»   » നിവിൻ പോളിയോടുള്ള അടങ്ങാത്ത ഇഷ്ടം, ആഗ്രഹം സാധിച്ച സന്തോഷത്തിൽ താരപുത്രി!!

നിവിൻ പോളിയോടുള്ള അടങ്ങാത്ത ഇഷ്ടം, ആഗ്രഹം സാധിച്ച സന്തോഷത്തിൽ താരപുത്രി!!

By: Rohini
Subscribe to Filmibeat Malayalam

മോഹൻലാലിനും മമ്മൂട്ടിയ്ക്കും സിനിമയ്ക്കത്ത് തന്നെ ധാരാളം ആരാധികമാരുണ്ട്. അതുകൊണ്ട് യുവതാരങ്ങളിൽ പൃഥ്വിരാജ്, നിവിൻ പോളി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ എന്നിവർക്കുള്ള ആരാധികമാർ കുറവൊന്നുമല്ല. സിനിമയ്ക്കത്തെ നിവിൻ പോളി ആരധിക ഇതാ ആ ഇഷ്ടം തുറന്ന് പറയുന്നു.

അച്ഛന്റെ അല്ലേ മോള്.. പിന്നെ സൗന്ദര്യം കാണാതിരിക്കുമോ... മമ്മൂട്ടിയുടെ മകള്‍ക്കുണ്ടോ ഈ ഭംഗി?

മറ്റാരുമല്ല, നടി അഹാന കൃഷ്ണയാണ് നിവിൻ പോളിയോടുള്ള കടുത്ത ആരാധന പങ്കുവച്ചത്. നിവിൻറെ ആരാധികയായതിനെ കുറിച്ചും ആദ്യമായി സംസാരിച്ചതിനെ കുറിച്ചും, കൂടെ അഭിനയിച്ചതിനെ കുറിച്ചും അഹാന ഫേസ്ബുക്കിലെഴുതി. അഹാനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...

കാണാന്‍ സുന്ദരനാണെങ്കിലും സ്വഭാവം അലവലാതിയാണെങ്കില്‍ തീര്‍ന്നില്ലേ, അഹാന ആരെ കുറിച്ചാണ് പറയുന്നത്?

ഞാനും ആരാധികയായി

തട്ടത്തിൻ മറയത്ത് എന്ന ചിത്രം റിലീസ് ചെയ്യുമ്പോൾ ഞാൻ 11 ആം ക്ലാസിൽ പഠിക്കുകയായിരുന്നു. കേരളത്തിലെ മറ്റെല്ലാ പെൺകുട്ടികളെയും പോലെ സിനിമ കണ്ട ശേഷം ഞാനും നിവിൻ പോളിയുടെ കടുത്ത ആരാധികയായി.

ആദ്യമായി സംസാരിച്ചത്

യാദൃശ്ചികമായി ഒരു ദിവസം അച്ഛൻ (നടൻ കൃഷ്ണകുമാർ) എയർപോർട്ടിൽ വച്ച് നിവിൻ പോളിയെ കണ്ടു. 'എൻറെ മകൾ നിവിൻറെ കടുത്ത ആരാധികയാണെ'ന്ന് അച്ഛൻ നേരിട്ട് പറഞ്ഞു. അപ്പോൾ തന്നെ വീട്ടിലേക്ക് ഫോൺ കോൾ വന്നു. മറു തലയ്ക്കൽ നിവിൻ പോളി!

ആ ശബ്ദം

'പയ്യന്നൂർ കോളേജിൻറെ വരാന്ദയിൽ...' എന്ന് തുടങ്ങുന്ന ആ ഫാൻസി ശബ്ദം എന്നോട് 'ഹലോ' പറഞ്ഞു. ഞാൻ ചേട്ടൻരെ വലിയ ഫാൻ ആണെന്നും ചേട്ടൻറെ ശബ്ദം സൂപ്പറാണെന്നും പറഞ്ഞപ്പോൾ 'താങ്ക്യു' എന്ന് വളരെ മൃദുവായി മറുപടി തന്നു.

പിറ്റേ ദിവസം സ്കൂളിലേക്ക്

നിവിൻ പോളിയോട് സംസാരിച്ചു എന്ന സന്തോഷ വാർത്തയുമായിട്ടാണ് അന്ന് ഞാൻ സ്കൂളിലേക്ക് പോയത്. എൻറെ ഏറ്റവും വലിയ സ്വപ്നം അതായിരുന്നു എന്ന് ഞാൻ ചിന്തിച്ചിരുന്നോ..?

ആറ് വർഷങ്ങൾക്ക് ശേഷം

ആറ് വർഷങ്ങൾക്ക് ശേഷം ഒരു സിനിമ അദ്ദേഹത്തിനൊപ്പം ചെയ്തു. നന്ദി നിവിൻ ചേട്ടാ- എന്ന് പറഞ്ഞുകൊണ്ടാണ് അഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിവിനൊപ്പമുള്ള ഒരു ഫോട്ടോയും അഹാന ഷെയർ ചെയ്തിട്ടുണ്ട്.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള

അൽത്താഫ് അലി സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലാണ് അഹാന നിവിൻ പോളിയ്ക്കൊപ്പം അഭിനയിച്ചത്. ചിത്രത്തിൽ നിവിൻറെ സഹോദരിയുടെ വേഷമാണ്.

English summary
Ahana about fan moment with Nivin Pauly
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam