Just In
- 11 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 11 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 12 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 12 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
രാജ്യം 72ാം റിപ്പബ്ലിക്ക് നിറവില്‍; പ്രൗഡിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം, പരേഡ് കാണാന്‍ കാല് ലക്ഷത്തോളം പേര്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗ്യാങ്സ്റ്ററില് മമ്മൂട്ടിയ്ക്കൊപ്പം അജിത്ത് ?
മലയാളചലച്ചിത്രലോകത്തെ ഏറ്റവം പ്രധാനപ്പെട്ട ചര്‍ച്ചയിപ്പോള്‍ ആഷിക് അബുവിന്റെ മമ്മൂട്ടിച്ചിത്രം ഗ്യാങ്സ്റ്ററാണ്. ഏറെനാള്‍ മുമ്പ് പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ പോവുകയാണ്. ഇതിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള പലതരം റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
മമ്മൂട്ടി അധോലോകനായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ അഞ്ച് വ്യത്യസ്ത ഗറ്റപ്പുകളിലാണ് അദ്ദേഹം എത്തുന്നത്. നേരത്തേ ചിത്രത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം ഒരു ഗാനരംഗത്ത് തമിഴകത്തിന്റെ ഇളയദളപതി വിജയ് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിജയ് തന്നെ ഇക്കാര്യം നിഷേധിച്ചു. ഇപ്പോള്‍ കേള്‍ക്കുന്നത് ചിത്രത്തില്‍ തല അജിത്താണ് മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാന്‍ പോകുന്നത് എന്നാണ്.
അഹമ്മദ് സിദ്ദിഖ് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ അജിത്തൊരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്നാണ് സൂചന. ഇതിന് മുമ്പ് തമിഴില്‍ ഇറങ്ങിയ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന രാജീവ് മേനോന് ചിത്രത്തില്‍ മമ്മൂട്ടിയും അജിത്തും ഒന്നിച്ചഭിനയിച്ചിരുന്നു. അജിത്ത് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എന്ന വാര്‍ത്തകളോട് സംവിധായകന് ആഷിക് അബുവോ മമ്മൂട്ടിയോ മറ്റ് അണിയറക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തായാലും മമ്മൂട്ടിയുടെ 2014ലെ ബിഗ് ബജറ്റ് ചിത്രത്തില്‍ സഹതാരമായി ആര് എത്തുമെന്ന് കാത്തിരുന്ന് കാണാം.
ചിത്രത്തില്‍ നായികയാകുന്നത് കുഞ്ഞനന്തന്റെ കടയിലൂടെ വന്ന നൈല ഉഷയാണ്. കാസര്‍ക്കോടും മംഗലാപുരവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.