»   » നിവിന്‍ പോളിയുടെ പെങ്ങള്‍ മോഹന്‍ലാലിന്റെ മകളായി എത്തുന്നു

നിവിന്‍ പോളിയുടെ പെങ്ങള്‍ മോഹന്‍ലാലിന്റെ മകളായി എത്തുന്നു

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ പെങ്ങള്‍ എന്ന് കേട്ട് ഞെട്ടേണ്ടതില്ല. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അയിമ റോസ്മി സെബാസ്റ്റിനെ കുറിച്ചാണ് പറയുന്നത്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷമിട്ട അയിമ ഇനി അഭിനയിക്കുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പമാണ്. അതും അദ്ദേഹത്തിന്റെ മകളായിട്ട്.

നിവിന്‍ പോളിയുടെ പെങ്ങള്‍ മോഹന്‍ലാലിന്റെ മകളായി എത്തുന്നു

വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അയിമ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്.

നിവിന്‍ പോളിയുടെ പെങ്ങള്‍ മോഹന്‍ലാലിന്റെ മകളായി എത്തുന്നു

മോഹന്‍ലാലിന്റെ മകളുടെ വേഷമാണ് ചിത്രത്തില്‍. 12 ആം ക്ലാസില്‍ പഠിയ്ക്കുന്ന ജിനി എന്ന കഥാപാത്രത്തെയാണ് അയിമ അവതരിപ്പിയ്ക്കുന്നത്.

നിവിന്‍ പോളിയുടെ പെങ്ങള്‍ മോഹന്‍ലാലിന്റെ മകളായി എത്തുന്നു

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ സഹസംവിധായകന്‍ അജു വര്‍ഗ്ഗീസാണത്രെ ഈ വേഷത്തെ കുറിച്ച് ആദ്യം അയിമയോട് പറഞ്ഞത്. വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം അജുവും ജിബുവും നല്ല സുഹൃത്തുക്കളാണ്. പക്ഷെ അന്നതത്ര കാര്യമായി എടുത്തിരുന്നില്ല എന്ന് അയിമ പറയുന്നു

നിവിന്‍ പോളിയുടെ പെങ്ങള്‍ മോഹന്‍ലാലിന്റെ മകളായി എത്തുന്നു

മോഹന്‍ലാലിനൊപ്പം അഭിനയിക്കുക വലിയ ഭാഗ്യമാണ്. ഒരു സ്‌റ്റേജ് ഷോയില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. പക്ഷെ വ്യക്തിപരമായി നേരിട്ട് കണ്ടിട്ടില്ല- അയിമ പറഞ്ഞു.

നിവിന്‍ പോളിയുടെ പെങ്ങള്‍ മോഹന്‍ലാലിന്റെ മകളായി എത്തുന്നു

ആഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. തൃശ്ശൂരിലായിരിക്കും അയിമ അഭിനയിക്കുന്ന രംഗങ്ങളുടെ ഭൂരിഭാഗം ഷൂട്ടിങും ഉണ്ടാവുക. ഈ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും പഠനത്തിലേക്ക് മടങ്ങും എന്ന് അയിമ പറഞ്ഞു.

നിവിന്‍ പോളിയുടെ പെങ്ങള്‍ മോഹന്‍ലാലിന്റെ മകളായി എത്തുന്നു

മോഹന്‍ലാല്‍ ഒരു പഞ്ചായത്ത് സെക്രട്ടറിയായിട്ടാണ് ചിത്രത്തിലെത്തുന്നത്. മീനയാണ് നായിക. ബിജു മേനോന്‍, അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, സുധീര്‍ കരമന തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.

English summary
After an envious debut with Nivin Pauly in 'Jacobinte Swargarajyam', actress Aima Rosmy Sebastian will soon be seen in 'Vellimoonga' fame Jibu Jacob's next film. And she is acting with none other than Mohanlal in the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam