»   » ഐശ്വര്യ തിരിച്ചെത്തുന്നത് പൃഥ്വിരാജിനൊപ്പം?

ഐശ്വര്യ തിരിച്ചെത്തുന്നത് പൃഥ്വിരാജിനൊപ്പം?

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
ഐശ്വര്യ റായ് ഗര്‍ഭിണിയായപ്പോള്‍ കുഞ്ഞ് ആണോ പെണ്ണോ എന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ചകളും ഊഹാപോഹങ്ങളും, ആരാധ്യ ജനിച്ചുകഴിഞ്ഞപ്പോള്‍ പിന്നത്തെ ചര്‍ച്ച ഐശ്വര്യയുടെ തടിയെക്കുറിച്ചായി, അധികം വൈകാതെ ഐശ്വര്യ വീണ്ടും ശരീരസൗന്ദര്യം വീണ്ടെടുത്ത് പരസ്യങ്ങളിലും പൊതുചടങ്ങുകളിലുമെത്തിയപ്പോള്‍ ഐശ്വര്യയുടെ സിനിമയിലേയ്ക്കുള്ള തിരിച്ചുവരവിനെക്കുറിച്ചായി ചര്‍ച്ച.

ഈ ചര്‍ച്ച ഇപ്പോഴും തുടങ്ങുകയാണ്. മണിരത്‌നം ചിത്രത്തിലൂടെയാണ് ഐശ്വര്യ തിരിച്ചുവരുന്നത് എന്നതുള്‍പ്പെടെ ഒട്ടേറെ കഥകള്‍ ഐശ്വര്യയുടെ തിരിച്ചുവരവിനെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ഏറ്റവും പുതിയതായി കേള്‍്ക്കുന്നത് പൃഥ്വിരാജിനൊപ്പമാണ് ഐശ്വര്യയുടെ തിരിച്ചുവരവ് എന്നാണ്. അയ്യയെന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ച പൃഥ്വിയുടെ പുതിയ ചിത്രമായ ഹാപ്പി ന്യൂ ഇയറിലൂടെയാണ് ഐശ്വര്യ മടങ്ങിവരുന്നതെന്നാണ് ബിടൗണില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

നൃത്ത സംവിധാനത്തില്‍ നിന്ന് സിനിമാ സംവിധാനത്തിലേക്ക് വന്ന ഫറാ ഖാനാണ് 'ഹാപ്പി ന്യൂ ഇയര്‍' സംവിധാനം ചെയ്യുന്നത്. പൃഥ്വിയെക്കൂടാതെ ഷാരൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍, കത്രീന കൈഫ്, ബൊമാന്‍ ഇറാനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഷാരൂഖിന്റെ നായികാ വേഷത്തിലാണത്രേ ആഷിന്റെ വെള്ളിത്തിരയിലേക്കുള്ള പുനപ്രവേശം. മുന്‍പ് മണിരത്‌നത്തിന്റെ രാവണ്‍ എന്ന ചിത്രത്തില്‍ ഐശ്വര്യയും പൃഥ്വിയും ഒരുമിച്ചിട്ടുണ്ട്.

റൊമാന്റിക് കോമഡിയായി ഒരുക്കുന്ന 'ഹാപ്പി ന്യൂ ഇയര്‍' നിര്‍മ്മിക്കുന്നത് ഷാരൂഖ് ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റാണ്.

English summary
Aishwarya Rai to make her comeback with Prithviraj and Sharukh Khan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam