»   » അല്‍താഫ് ചിത്രത്തില്‍ നായികയാവാന്‍ തന്നെ പ്രേരിപ്പിച്ചതെന്തെന്ന് നടി അഹാന !!

അല്‍താഫ് ചിത്രത്തില്‍ നായികയാവാന്‍ തന്നെ പ്രേരിപ്പിച്ചതെന്തെന്ന് നടി അഹാന !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഹാന വീണ്ടും ഒരു ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുകയാണ്. അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഹാന നായികയാവുന്നത്.

നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. തന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകനെന്നതാണെന്നു അഹാന പറയുന്നു. നിവിനു മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ആരാധകരുണ്ട്. കൂടാതെ യുവജനങ്ങള്‍ക്കിഷ്ടമുള്ള നടന്മാരാണല്ലോ ദുല്‍ഖറും ഫഹദും നിവിനുമെന്നും അഹാന പറയുന്നു.

Read more: അമിതാഭ് ബച്ചനും ശത്രുഘ്‌നന്‍ സിന്‍ഹയും ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി !!

ahana-19-1

ഈ താരങ്ങള്‍ക്കെല്ലാം മലയാളത്തിലും തമിഴിലും ആരാധകരുണ്ട്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തനിക്ക് താത്പര്യമായെന്നും ഈ മാസം 22 നു ചിത്രീകരണം ആരംഭിക്കുമെന്നും അഹാന പറഞ്ഞു.

English summary
ahana to pair with nivin pauly

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam