»   » കാനില്‍ ഐശ്വര്യയാണ് താരം

കാനില്‍ ഐശ്വര്യയാണ് താരം

Posted By:
Subscribe to Filmibeat Malayalam

അറുപത്തിയാറാമത് കാന്‍ ചലച്ചിത്രോത്സവത്തിലും ബോളിവുഡിന്റെ ഐശ്വര്യ റായ് മിന്നി.

പതിവുപോലെ സിംപിള്‍ ലുക്കിലെത്തിയ ഐശ്വര്യ കാനിന്റെ ചുവപ്പുപരവതാനിയില്‍ തിളങ്ങുകയായിരുന്നു. വ്യത്യസ്തവും മനോഹരവുമായ വസ്ത്രങ്ങളണിഞ്ഞാണ് ഐശ്വര്യ ചലച്ചിത്രോത്സവത്തിനെത്തിയത്.

ഈ വ്‌സ്ത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

പന്ത്രണ്ടാമത്തെ തവണയാണ് ഐശ്വര്യ കാനിലെത്തുന്നത്. വിവാഹശേഷം എല്ലാവട്ടവും ആഭിഷേകിനൊപ്പമാണ് ഐശ്വര്യ കാനില്‍ എത്താറുള്ളത്. ഈ ബോളിവുഡ് താരജോഡികള്‍ കാനിലെ കാമറക്കണ്ണുകളില്‍ വിരുന്നാവാറുമുണ്ട്. എന്നാല്‍ ഇത്തവണ അഭിഷേക് ഷൂട്ടിങ് തിരക്കിലായതിനാല്‍ അമ്മ വൃന്ദറായിയ്ക്കും മകള്‍ ആരാധ്യയ്ക്കുമൊപ്പമാണ് ഐശ്വര്യ കാനിലെത്തിയിരിക്കുന്നത്.

കാനില്‍ ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷവച്ചടങ്ങിന് ഐശ്വര്യയെത്തിയത് കറുത്ത ഡിസൈനര്‍ സാരിയുമണിഞ്ഞായിരുന്നു. സഭ്യാചാരിയുടെ ഡിസൈനായിരുന്നു ഈ സാരി. പിന്നീട് രണ്ടുവട്ടം ഐശ്വര്യ വേദിയിലെത്തി.

ഒരുവട്ടം വെള്ള ഷര്‍ട്ടും കറുത്ത പാവാടയുമായിരുന്നു വേഷം, പിന്നീട് അബു ജയ് സന്ദീപ് ഖോസ്ല ഡിസൈന്‍ ചെയ്ത നിറയെ മുത്തുകളും തുന്നല്‍പ്പണികളുമുള്ള മുഴുനീള അനാര്‍ക്കലിയായിരുന്നു ഐശ്വര്യയുടെ വേഷം. ഓരോവട്ടം ഐശ്വര്യ വേദിയിലെത്തുമ്പോഴും ക്യാമറകള്‍ തുരുതുരെ മിന്നുകയായിരുന്നു.

സഞ്ജയ് ലീല ബന്‍സാലിയുടെ ദേവദാസ് എന്ന ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിനായിരുന്നു ആദ്യമായി ഐശ്വര്യ കാനിലെത്തിയത്. പിന്നീടിങ്ങോട്ട് എല്ലാവട്ടവും ഐശ്വര്യ കാനില്‍ താരമാകുന്ന കാഴ്ചയാണ് ലോകസിനിമ കണ്ടത്.

ആരാധ്യയ്ക്ക് ജന്മംനല്‍കയശേഷമായിരുന്നു 2012ലെ കാന്‍ ചലച്ചിത്രോത്സവം. ഇതില്‍ അമ്മയായതിന്റെ ഭാഗമായ അല്‍പം തടിയുമായിട്ടായിരുന്നു ഐശ്വര്യയെത്തിയത്. നടിയായ ഐശ്വര്യ തടികുറയ്ക്കാത്തത് അന്ന് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. പക്ഷേ അമ്മയാവുകയെന്നത് വളരെ പവിത്രമായ ഒരു കാര്യമാണെന്നും അത് ആസ്വദിക്കുന്നതിനാല്‍ തടി കുറയ്ക്കാന്‍ തനിയ്ക്ക് ധൃതി തോന്നുന്നില്ലെന്നും പറഞ്ഞ ഐശ്വര്യ പിന്നീട് ഇതിന്റെ പേരില്‍ പ്രശംസ നേടുകയും ചെയ്തു.

ഇത്തവണ വിമര്‍ശകരുടെ വായടപ്പിക്കുന്ന വിധം തടികുറച്ചാണ് ഐശ്വര്യ കാനില്‍ പ്രത്യക്ഷപ്പെട്ടത്.

English summary
Aishwarya Rai Bachchan twinkling at Cannes Film Festival.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam