»   » അത് തീരുമാനിച്ചു, ജനുവരി നാലിന് 'മോഹന്‍ലാലിന്റെ മകളുടെ' കല്യാണം!!!

അത് തീരുമാനിച്ചു, ജനുവരി നാലിന് 'മോഹന്‍ലാലിന്റെ മകളുടെ' കല്യാണം!!!

Written By:
Subscribe to Filmibeat Malayalam
മോഹൻലാലിൻറെ മകളുടെ കല്യാണം ജനുവരിയിൽ?? | filmibeat Malayalam

തെറ്റിദ്ധരിക്കരുത് പ്ലീസ്... മോഹന്‍ലാലിന്റെ മകളായി സിനിമാ പ്രേമികള്‍ക്ക് ഏറെ പരിചിതയായ അയ്മ സെബാസ്റ്റിന്റെ കാര്യമാണ് പറയുന്നത്. അങ്ങനെ അയ്മയുടെയും കെവിന്റെയും പ്രണയം സാഫല്യമാകുന്നു. 2018 ജനുവരി 4 ന് വിവാഹം നടക്കും.

ചാനല്‍ ചര്‍ച്ചയ്ക്ക് ഇരയാകാന്‍ ഇല്ലെന്നേ ഉണ്ണി മുകുന്ദന്‍ പറഞ്ഞുള്ളൂ... അത് ഗുണ്ടായിസമല്ല!!!

കെവിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവാഹ തീയ്യതി അറിയിച്ചത്.. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവിന്റെ മകനാണ് കെവിന്‍ പോള്‍. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം..

നിവിന്റെ പെങ്ങള്‍

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലുടെയാണ് അയ്മ സെബാസ്റ്റിയന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ അനിയത്തിയായ അമ്മുവിന്റെ വേഷമായിരുന്നു അയ്മ അവതരിപ്പിച്ചിരുന്നത്. അമ്മു പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റി.

ലാലിന്റെ മകള്‍

അയ്മയുടെ രണ്ടാമത്തെ സിനിമയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലെത്തിയ അയ്മ വീണ്ടും എല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നു.

പ്രണയം മൊട്ടിട്ടത്

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് അയ്മയുടെ പ്രണയം മൊട്ടിടുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ സോഫിയ പോളിന്റെ മകനാണ് കെവിന്‍ പോള്‍.

അറേഞ്ച്ഡ് ആക്കി..

അമയ്മയുടെയും കെവിന്റെയും പ്രണയം മനസ്സിലാക്കിയ വീട്ടുകാര്‍ അതികം കിംവദികള്‍ക്കൊന്നും ഇടം കൊടുക്കാതെ അതങ്ങ് ഉറപ്പിയ്ക്കുകയായിരുന്നു. ഇരുവീട്ടുകാരം സമ്മതം മൂളിയതോടെയാണ് അയ്മ വിവാഹക്കാര്യം പ്രഖ്യാപിച്ചത്.

ഞെട്ടിയ ആരാധകര്‍

ബാലതാരമായിട്ടാണ് അയ്മയെ പ്രേക്ഷകര്‍ കണ്ടത്. ആദ്യ ചിത്രത്തില്‍ പ്ലസ് ടു കഴിഞ്ഞ് എംബിബിഎസിന് പഠിക്കാന്‍ പോകുന്ന നിവിന്റെ പെങ്ങള്‍. മുന്തിരി വള്ളികളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി. വിവാഹം പ്രഖ്യാപിച്ചപ്പോള്‍ ഐമയ്ക്ക് കെട്ടുപ്രായം ആയോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

നായികയാകേണ്ടേ...

രണ്ട് ചിത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയായ അയ്മയ്ക്ക് ഇനിയും സിനിമകള്‍ ചെയ്യണ്ടേ.. നായികയാകേണ്ടേ എന്നും ചിലര്‍ ചോദിയ്ക്കുന്നു. എന്നാല്‍ നായികയായി അഭിനയിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് ക്ലാസിക് ഡാന്‍സ് നര്‍ത്തകി കൂടെയായ അയ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
Aima Rosmy Sebastian's wedding date is here

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X