»   » 21 വര്‍ഷം മുന്‍പ് കളഞ്ഞു പോയ അവസരം തിരിച്ചെടുത്ത് അഹാന ശാന്തികൃഷ്ണയുടെ മകളായി!

21 വര്‍ഷം മുന്‍പ് കളഞ്ഞു പോയ അവസരം തിരിച്ചെടുത്ത് അഹാന ശാന്തികൃഷ്ണയുടെ മകളായി!

Posted By: Nihara
Subscribe to Filmibeat Malayalam

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണകുമാറിന്റെ മൂത്ത പുത്രി അഹാന സിനിമയില്‍ തുടക്കം കുറിച്ചത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസിലായിരുന്നു നായകനായെത്തിയത്. ആ ചിത്രത്തിന് ശേഷമാണ് നിവിന്‍ പോളി നായകനായെത്തിയ ഞണ്ടുകളുടെ ഇടവേളയിലേക്ക് താരം എത്തിയത്. ശ്രിന്റ, ലാല്‍, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. നിവിന്‍ പോളിയുടെ കടുത്ത ആരാധികയായ അഹാനയ്ക്ക് താരത്തോടൊപ്പം അഭിനയിക്കാനായി അവസരം ലഭിച്ചതിനെക്കുറിച്ച് താരം നേരത്തെ വിശദമാക്കിയിരുന്നു.

പിറന്നാള്‍ ദിനത്തിലും ദിലീപ് ഒപ്പമില്ല, ആശംസ അറിയിക്കാന്‍ വിളിച്ചപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞു!

സംവിധായകനും നിര്‍മ്മാതാവിനും മുന്നില്‍ സെന്റിയടിച്ച് ദിലീപ്.. എല്ലാം നിലനില്‍പ്പിന് വേണ്ടി!

ദുല്‍ഖര്‍ സല്‍മാന്റെ കാമുകി ഇനി മമ്മൂട്ടിക്കൊപ്പം, വീണ്ടും തേപ്പുകാരിയാവുമോ?

ശാന്തി കൃഷ്ണയുടെയും ലാലിന്റെയും മകളായാണ് അഹാന ഈ ചിത്രത്തില്‍ വേഷമിട്ടത്. സിനിമയ്ക്കും അപ്പുറത്ത് യഥാര്‍ത്ഥ ജീവിതത്തിലും ഇവര്‍ അമ്മയും മകളുമാണോയെന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു. മികച്ച കെമിസ്ട്രിയാണ് ഇവര്‍ക്കിടയില്‍ ഉടലെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താരത്തിനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന കാര്യത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം ഇപ്പോള്‍.

Ahana

കൃഷ്ണകുമാറും ശാന്തി കൃഷ്ണയും അഭിനയിച്ചിരുന്ന സീരിയലിന് വേണ്ടിയായിരുന്നു കുഞ്ഞായിരുന്ന തന്നെ അഭിനയിപ്പിക്കാനായി ശ്രമിച്ചത്. എന്നാല്‍ എട്ട് മാസം പ്രായമുള്ള തന്നെ സീരിയലില്‍ അഭിനയിപ്പിക്കുന്നതിനോട് അച്ഛന് താല്‍പര്യമുണ്ടായിരുന്നില്ല. മറ്റാരെയും കിട്ടാതെ വന്നപ്പോള്‍ അച്ഛന്‍ സമ്മതം മൂളുകയായിരുന്നു. എന്നാല്‍ ചിത്രീകരണം ഏറെ നീണ്ടപ്പോള്‍ തന്നെയും കൊണ്ട് അമ്മ വീട്ടിലേക്ക് പോവുകയായിരുന്നുവെന്നും താരം പറയുന്നു. അന്ന് നഷ്ടമായ അവസരമാണ് ഞണ്ടുകളുടെ ഇടവേളയിലൂടെയാണ് കൈവന്നതെന്നാണ് കരുതുന്നതെന്ന് അഹാന പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്.

English summary
Ahana Krishna abpou her experience with Shanthi Krishna.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X