»   » നിവിന്‍ പോളിയുടെ സഹോദരിയായി വേഷമിടില്ലെന്ന് താരപുത്രി, നായികാ വേഷം മാത്രമേ പറ്റുകയുള്ളൂവെന്നാണോ ?

നിവിന്‍ പോളിയുടെ സഹോദരിയായി വേഷമിടില്ലെന്ന് താരപുത്രി, നായികാ വേഷം മാത്രമേ പറ്റുകയുള്ളൂവെന്നാണോ ?

Posted By: Nihara
Subscribe to Filmibeat Malayalam

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണകുമാര്‍ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ആദ്യ ചിത്രത്തിന് ശേഷം നീണ്ട ഇടവേള എടുത്തുവെങ്കിലും മികച്ച ചിത്രവുമായാണ് താരം വീണ്ടും എത്തിയിട്ടുള്ളത്. നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് അഹാനയുടെതായി പുറത്തിറങ്ങാനുള്ള ചിത്രം.

ബിജിബാലിന്‍റെ പ്രാണന്‍..ദിയയുടെയും ദേവദത്തിന്റെയും അമ്മ ..അപ്രതീക്ഷിതമായ വിയോഗം

ഉര്‍വശിയുടെ സ്വഭാവമാണ് ചിഞ്ചിയ്ക്ക്..കല്‍പന മരിച്ച ദിവസം അവള്‍ സ്‌കൂളിലേക്ക് പോയിരുന്നു

ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാവുന്നത്. നിവിന്‍ പോളി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. അഹാനയുടെ സിനിമാജീവിതത്തിലെ രണ്ടാമത്തെ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സെപ്റ്റംബര്‍ ഒന്നിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു

നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഭിനയിക്കുന്നതിനായി ആദ്യം അഹാന വിസമത്തിച്ചിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

താല്‍പര്യമില്ലെന്ന് അറിയിച്ചു

നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷമായിരുന്നു ആദ്യം തന്നെ തേടിയെത്തിയത്. ആദ്യം താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നുവെന്നും അഹാന പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

കഥ മുഴുവനായി കേട്ടപ്പോള്‍

കഥ പൂര്‍ണ്ണമായി കേട്ടപ്പോഴാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. കഥ ഇഷ്ടപ്പെട്ടതു കൊണ്ടാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും അഹാന പറയുന്നു.

തമിഴ് സിനിമയോട് താല്‍പര്യം

തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടെന്നും താരം പറയുന്നു. മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ തമിഴില്‍ പ്രവേശിക്കുമെന്നും താരപുത്രി പറയുന്നു.

സ്വപ്‌ന നായകന്‍മാരില്‍ ആരൊക്കെ

തമിഴ് സിനിമയില്‍ അവസരം ലഭിക്കുകയാണെങ്കില്‍ അജിത്, സൂര്യ, വിജയ് എന്നിവര്‍ക്കൊപ്പം അഭിനയിക്കാനാണ് തനിക്ക് താല്‍പര്യമെന്നും അഹാന കൃഷ്ണകുമാര്‍ പറയുന്നു.

നിവിന്‍ പോളിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച്

വളരെ സിമ്പിളാണ് നിവിന്‍ പോളി. സെറ്റില്‍ നല്ല ജോളിയായിരുന്നു. വലിയ താരമാണെന്ന ജാഡയൊന്നും ഇല്ലാത്ത നടനാണ്. നിവിനൊപ്പം ജോലി ചെയ്യാന്‍ രസമാണെന്നും അഹാന പറയുന്നു.

കൃഷ്ണകുമാറിന്റെ മകള്‍

നടന്‍ കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അച്ഛന്‍ ഉപദേശങ്ങളൊന്നും നല്‍കാറില്ലെന്നും താരപുത്രി പറയുന്നു.

English summary
Ahana Krishnakumar about Njandukalude Nattil Oridavela.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam