ഒരു രാജാവിന്റെ തോന്നിവാസങ്ങള്‍! 'കിംഗ് ഫിഷി'ല്‍ അനൂപ് മേനോനും രഞ്ജിത്തും കേന്ദ്രകഥാപാത്രങ്ങള്‍

ട്രിവാന്‍ഡ്രം ലോഡ്ജ്, ബ്യൂട്ടിഫുള്‍ എന്നിങ്ങനെ മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച വികെ പ്രകാശും അനൂപ് മേനോനും ഒന്നിക്കുന്നു. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം മികച്ച എന്റര്‍ടെയിനറുകളായിരുന്നു. വീണ്ടുമൊന്നിക്കുന്നതും അതുപോലൊരു ചിത്രത്തിന് വേണ്ടിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കിംഗ് ഫിഷ് എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു രാജാവിന്റെ തോന്നിവാസങ്ങള്‍ എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. അനൂപ് മേനോനൊപ്പം സംവിധായകന്‍ രഞ്ജിത്താണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്യൂട്ടിഫുള്ളിന് വേണ്ടി സംഗീതമൊരുക്കിയ രതീഷ് വേഗയാണ് ഈ ചിത്രത്തിന്റെ സംഗീതം. സിനിമയെ കുറിച്ച് ഫേസ്ബുക്കിലൂടെ രതീഷ് വേഗ തുറന്ന് പറഞ്ഞിരിക്കുന്നത്.

anoop-menon

രതീഷ് വേഗയുടെ വാക്കുകളിങ്ങനെ..

ബ്യൂട്ടിഫുള്‍ എന്ന ചിത്രം എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. V.K.P, അനൂപ് മേനോന്‍ കൂട്ടുകെട്ടില്‍ പിറന്ന മനോഹരമായ ചലച്ചിത്രകാവ്യം. ആ ചിത്രത്തിന്റെ സംഗീതത്തിനായി ചിലവിട്ട നാളുകള്‍ ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. വീണ്ടും ഏഴു വര്‍ഷങ്ങള്‍ക്കുശേഷം ആ കൂട്ടുകെട്ടില്‍ ഒരു ചിത്രം. *KING FISH* പ്രണയത്തിന്റെ ആര്‍ദ്രതതയുടെ പുതുമയുള്ള പാട്ടുകളുമായി വീണ്ടുമെത്താന്‍ പ്രാര്‍ഥനയും സപ്പോര്‍ട്ടുമായി നിങ്ങളും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X