»   » സിനിമ-സീരിയല്‍ നടി ശ്രീലത മേനോന്‍ അന്തരിച്ചു!

സിനിമ-സീരിയല്‍ നടി ശ്രീലത മേനോന്‍ അന്തരിച്ചു!

Posted By:
Subscribe to Filmibeat Malayalam

സിനിമ-സീരിയല്‍ നടിയായ ശ്രീലതാ മേനോന്‍ അന്തരിച്ചു. 47 വയസായിരുന്നു. അസ്ഥിസംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കവെയാണ് അന്ത്യം.

1985ല്‍ മിസ് ട്രിവാണ്ട്രമായി തിരഞ്ഞടുക്കപ്പട്ട ശ്രീലത 1989ലാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പെരുന്തച്ചന്‍, അര്‍ഹത, ദിനരാത്രങ്ങള്‍, കേളി തുടങ്ങിയവയാണ് ശ്രീലതയുടെ പ്രധാന ചിത്രങ്ങള്‍.

sreelatha-menon

ഇരുന്നൂറോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മയാണ് അവസാനം അഭിനയിച്ച സീരിയല്‍. വീഥി, ശ്രീകൃഷ്ണന്‍, അമ്മ തുടങ്ങിയവയാണ് പ്രധാന സീരിയലുകള്‍. റിഗാറ്റ, നൂപുര എന്നിവടങ്ങളില്‍ നിന്നും നൃത്തം അഭ്യസിച്ച ശ്രീലത അഞ്ഞൂറോളം സ്‌കൂളുകളില്‍ നൃത്ത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

ഏഴു വര്‍ഷം മുമ്പാണ് ഭര്‍ത്താവ് കെഎസ് മധു രക്താര്‍ബുദം ബാധിച്ച് മരിച്ചത്. ഭര്‍ത്താവ് മധുവിന്റെ ചികിത്സയെ തുടര്‍ന്ന് കണക്കെണിയിലായ കുടുബത്തെ രക്ഷിക്കാന്‍ വേണ്ടി ശ്രീലത സിനിമ-സീരിയലില്‍ അഭിനയിക്കുകയായിരുന്നു. പിന്നീട് കാഴച ശക്തി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ അഭിനയരംഗത്ത് നിന്ന് പിന്മാറിയത്.

English summary
Ailing Malyalam actress Sreelatha Menon dead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X