»   » അജിത് ട്രാഫിക് പോലീസിന്റെ പിടിയില്‍?

അജിത് ട്രാഫിക് പോലീസിന്റെ പിടിയില്‍?

Posted By:
Subscribe to Filmibeat Malayalam

സേലം:തമിഴ് ചലച്ചിത്ര താരം അജിത് സിനിമ വാര്‍ത്തകളില്‍ മാത്രമല്ല പലപ്പോഴും പ്രത്യക്ഷപ്പെടാറ്. ബൈക്കുകളോടും കാറുകളോടും ഉള്ള അജിത്തിന്റെ താത്പര്യം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. വാഹനങ്ങളോട് ഇത്രയും ആവേശമുള്ള അജിത് പക്ഷേ ട്രാഫിക് നിയമപാലനത്തില്‍ 100 ശതമാനം കൃത്യത കാണിക്കുന്ന ആളാണ്.

താന്‍ വലിയ സൂപ്പര്‍ താരമാണെന്ന അഹങ്കാരമൊന്നും തമിഴ്‌നാടിന്റെ പ്രിയപ്പെട്ട 'തല' അജിത്തിനില്ല. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധാരണക്കാര്‍ക്കൊപ്പം വരിയില്‍ നിന്ന് മുമ്പ് പല തവണ അജിത് ഇത് തെളിയിച്ചിട്ടുണ്ട്.

Ajith On Bike

ഇത്തവണ ട്രാഫിക് പോലീസിന്റെ മുന്നിലാണ് താരജാഡകളില്ലാതെ അജിത് പ്രത്യക്ഷപ്പെട്ടത്. ചെന്നൈയില്‍ നിന്ന് ബാംഗ്ലൂര്‍ക്കുള്ള യാത്രക്കിടയില്‍ ആയിരുന്നു ഇത്.

ബൈക്ക് റൈഡിങ്ങിനെ ഏറെ പ്രണയിക്കുന്ന അജിത് തന്റെ ഏറ്റവും പുതിയ ബിഎംഡബ്ല്യൂ എസ്എസ്100 ആര്‍ആര്‍ ബൈക്കിലായിരുന്നു യാത്ര. സേലത്തിനടുത്തെത്തിയപ്പോള്‍ പോലീസ് ചെക്കിങ്. എല്ലാവരേയും പോലെ അജിത് രേഖകളുമായി വരിയില്‍ നിന്നു. ഒടുവില്‍ ഹെല്‍മെറ്റ് ഊരി ബൈക്കിന്റെ രേഖകളും ലൈസെന്‍സുമൊക്കെ കാണിച്ചപ്പോഴാണ് പോലീസുകാര്‍ ശരിക്കും അന്തം വിട്ടത്.

സുരക്ഷിതമായ തന്റെ ബൈക്ക് റൈഡുകളുടെ രഹസ്യം അടുത്തിടെ ഒരു അഭിമുഖത്തില്‍ അജിത് പരാമര്‍ശിച്ചിരുന്നു. എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി മാത്രമാണ് അജിത്തിന്റെ ബൈക്ക് യാത്രകള്‍. ഇത് എല്ലാവരും പിന്തുടരണമെന്നാണ് അജിത് പറയുന്നത്.

ടു പീസ് സ്വ്യൂട്ടും ഷോള്‍ഡറുകളിലും കാല്‍ മുട്ടുകളിലും പാഡും ധരിച്ചാണ് അജിത്തിന്റെ ബൈക്ക് യാത്ര. തന്റെ ഡ്രെസ്സ് കണ്ട് ബൈക്ക് റേസിങ്ങിനിറങ്ങിയതാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്ന് അജിത് പോലീസുകാരോട് പറഞ്ഞു. എങ്ങനെയാണ് ബൈക്കില്‍ സഞ്ചരിക്കേണ്ടത് എന്നതിന് ആള്‍ക്കാര്‍ക്ക് പ്രചോദനമാകട്ടെ എന്ന് കരുതിയാണ് ഇതെന്നും അജിത് പറഞ്ഞു.

English summary
The actor Ajith was recently spotted near a small village in Salem while he was on his way to Bangalore from Chennai on his new hunk BMW ss100rr.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam