത്തെ പാലായിലെ സമ്പന്നമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ കര്‍ഷകനായി മമ്മൂക്കയും അദ്ദേഹത്തിന്റെ ഭാര്യ വേഷത്തില്‍ റീനുവും എത്തുന്നു. ഇവരുടെ വീട്ടിലേക്ക് ഒളിച്ചോടിയെത്തുന്ന രണ്ട് കമിതാക്കള്‍. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പോള്‍ സക്കറിയയുടെ പ്രെയ്‌സ് ദ ലോര്‍ഡ് എന്ന നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബറില്‍ ആരംഭിക്കും.

Mammootty and Reenu Mathew

ഇമ്മാനുലില്‍ റീനു മാത്യൂസ് അവതരിപ്പിച്ച അടക്കമുള്ള വീട്ടമ്മയായ ആനിയെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൈറ്റില്‍ റോളില്‍ മമ്മൂട്ടിയെത്തിയ ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു മറ്റൊരു പ്രധാന കഥാപാത്രം.

വികെ പ്രകാശിന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത ഒരു ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലെ വക്കീല്‍ വേഷം ഈ വികെ പ്രകാശ് ചിത്രത്തിന് വേണ്ടി മമ്മൂട്ടി വീണ്ടും അണിഞ്ഞു എന്നതാണ് ഇതിനകം ചിത്രം ശ്രദ്ധിക്കപ്പെടാന്‍ കാരണം. ഹിന്ദി സീരിയലില്‍ നിന്നെത്തിയ പുതുമുഖനായിക പ്രവീണയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക.

English summary
After the movie Emmanuel, Reenu Mathew to pair with Mammootty named Praise The Lord.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam