For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഹാനയ്ക്ക് ഡബിള്‍ ധമാക്ക! സ്വപ്‌നതുല്യമായ ഇന്‍ട്രോയ്ക്ക് നന്ദി! ആനിയെക്കുറിച്ച് താരം പറയുന്നത്?

  |

  ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണകുമാര്‍ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ആദ്യ ചിത്രത്തിന് ശേഷം നീണ്ട ഇടവേള എടുത്തുവെങ്കിലും മികച്ച ചിത്രവുമായാണ് താരപുത്രി വീണ്ടും എത്തിയത്. നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുമായാണ് പിന്നീട് അഹാനഎത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടുമൊരു സിനിമയുമായി താരമെത്തിയത്. ലൂക്കയിലെ നിഹാരികയ്ക്ക് ഗംഭീര അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഹാന തന്നെയായിരുന്നോ ഇതെന്ന് വരെ ആരാധകര്‍ ചോദിച്ചിരുന്നു. മലയാള സിനിമയുടെ നായികാനിരയിലേക്ക് ഈ താരപുത്രിയും എത്തിയെന്നും ഇനിയങ്ങോട്ട് ഇന്‍ഡസ്ട്രി ഭരിക്കാന്‍ കെല്‍പ്പുള്ള തരത്തിലേക്ക് താരം വളരുമെന്നുമുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. ടൊവിനോ തോമസിനൊപ്പം ശക്തമായ പ്രകടനം തന്നെയായിരുന്നു ലൂക്കയില്‍ അഹാനയും കാഴ്ച വെച്ചത്.

  ലൂക്ക വിജയകരമായി മുന്നേറുന്നതിനിടയിലാണ് അടുത്ത സിനിമയായ പതിനെട്ടാം പടി തിയേറ്ററുകളിലേക്ക് എത്തിയത്. ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. 70 ഓളം പുതുമുഖങ്ങളായിരുന്നു ചിത്രത്തിനായി അണിനിരന്നത്. സിനിമയിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓഡീഷനില്‍ പങ്കെടുക്കുന്നതിനായി അഹാനയേയും അണിയറപ്രവര്‍ത്തകര്‍ ക്ഷണിച്ചിരുന്നു. അവസാന നിമിഷമായിരുന്നു താരത്തോട് ആനി എന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. പിടികിട്ടാപ്പുള്ളിയാണ് ഇനി അഹാനയുടേതായി പുറത്തിറങ്ങാനുള്ള സിനിമ. ലൂക്കയും പതിനെട്ടാം പടിയും വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് അഹാന. ആനിയെന്ന കഥാപാത്രം തന്നെ ഒരുപാട് സ്വാധീനിച്ചുവെന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

  ലൂക്കയിലെ പ്രകടനം ഗംഭീരം

  ലൂക്കയിലെ പ്രകടനം ഗംഭീരം

  ടൊവിനോ തോമസും അഹാനയും നായികാനായകന്‍മാരായെത്തിയ ചിത്രമാണ് ലൂക്ക. പ്രഖ്യാപനവേള മുതല്‍ത്തന്നെ ഈ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. റൊമാന്റിക് ചിത്രവുമായാണ് ഇരുവരും വീണ്ടുമെത്തുന്നതെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. സിനിമയുടെ ട്രെയിലറും പോസ്റ്ററും ഗാനങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നിഹാരികയായാണ് അഹാനയെത്തിയത്. മികച്ച പ്രകടനം തന്നെയാണ് താരപുത്രി പുറത്തെടുത്തത്. സിനിമാലോകവും ആരാധകരുമെല്ലാം താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ലൂക്കയെ ഏറ്റെടുത്തതില്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് അഹാന മാത്രമല്ല കൃഷ്ണകുമാറും എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറിയത്.

  പതിനെട്ടാം പടിയിലെ ആനി

  പതിനെട്ടാം പടിയിലെ ആനി

  ശങ്കര്‍ രാമകൃഷ്ണന്റെ സിനിമയായ പതിനെട്ടാം പടിയില്‍ അതിഥി താരമായാണ് അഹാന എത്തിയത്. ആനിയെന്ന ടീച്ചറായെത്തിയ താരം ഈ ചിത്രത്തിലൂടെയും കൈയ്യടി നേടിയിരുന്നു. അവസാന നിമിഷമായിരുന്നു താരം ഈ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞത്. മമ്മൂട്ടിക്കൊപ്പം കോംപിനേഷന്‍ രംഗങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അഹാന. ഒരേ സമയം രണ്ട് വിജയചിത്രങ്ങളുമായി മുന്നേറുകയാണ് താരം.

  അവളെ സ്‌നേഹിക്കുന്നു

  അവളെ സ്‌നേഹിക്കുന്നു

  തന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്ന് തന്നെയാണ് പതിനെട്ടാം പടിയെന്ന് അഹാന പറയുന്നു. ആനി എന്ന കഥാപാത്രത്തില്‍ നിന്നും താന്‍ പല പാഠങ്ങളും പഠിച്ചുവെന്നും താരം കുറിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. സ്വപ്‌നതുല്യമായ ഇന്‍ട്രോ നല്‍കിയതിന് സംവിധായകന് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് താരപുത്രി. ആ രംഗം ചിത്രീകരിക്കുമ്പോഴും തിയേറ്റില്‍ വെച്ച് അത് കണ്ടപ്പോളും തനിക്ക് വിശ്വസിക്കാനായില്ലെന്നും അഹാന പറയുന്നു. ഒരു ദിവസം മുഴുവനും സാരിയില്‍ ചുറ്റിക്കറങ്ങാന്‍ ആനി പഠിപ്പിച്ചുവെന്നും സ്‌നേഹിക്കാനും നഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമായി ഈ കഥാപാത്രം തന്നെ രൂപപ്പെടുത്തിയെന്നും താരം പറയുന്നു.

  നായികാനിരയില്‍ പ്രധാനി

  നായികാനിരയില്‍ പ്രധാനി

  നായികാനിരയില്‍ പ്രധാനികളിലൊരാളാണ് അഹാന. പതിനെട്ടാം പടിയെന്ന സിനിമയുടെ ചെറിയ ഭാഗമാണെങ്കിലും ഈ കഥാപാത്രത്തേയും താന്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നുവെന്നും അവളെ സ്‌നേഹിക്കുന്നുവെന്നും അഹാന കുറിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ഭാവി വാഗ്നാദനങ്ങളിലൊന്നായി താരം മാറിയെന്നും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് താരത്തിന് ലഭിക്കുമെന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്. ശക്തമായ പിന്തുണയാണ് ആരാധകര്‍ ഈ താരത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്.

  English summary
  Ahaana Krishna's instagram post about Pathinettam Padi.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X