»   » സായി പല്ലവിയ്ക്ക് ശേഷം മറ്റൊരു എംബിബിഎസ്സുകാരികൂടെ നിവിന്റെ നായികയായെത്തുന്നു

സായി പല്ലവിയ്ക്ക് ശേഷം മറ്റൊരു എംബിബിഎസ്സുകാരികൂടെ നിവിന്റെ നായികയായെത്തുന്നു

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ നായികമാരായി ഒത്തിരി പുതുമുഖങ്ങള്‍ പോയ വര്‍ഷം എത്തിക്കഴിഞ്ഞു. അക്കൂട്ടത്തിലേക്കിതാ ഒരാള്‍ കൂടെ, ഐശ്വര്യ ലക്ഷ്മി. പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്റെ നായികയായി ഐശ്വര്യ എത്തുന്നത്.

മോഡലിങ് രംഗത്തു നിന്നും ടെലിവിഷന്‍ ചാനലിലെത്തിയ ഐശ്വര്യ പറയുന്നു, അഭിനയം താന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്ന്. പഠനത്തിരക്കിനിടയിലാണ് മോഡലിങ് ചെയ്തത്. മോഡലിങില്‍ സജീവമാകണം എന്നതിനപ്പുറം അഭിനയത്തെ കുറിച്ച് ഐശ്വര്യ ചിന്തിച്ചിരുന്നില്ലത്രെ.

nivin-aiswarya

സ്മാര്‍ട്ടായ ടെക്കി പെണ്‍കുട്ടിയായിട്ടാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നതെന്ന് സംവിധായകന്‍ അല്‍ത്താഫ് പറയുന്നു. ഓഡിഷന്‍ നടത്തിയ ശേഷമാണ് ഐശ്വര്യയെ നായികയായി തിരഞ്ഞെടുത്തത്.

എംബിബിഎസ് പൂര്‍ത്തിയാക്കിയ ഐശ്വര്യ ഇന്റന്‍ഷിപ് ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. അല്‍ത്താഫ് ചിത്രത്തിലേക്ക് നിവിന്‍ പോളിയുടെ നായികയെ ആവശ്യമുണ്ടെന്ന കാസ്റ്റിങ് കോള്‍ കണ്ടിട്ടാണ് ഐശ്വര്യ ഓഡിഷന് എത്തുന്നത്.

രണ്ട് മൂന്ന് സീനുകള്‍ അഭിനയിച്ചു കാണിക്കനാണ് ഓഡിഷന് ആവശ്യപ്പെട്ടത്. നല്ലൊരു അനുഭവമാണ് ഓഡിഷന് തന്നെ ഉണ്ടായതെന്ന് ഐശ്വര്യ പറയുന്നു. താന്‍ വലിയൊരു നിവിന്‍ പോളി ആരാധികയാണെന്നും തിരുവനന്തപുരത്തുകാരിയായ ഐശ്വര്യ പറഞ്ഞു.

English summary
Nivin Pauly will soon be back in the Premam camp through director Althaf's film and just as in the blockbuster, he has a new lady debuting as his heroine in the film. Model-cum-medico, Aishwarya Lekshmi, a popular face in TV commercials, will star as his heroine in the family entertainer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam