»   » 'മോഹന്‍ലാലിന്റെ മകള്‍' വിവാഹിതയാകുന്നു,പ്രണയം തളിര്‍ക്കുന്നത് സിനിമ ചിത്രീകരണത്തിനിടെ!

'മോഹന്‍ലാലിന്റെ മകള്‍' വിവാഹിതയാകുന്നു,പ്രണയം തളിര്‍ക്കുന്നത് സിനിമ ചിത്രീകരണത്തിനിടെ!

By: Teresa John
Subscribe to Filmibeat Malayalam

ആദ്യ സിനിമയിലുടെ തന്നെ മലയാളികള്‍ ഒരിക്കലും മറക്കാത്ത മുഖമാണ് അയ്മ സെബാസ്റ്റിയന്റേത്. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലുടെ അരങ്ങേറ്റം കുറിച്ച അയ്മ മോഹന്‍ലാലിന്റെ മകളായി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. മുന്തിരിവള്ളികള്‍ ഇന്ന് റിലീസ് ചെയ്തിട്ട് 101-ാം ദിനം ആഘോഷിക്കുന്നതിനിടയില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അയ്മ പുതിയൊരു തീരുമാനം എടുത്തിരിക്കുകയാണ്.

കേവലം രണ്ട് സിനിമകളില്‍ മാത്രം അഭിനയിച്ചതിന് പിന്നാലെ നായിക വസന്തമായി പാറി നടക്കാനൊന്നും അയ്മ തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ വിവാഹം കഴിക്കാം എന്ന തീരുമാനത്തില്‍ എത്തി നില്‍ക്കുകയാണ് നടിയിപ്പോള്‍. അയ്മയുടെ ഭാവി വരന്‍ ആരാണെന്നുള്ള കാര്യമാണ് ഇപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

അയ്മ സെബാസ്റ്റ്യന്‍

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലുടെയാണ് ഐമ സെബാസ്റ്റിയന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ അനിയത്തിയായ അമ്മുവിന്റെ വേഷമായിരുന്നു അയ്മ അവതരിപ്പിച്ചിരുന്നത്. അമ്മു എല്ലാവരുടെയും ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

അയ്മയുടെ രണ്ടാമത്തെ സിനിമയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലെത്തിയ ഐമ വീണ്ടും എല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നു.

ഐമയുടെ വിവാഹം

കൊച്ചുകുട്ടിയുടെ വേഷം ചെയ്തിരുന്ന ഐമയെ എല്ലാവരും ഓമനത്തം തിളങ്ങുന്ന ഒരു കൊച്ചു കുട്ടിയായി തന്നെയാണ് കണ്ടിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അയ്മ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകളാണ് ഇ്‌പ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പ്രണയം തളിര്‍ക്കുന്നത്

ഐമയുടെ പ്രണയം കലര്‍ന്ന എന്നാല്‍ അറഞ്ചേര്‍ഡ് മ്യാരേജ് ആണെന്നാണ് പറയുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കണ്ടെത്തിയ ആളാണ് അയ്മയുടെ ഭര്‍ത്താവാന്‍ പോവുന്നത്.

നിര്‍മാതാവിന്റെ മകന്‍

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ നിര്‍മാതാവ് സോഫിയ പോളിന്റെ മകന്‍ കേവിന്‍ പോളാണ് അയ്മയെ വിവാഹം കഴിക്കാന്‍ പോവുന്നത്. ഇരുവരുടെയും പ്രണയം മനസിലാക്കിയ വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോട് കൂടിയാണ് വിവാഹം.

വിവാഹം

അയ്മ വിവാഹിതയാകാന്‍ പോവുന്നു എന്ന വാര്‍ത്ത മാത്രമെ ഇപ്പോള്‍ പുറത്ത് വന്നുള്ളു. എന്നാല്‍ എന്നാണ് വിവാഹം എന്ന് തുടങ്ങുന്ന കാര്യങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

ഹീറോയിന്‍ ആവാന്‍ ഇഷ്ടമില്ല

ക്ലാസിക്കല്‍ ഡാന്‍സില്‍ ഏറെ താല്‍പര്യമുള്ള ആളാണ് അയ്മ. എന്നാല്‍ തനിക്ക് സിനിമയിലെ ഹീറോയിന്‍ ആവുന്നതിനോട് വലിയ താല്‍പര്യമില്ലെന്ന്് അയ്മ തന്നെ മുമ്പ് പറഞ്ഞിരുന്നു.

ദൂരം എന്ന സിനിമയിലുടെ

അയ്മ ആദ്യം അഭിനയിച്ച സിനിമ ജേക്കബ്ബിന്റെ സ്വാര്‍ഗരാജ്യം അല്ല. ദൂരം എന്ന സിനിമയിലാണ്. ചിത്രത്തില്‍ അയ്മയുടെ ഇരട്ട സഹോദരിയായ അയ്‌നയും അഭിനയിച്ചിരുന്നു.

സിനിമ റിലീസായിരുന്നില്ല


മക്ബൂല്‍ സല്‍മാനായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം പക്ഷെ റിലീസ് ചെയ്തിരുന്നില്ല.

Mohanlal's Munthirivallikal Thalirkkumbol To Release In Gulf

ഗള്‍ഫ് മലയാളി

അയ്മയുടെ ആദ്യ ചിത്രത്തിലെ അമ്മു ഗള്‍ഫ് മലയാളിയുടെ കഥാപാത്രാമായിരുന്നു. ജീവിതത്തിലും അയ്മ ദുബായില്‍ സ്ഥിര താമസമാക്കിയ മലയാളി കുടുംബാംഗമാണ്.

English summary
Aima Sebastian To Enter Wedlock!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam