»   » കുട്ടിപ്പുലിമുരുകനോട് എല്ലാവരും ചോദിക്കുന്നത് ഒരേ ഒരു ചോദ്യം, അജാസ് പറയുന്നു

കുട്ടിപ്പുലിമുരുകനോട് എല്ലാവരും ചോദിക്കുന്നത് ഒരേ ഒരു ചോദ്യം, അജാസ് പറയുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

തന്നെ കാണുന്ന എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ഒരേ ഒരു ചോദ്യമാണെന്ന് കുട്ടിപ്പുലിമുരുകന്‍ അജാസ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കുട്ടിക്കുറുമ്പന്‍ കാര്യങ്ങള്‍ പങ്കുവെച്ചത്. കുട്ടിപ്പുലിമുരുകനല്ലേയിതെന്നും പറഞ്ഞ് ഓടി വരുന്നവര്‍ ചോദിക്കുന്നത് ഒരു സെല്‍ഫ് എടുത്തോട്ടെ എന്നാണ്.

പ്രായഭേദമന്യേ എല്ലാവരും ചോദിക്കുന്നത് സെല്‍ഫി എടുത്തോട്ടെയെന്നാണ്. തനിക്ക് മുന്നിലെത്തുന്ന ആരാധകരെ നിരാശപ്പെടുത്താതെ അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാറുണ്ട് താരം. നിറഞ്ഞ ചിരിയുമായി ആവശ്യക്കാര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാറുണ്ട് അജാസ്.

പുലിമുരുകന്റെ കുട്ടിക്കാലം അവതരിപ്പിച്ചു

പുലിമുരുകന്റെ കുട്ടിക്കാലം അവതരിപ്പിച്ച താരം ആളു ചില്ലറയല്ലെന്ന് പ്രേക്ഷകര്‍ക്ക് നേരത്തെ അറിയാവുന്നതാണ്. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അജാസിന്റെ സിനിമാ പ്രവേശനത്തെ ആകംക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കണ്ടിരുന്നത്.

തുടക്കം ലാലേട്ടനൊപ്പം

സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തില്‍ അരങ്ങേറി. താരത്തിന്റെ കുട്ടിക്കാലം അവിസ്മരണീയമാക്കി. നേരിട്ട് കോമ്പിനേഷന്‍ സീനുകളില്ലെങ്കിലും നൂറ് കോടി ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞു.

കുട്ടി സൂപ്പര്‍ ഹീറോ

അച്ഛന്റെ ജീവനെടുത്ത പുലിയെ കൊല്ലാന്‍ വേണ്ടി തയ്യാറെടുക്കുന്ന കുട്ടി മുരുകന്റെ പ്രകടനം നെഞ്ചിടിപ്പോടെയാണ് പ്രേക്ഷകര്‍ വീക്ഷിച്ചത്. പല്ലിറുമ്മി പുലിയെ കൊല്ലണം എന്ന് മുരുകന്‍ പറയുമ്പോഴും പുലിയെ കുരുക്കിടുന്നതിനായി ഓടുന്നതുമൊക്കെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്.

ആദ്യം കണ്ടപ്പോള്‍ പേടി

ലാലേട്ടനെ ആദ്യം കണ്ടപ്പോള്‍ പേടിച്ച് മാറിനിന്നിരുന്നു. പിന്നെ കൂടെ നിന്ന് ഫോട്ടോ ഒക്കെ എടുത്തു. ഷൂട്ടിങ്ങ് തീര്‍ന്നപ്പോള്‍ പേടിയൊക്കെ മാറി.

തുടക്കം റിയാലിറ്റി ഷോയിലൂടെ

ഡിഫോര്‍ ഡാന്‍സിലൂടെയാണ് അജാസ് ശ്രദ്ധേയനായത്. കൊല്ലം സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജാസ്.

സിനിമ റിലീസ് ചെയ്തതിന് ശേഷം തിരക്ക് കൂടി

ഷൂട്ടിങ്ങിനിടയിലെ രസകരമായ അനുഭവങ്ങള്‍ കൂട്ടുകാരുമായി പങ്കുവെക്കണമെന്ന് കരുതിയാണ് ഷൂട്ടിങ് തീര്‍ന്ന് നാട്ടിലേക്ക് പോകുമ്പോള്‍ മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ ചിത്രം റിലീസായതിന് ശേഷം തിരക്ക് കൂടി. ആകെ ഒരു ദിവസമാണ് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞത്.

English summary
Ajas sharing his acting experience in the film Pulimurugan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X