»   » നിവിന്‍ പോളിയുടെ അനിയത്തി ഇനി ടൊവിനോയുടെ നായിക! ലൂക്ക ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്...

നിവിന്‍ പോളിയുടെ അനിയത്തി ഇനി ടൊവിനോയുടെ നായിക! ലൂക്ക ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്...

Posted By: Karthi
Subscribe to Filmibeat Malayalam

ഒരു പടി വിജയ ചിത്രങ്ങളുമായി മലാളത്തിലെ ഏറ്റവും തിരക്കുള്ള യുവതാരമായി മാറിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്. ടൊവിനോയുടെ പുതിയ ചിത്രം തരംഗം പൂജ റിലീസായി 29ന് തിയറ്ററിലേക്ക് എത്തുകയാണ്. ധനുഷ് ആദ്യമായി നിര്‍മിക്കുന്ന മലയാളം ചിത്രമാണ് തംരഗം. ഇതിന് പുറമെ രണ്ട് ഒരുപിടി ചിത്രങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചും കഴിഞ്ഞു.

മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവതാരം..! അത് നിവിന്‍ പോളിയല്ല, പിന്നേയോ?

നിലപാടുകളും ജീവിതവും അങ്ങനെ തന്നെ, പക്ഷെ ആ രണ്ട് വാക്കുകള്‍ സണ്ണി ലിയോണിന് ഇഷ്ടമല്ല...

luca

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയാണ് ടൊവിനോയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഓണത്തിന് തിയറ്ററില്‍ എത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അനുജത്തിയായി അഹാന അഭിനയിച്ചിരുന്നു.

മൃദുല്‍ ജോര്‍ജിനൊപ്പം സംവിധായകനായ അരുണ്‍ ബോസും ചേര്‍ന്നാണ് ലൂക്കയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. നിമിഷ് രവി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിന്റോ തമോസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2018 പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

English summary
Ahaana Krishna paired opposite Tovino Thomas in Luca.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam