»   » ജീവിതത്തിലെ സങ്കടമുള്ള അധ്യായം തീര്‍ന്നു എന്ന് ശാലു മേനോന്‍

ജീവിതത്തിലെ സങ്കടമുള്ള അധ്യായം തീര്‍ന്നു എന്ന് ശാലു മേനോന്‍

Posted By: Rohini
Subscribe to Filmibeat Malayalam

വിവാദങ്ങളെയൊക്കെ മറന്ന് ശാലു മേനോന്‍ ഇപ്പോള്‍ സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ്. ജീവിതത്തിലെ സങ്കടമുള്ള അധ്യായം തീര്‍ന്നു എന്നാണ് താനിപ്പോള്‍ വിശ്വസിയ്ക്കുന്നത് എന്ന് നടി പറയുന്നു.

ശാലുവിനെ കുറിച്ച് അപവാദം പറയരുത്, ഞങ്ങള്‍ ഒരിക്കലും യോജിച്ച് പോകില്ലെന്ന് പലരും പറഞ്ഞു!

നഷ്ടപ്പെട്ടു എന്ന് കരുതിയതെല്ലാം ജീവിതം ഇപ്പോള്‍ തിരിച്ചു തന്നു. തിരക്കുകള്‍ ഒക്കെ കഴിഞ്ഞ് ഇനി കുറച്ച് യാത്രകള്‍ ചെയ്യണം. തന്റെ കുഞ്ഞ് കുഞ്ഞ് സ്വപ്‌നങ്ങളെ കുറിച്ച് ശാലു മേനോന്‍ പറയുന്നു.

നേരത്തെ തീരുമാനിക്കപ്പെട്ടതാണ്

ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്, എല്ലാം നേരത്തെ തീരുമാനിക്കപ്പെട്ടത് എന്ന സത്യം എത്ര വലുതാണെന്ന്. കുറേ നാളുകളായി വിവാഹം എന്ന കാര്യം മനസിലുണ്ടായിരുന്നില്ല. ഇതൊക്കെ നേരത്തെ തീരുമാനിക്കപ്പെട്ട കാര്യങ്ങളായിരിക്കാം.

സുഹൃത്തും ശത്രുവും

പ്രശ്‌നങ്ങള്‍ക്ക് ശേഷം കൂടെയുള്ള സുഹൃത്താരാണ്, ശത്രു ആരാണ് എന്നൊക്കെ മനസിലാക്കാന്‍ സാധിച്ചു. ഡാന്‍സ് സ്‌ക്കൂളിലെ കുട്ടികളും രക്ഷകര്‍ത്താക്കളും ആയിരുന്നു ഏറ്റവും വലിയ സപ്പോര്‍ട്ട്.

ലളിത വിവാഹം

ആര്‍ഭാട വിവാഹം അന്നും ഇന്നും മനസിലുണ്ടായിരുന്നില്ല. ഗുരുവായൂരില്‍ പോകുക, താലി കെട്ടുക, തിരിച്ച് പോരുക, അത്രമാത്രം. കുട്ടികളുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു ചങ്ങനാശ്ശേരിയില്‍ വച്ചുള്ള റിസപ്ഷന്‍. അതും വളരെ ചെറുതായി.

സങ്കടങ്ങളുടെ അധ്യായം

ജീവിതത്തിലെ സങ്കടമുള്ള അധ്യായങ്ങളൊക്കെ തീര്‍ന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഡാന്‍സ് കരിയറാണെങ്കില്‍ പോലും പണ്ടെത്തെക്കാളും നന്നായി മുന്നോട്ട് പോകുകയാണ്.

ഡാന്‍സ് തിരക്കുകള്‍

ആ സമയത്ത് ചില പിള്ളാരൊക്കെ അവസാനിപ്പിച്ച് പോയിരുന്നു. പക്ഷേ, അതിനേക്കാള്‍ കുട്ടികള്‍ പുതുതായി വന്നു. ഇപ്പോള്‍ തന്നെ ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട്ട് എന്ന സ്ഥലത്ത് പുതിയ സ്‌ക്കൂള്‍ തുടങ്ങി.

സജിയുടെ വന്നല്ലോ

ഞാന്‍ തളര്‍ന്നു പോയപ്പോഴൊക്കെ പാവം അമ്മയും അമ്മൂമ്മയുമായിരുന്നു സ്‌ക്കൂളിന് വേണ്ടി ഓടിനടന്നത്. ഇപ്പോള്‍ സജി വന്നല്ലോ? സജിയുടെ മേഖലയാണല്ലോ ഇത്. സ്‌ക്കൂളിന്റെ തിരക്കില്‍ നിന്ന് അമ്മയെ കുറച്ച് കൂടി ഫ്രീയാക്കി.

ഇനി ആഗ്രഹം

തിരക്കുകള്‍ കഴിഞ്ഞ് കുറച്ച് യാത്രകള്‍ ചെയ്യണം. ഇപ്പോള്‍ ഒരുപാട് ആഗ്രഹങ്ങളൊന്നുമില്ല. നഷ്ടപ്പെട്ട് പോയതൊക്കെ തിരിച്ചു തന്നല്ലോ ജീവിതം, അതു മത്രം മതി- ശാലു മേനോന്‍ പറഞ്ഞു

ശാലു മേനോന്റെ ഫോട്ടോസിനായി

English summary
Aggrieved chapter in life is over says Shalu Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam