»   » ദുല്‍ഖറിനൊപ്പം സിനിമ പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അഹാന കൃഷ്ണകുമാറിന്റെ മറുപടി, അത് കലക്കി!

ദുല്‍ഖറിനൊപ്പം സിനിമ പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അഹാന കൃഷ്ണകുമാറിന്റെ മറുപടി, അത് കലക്കി!

Posted By: Rohini
Subscribe to Filmibeat Malayalam

ഫേസ്ബുക്കില്‍ ഒരു മില്യണ്‍ ലൈക്ക് കിട്ടിയതിന്റെ സന്തോഷം പങ്കുവച്ച് എത്തിയപ്പോഴാണ്, ദുല്‍ഖര്‍ സല്‍മാനൊപ്പം ഒരു സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തോട് അഹാന കൃഷ്ണകുമാര്‍ പ്രതികരിച്ചത്. ദുല്‍ഖറിനോട് ചോദിക്കൂ എന്നായിരുന്നു നടിയുടെ മറുപടി. പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല എന്നും നടി പറഞ്ഞു.

അല്‍താഫ് ചിത്രത്തില്‍ നായികയാവാന്‍ തന്നെ പ്രേരിപ്പിച്ചതെന്തെന്ന് നടി അഹാന !!

ഞാന്‍ സ്റ്റീവ് ലോപ്പ്‌സ് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ അഹാന ഇപ്പോള്‍ നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ്. പുതിയ ചിത്രത്തെ കുറിച്ചും സിനിമാ വിശേഷങ്ങളെ കുറിച്ചും ഫേസ്ബുക്ക് ലൈവില്‍ അഹാന പറഞ്ഞത് എന്തൊക്കെയാണെന്ന് തുടര്‍ന്ന് വായിക്കാം..

എന്തുകൊണ്ട് ഇത്രയും വലിയ ഇടവേള

ഞാന്‍ സ്റ്റീവ് ലോപ്പസ് ചെയ്യുന്ന സമയത്ത് ഡിഗ്രി ആദ്യവര്‍ഷമായിരുന്നു. അത് കഴിഞ്ഞ് ആഗ്രഹിച്ചത് പോലെ നല്ലൊരു പ്രൊജക്ടിന് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള രണ്ട് വര്‍ഷം മുന്‍പേ വന്നിരുന്നെങ്കില്‍ ഇത്രയും വലിയ ഗ്യാപ്പ് വരില്ലായിരുന്നു. കോളേജ് ജീവിതം നന്നായി ആസ്വദിച്ചു എന്നും നടി പറഞ്ഞു

ഒരു നടന്റെ മകളായിരിക്കുക; അതിലെ നല്ലതും ചീത്തയും

ആദ്യത്തെ സിനിമ കിട്ടയത് അച്ഛന്‍ നടന്‍ ആയതുകൊണ്ടാണ്. ഷൂട്ടിങ് ലൊക്കേഷനൊന്നും എനിക്ക് വലിയ പുതുമയുള്ളതായി തോന്നിയില്ല. ചെറുപ്പം മുതലേ ഞാന്‍ കാണുന്നതും കേള്‍ക്കുന്നതുമാണ് അതെല്ലാം. പിന്നെ അഭിനേതാക്കളുടെ മക്കള്‍ക്ക് എല്ലാം എളുപ്പമാണ് എന്ന് പുറമെ നിന്ന് കാണുന്നവര്‍ക്ക് തോന്നും. പക്ഷെ അങ്ങനെയല്ല. അതൊരു ചീത്തവശമായി വേണമെങ്കില്‍ പറയാം എന്ന് അഹാന പറയുന്നു

അനിയത്തിമാര്‍ സിനിമയിലേക്ക്

അനിയത്തി എന്നാണ് സിനിമയിലേക്ക് വരിക എന്ന ചോദ്യത്തിന്, അനിയത്തിയല്ല, അനിയത്തിമാരാണ് തനിക്കുള്ളത് എന്ന് അഹാന പറഞ്ഞു. മൂന്ന് അനിയത്തിമാരുണ്ട് എനിക്ക്. ഞാന്‍ ഒന്ന് പച്ച പിടിച്ചിട്ട് അവര്‍ വരും എന്നാണ് അഹാന പറയുന്നത്.

അച്ഛന്‍ ഉപദേശിക്കുമോ?

സിനിമയുടെ കാര്യത്തില്‍ അച്ഛനങ്ങനെ ഉപദേശങ്ങളൊന്നും നല്‍കാറില്ല. ഒരു നടന്‍ എന്ന നിലയില്‍ അച്ഛന്‍ എന്നെ ഒരിക്കലും ഉപദേശിച്ചിട്ടില്ല. എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ അച്ഛന്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട് എന്ന് അഹാന പറഞ്ഞു

നിവിനൊപ്പമുള്ള അനുഭവം

നിവിന്‍ പോളിയുമായുള്ള അഭിനയാനുഭവം സൂപ്പറായിരുന്നു. വളരെ സിംപിളാണ് നിവിന്‍. വലിയൊരു നടനാണെന്ന അഹങ്കാരമൊന്നും ഇല്ലാത്ത നടനാണ്. നിവിനൊപ്പം ജോലി ചെയ്യാനും രസമാണ്. വീണ്ടും നിവിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാം

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്ന ചോദ്യത്തിന്, പൂര്‍ണമായും ഇതൊരു കുടുംബ ചിത്രമാണ് എന്ന് അഹാന പറഞ്ഞു. രണ്ട് മണിക്കൂര്‍ ഒരു ടെന്‍ഷനുമില്ലാതെ പോപ്‌കോണും തിന്ന് കണ്ടിരിക്കാന്‍ പറ്റുന്ന സിനിമയാണ്

മലയാളത്തിലെ ഇഷ്ടനടനും നടിയും ആരാണ്

മലയാളത്തില്‍ എനിക്കൊത്തിരി പേരെ ഇഷ്ടമാണ്. നടിമാരില്‍ ഇപ്പോള്‍ എനിക്കേറ്റവും ഇഷ്ടം പാര്‍വ്വതിയെ ആണ്. നോട്ട് ബുക്ക് മുതല്‍ പാര്‍വ്വതിയെ ഭയങ്കര ഇഷ്ടമാണ്. നടന്മാരുടെ കാര്യത്തില്‍ ഞാന്‍ വളരെ ഡിപ്ലോമാറ്റിക്കാണ്.. എനിക്കൊത്തിരി പേരെ ഇഷ്ടമാണ്.

ദുല്‍ഖറുമായി പടം പ്രതീക്ഷിക്കാമോ?

ദുല്‍ഖര്‍ സല്‍മാനൊപ്പം ഒരു സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന്, പ്രതീക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്ന് അഹാന പറയുന്നു. പക്ഷെ അതിന് വേണ്ടി പ്രാര്‍ത്ഥിക്കണം. വീണ്ടും വീണ്ടും ആ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ദുല്‍ഖറിനോട് പോയി ചോദിക്കൂ എന്നായിരുന്നു അഹാനയുടെ മറുപടി

സെറ്റിലെ അനുഭവം

പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. അല്പം കോമഡിയുമുണ്ട്. സെറ്റില്‍ എല്ലാവരും കുടുംബാംഗങ്ങള്‍ പോലെ തന്നെയായിരുന്നു. അതുകൊണ്ട് സ്‌ക്രീന്‍ കെമിസ്ട്രിയൊക്കെ നന്നായി വന്നു. കളിയും തമാശയുമൊക്കെയായി ഏറെ രസമായിരുന്നു. ഷൂട്ട് തീര്‍ന്നപ്പോള്‍ സങ്കടം തോന്നി

മമ്മൂക്കയുടെ കൂടെ ഉണ്ടാവുമോ?

മമ്മൂട്ടി സാറിന്റെയും കൂടെയും മോഹന്‍ലാല്‍ സാറിന്റെ കൂടെയുമൊക്കെ അഭിനയിക്കുക എന്ന് പറഞ്ഞാല്‍ എന്റെ ഭാഗ്യമാണ്. അങ്ങനെ ഒരു അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത പ്രൊജക്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് സര്‍പ്രൈസ് ആണെന്നായിരുന്നു അഹാനയുടെ മറുപടി

മാറ്റം അനുഭവപ്പെടുന്നുണ്ടോ?

അഭിനയിച്ചു തുടങ്ങിയപ്പോള്‍ എന്തെങ്കിലും മാറ്റം അനുഭവപ്പെടുന്നുണ്ടോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതുവരെ അങ്ങനെ ഒന്നും തോന്നിയിട്ടില്ല. രണ്ട് സിനിമകള്‍ മാത്രമേ ഞാനിതുവരെ ചെയ്തിട്ടുള്ളൂ. അഭിനയിക്കുന്നതിന് മുന്‍പ് ഞാനെങ്ങനെയാണോ അങ്ങനെ തന്നെയാണ് ഇപ്പോഴും. ഒരു ഏഴെട്ട് പടം കഴിഞ്ഞിട്ട് സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം വരുമോ എന്ന് നോക്കാം- അഹാന പറഞ്ഞു.

English summary
Ahaana Krishnakumar about doing a film with Dulquer Salmaan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam