»   » അച്ഛന്റെ അല്ലേ മോള്.. പിന്നെ സൗന്ദര്യം കാണാതിരിക്കുമോ... മമ്മൂട്ടിയുടെ മകള്‍ക്കുണ്ടോ ഈ ഭംഗി?

അച്ഛന്റെ അല്ലേ മോള്.. പിന്നെ സൗന്ദര്യം കാണാതിരിക്കുമോ... മമ്മൂട്ടിയുടെ മകള്‍ക്കുണ്ടോ ഈ ഭംഗി?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന 'അസുഖം' ബാധിച്ച നടനാണ് മമ്മൂട്ടി. മമ്മൂട്ടിയെ കൂടാതെ ഈ അസുഖം നടന്‍ കൃഷ്ണകുമാറിനും ബാധിച്ചു എന്ന് അഭിപ്രായമുള്ളവരുണ്ട്. അന്നും ഇന്നും കൃഷ്ണകുമാറിന് നാല്‍പതിന്റെ ചെറുപ്പമാണ്. ആ അച്ഛന്റെ മകള്‍ എന്താ കുറയുമോ?

കാണാന്‍ സുന്ദരനാണെങ്കിലും സ്വഭാവം അലവലാതിയാണെങ്കില്‍ തീര്‍ന്നില്ലേ, അഹാന ആരെ കുറിച്ചാണ് പറയുന്നത്?

മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ നടന്‍ മമ്മൂട്ടിയുടെ മകള്‍ക്ക് ഇത്രയും സൗന്ദര്യമുണ്ടോ എന്ന് ചോദിക്കുന്നത് അരോചകമാണ്. എന്നാലും അഹാനയെ കാണുമ്പോള്‍ ആ ചോദ്യം ചോദിച്ചു പോവും. വനിത മാഗസിന് വേണ്ടി നടത്തിയ ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടില്‍ അത്ര സുന്ദരിയാണ് അഹാന.

ahaana

പൂര്‍ണിമ ഇന്ദ്രജിത്താണ് അഹാനയുടെ വസ്ത്രം ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. മോഡണ്‍ വേഷത്തിലും നാടന്‍ പെണ്‍കുട്ടിയായും അഹാന ഫോട്ടോഷൂട്ടില്‍ എത്തുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച അഹാനയുടെ ഏറ്റവും പുതിയ ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നു.

English summary
Ahana Onam special photo shoot for Vanitha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam