»   » 'മേക്കപ്പ് ഇല്ലാതെ കണ്ടപ്പോഴാണ് നിവിന്‍ പോളിയുടെ നായികയായി എന്നെ സെലക്ട് ചെയ്തത്'

'മേക്കപ്പ് ഇല്ലാതെ കണ്ടപ്പോഴാണ് നിവിന്‍ പോളിയുടെ നായികയായി എന്നെ സെലക്ട് ചെയ്തത്'

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപിന് ശേഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ നടിമാരെ റിക്രൂട്ട് ചെയ്യുന്ന നടനാണ് നിവിന്‍ പോളി. പ്രേമം എന്ന ചിത്രത്തിലൂടെ നിവിന്‍ പോളി പരിചയപ്പെടുത്തിയത് മൂന്ന് നായികമാരെയാണ്.

രഹസ്യം ലീക്കായി, നിവിന്‍ പോളി ഡബിള്‍ റോളില്‍, ത്രില്ലടിച്ച് ആരാധകര്‍!

ഇപ്പോഴിതാ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലും നിവിന് പുതുമുഖ നായികയാണ്. തന്നെ ചിത്രത്തിലേക്ക് സെലക്ട് ചെയ്തതിനെ കുറിച്ച് നടി പറയുന്നു.

ആരാണ് നായിക

മോഡലിങ് രംഗത്ത് സജീവമായ ഐശ്വര്യ ലക്ഷ്മിയാണ് നിവിന്‍ പോളിയുടെ നായികയായി മലയാള സിനിമയില്‍ അരങ്ങേറുന്നത്. ഒത്തിരി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച പരിചയവുമായാണ് തിരുവനന്തപുരത്തുകാരിയായ ഐശ്വര്യ ബിഗ്‌സ്‌ക്രീനിലെത്തുന്നത്.

സിനിമയില്‍ എത്തിയത്

കാസ്റ്റിങ് കോള്‍ കണ്ടപ്പോള്‍ ഒത്തിരി ഫോട്ടോകള്‍ സംവിധായകന്‍ അല്‍ത്താഫിന് അയച്ചുകൊടുത്തിരുന്നു. മോഡലിങ്ങിന് വേണ്ടി എടുത്ത ഫോട്ടോകളാണ് അയച്ചുകൊടുത്തത്. എന്നാല്‍ അതൊന്നും അല്‍ത്താഫിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഓഡിഷന് ചെന്നപ്പോള്‍, മേക്കപ്പില്ലാത്ത എന്റെ രൂപം കണ്ടപ്പോഴാണ് നായികയായി തിരഞ്ഞെടുത്തത്- ഐശ്വര്യ പറഞ്ഞു.

എംബിബിഎസ്സുകാരി

എംബിബിഎസ് പൂര്‍ത്തിയാക്കിയ ഐശ്വര്യ ഇന്റന്‍ഷിപ് ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. സായി പല്ലവിയ്ക്ക് ശേഷം നിവിന്‍ പോളി പരിചയപ്പെടുത്തുന്ന മറ്റൊരു എംബിബിഎസ്സുകാരിയാണ് ഐശ്വര്യ ലക്ഷ്മി.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

ചിത്രത്തില്‍ സ്മാര്‍ട്ട് ടെക്കി പെണ്‍കുട്ടിയായിട്ടാണ് ഐശ്വര്യ എത്തുന്നത്. ഐശ്വര്യയെ കൂടാതെ അഹാന കൃഷ്ണകുമാറും ചിത്രത്തില്‍ നായികയായെത്തുന്നുണ്ട്.

നിവിനിന്റെ ഫോട്ടോസിനായി...

English summary
Model Aishwarya Lekshmi is selected to be one of the two heroines in Nivin Pauly starrer Njandukalude Naatil Oridavela. The other heroine is Ahaana Krishnakumar. The film is bankrolled by the actor himself under the banner of Pauly Jr. Pictures.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam