»   » 'കാഞ്ചനമാലയ്‌ക്കെതിരെയുള്ള വിമര്‍ശനം ആര്‍ എസ് വിമലും സിദ്ദിഖിലും നിര്‍ത്തിയില്ലെങ്കില്‍...'

'കാഞ്ചനമാലയ്‌ക്കെതിരെയുള്ള വിമര്‍ശനം ആര്‍ എസ് വിമലും സിദ്ദിഖിലും നിര്‍ത്തിയില്ലെങ്കില്‍...'

Posted By: Rohini
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം റിലീസ് ചെയ്ത് ഇത്രയുമായിട്ടും, കഥയിലെ യഥാര്‍ത്ഥ നായികയെ വേട്ടയാടുന്നത് അവസാനിപ്പിച്ചില്ലേ. കാഞ്ചനമാലയെ വിമര്‍ശിച്ച ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമലിനും നടന്‍ സിദ്ദിഖിനും മറുപടി നല്‍കി പഴയ നക്‌സലേറ്റും കോഴിക്കോടുകാരിയുമായ അജിത.

കാഞ്ചനമാലയ്‌ക്കെതിരെയുള്ള വിമര്‍ശനം ഇനിയും ആര്‍ എസ് വിമലും സിദ്ദിഖും നിര്‍ത്തിയില്ലെങ്കില്‍ അവര്‍ സ്വയം ചെറുതാവുമെന്ന് പ്രമുഖ സിനിമാ മാഗസിനായ നാനയോട് അജിത പറഞ്ഞു. നാനയിലൂടെയാണ് സിദ്ധിഖിന്റെ വിമര്‍ശനം പുറത്തു വന്നത്. തുടര്‍ന്ന് വായിക്കൂ...

'കാഞ്ചനമാലയ്‌ക്കെതിരെയുള്ള വിമര്‍ശനം ആര്‍ എസ് വിമലും സിദ്ദിഖിലും നിര്‍ത്തിയില്ലെങ്കില്‍...'

മുക്കത്ത് സേവാമന്ദിര്‍ പോലെ ഒരു സ്ഥാപനമുള്ളത് ആ പ്രദേശങ്ങളില്‍ വേദനയനുഭവിക്കുന്ന, പീഡിപ്പിക്കപ്പെടുന്ന ഒട്ടേറെ സ്ത്രീകള്‍ക്ക് ഒരു താങ്ങും തണലുമായി നിലകൊള്ളുന്നുവെന്ന കാര്യത്തില്‍ ഒരു സംശയുമില്ലെന്ന് പറഞ്ഞുകൊണ്ട് അജിത തുടങ്ങി.

'കാഞ്ചനമാലയ്‌ക്കെതിരെയുള്ള വിമര്‍ശനം ആര്‍ എസ് വിമലും സിദ്ദിഖിലും നിര്‍ത്തിയില്ലെങ്കില്‍...'

കാഞ്ചനമാലയും മൊയ്തീനും തമ്മിലുള്ള പ്രണയത്തെപ്പറ്റിയൊക്കെ ഞങ്ങളും ഒരുപാട് കേട്ടിട്ടുണ്ട്. മൊയ്തീന്റെ തികച്ചും അപ്രതീക്ഷിതമായ മരണത്തിലുള്ള തന്റെ തീരാനഷ്ടം ആ ഉമ്മ നികത്തിയത് മൊയ്തീനില്ലാത്ത ലോകത്ത് ജീവിക്കേണ്ടെന്ന് തീരുമാനിച്ച്, ആത്മഹത്യാശ്രമങ്ങള്‍ നടത്തിയ കാഞ്ചനേച്ചിയെ മൊയ്തീന്‍ നടത്തിക്കൊണ്ടിരുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്ക് സ്വന്തം മകളെപ്പോലെ പ്രവേശിപ്പിച്ചുകൊണ്ടാണെന്നും, എത്രയോ വര്‍ഷങ്ങള്‍ ഉമ്മയും കാഞ്ചനേച്ചിയും ഉമ്മയുടെ ആ വീട്ടില്‍ സേവാമന്ദിറിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും എല്ലാവര്‍ക്കും അറിയാം.

'കാഞ്ചനമാലയ്‌ക്കെതിരെയുള്ള വിമര്‍ശനം ആര്‍ എസ് വിമലും സിദ്ദിഖിലും നിര്‍ത്തിയില്ലെങ്കില്‍...'

പിന്നീട് സേവാമന്ദിറിന്റെ ആ കെട്ടിടം പൊളിച്ചതും 8 സെന്റ് സ്ഥലം വര്‍ഷങ്ങള്‍ക്കുശേഷം സേവാമന്ദിറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതുമൊക്കെ ചരിത്രമാണ്. പ്രവര്‍ത്തനങ്ങളില്‍ വിമലിന്റെ ഹീറോ ആയ ബി പി റഷീദിന്റെ പങ്കെന്തായിരുന്നുവെന്ന് അനുഭവിച്ചറിഞ്ഞതാണ് അന്വേഷി (സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന, അജിത നേതൃത്വം നല്‍കുന്ന സംഘടനയാണ് അന്വേഷി)

'കാഞ്ചനമാലയ്‌ക്കെതിരെയുള്ള വിമര്‍ശനം ആര്‍ എസ് വിമലും സിദ്ദിഖിലും നിര്‍ത്തിയില്ലെങ്കില്‍...'

ഇതിനിടയ്ക്കാണ് ഒരിക്കല്‍ സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ സേവാമന്ദിറിന് അഞ്ചുലക്ഷം രൂപ നല്‍കുന്നത്. അത് വെറുതെ കുറച്ചുപേരുടെ മുമ്പില്‍വെച്ച് നല്‍കിയ തുകയായിരുന്നില്ല. ഒരു പൊതുപരിപാടിയില്‍വെച്ച് നാട്ടുകാരായ പല പ്രമുഖവ്യക്തികളുടേയും മുമ്പില്‍വെച്ച് രമേഷ് നാരായണ്‍ പരസ്യപ്രഖ്യാപനം നടത്തി നല്‍കിയതായിരുന്നു. അതിന് സേവാമന്ദിന്റെ റസീപ്റ്റും അന്ന് നല്‍കിയിട്ടുണ്ട്. ആ പരിപാടിയില്‍ ഞാനും പങ്കെടുത്തിട്ടുണ്ട്

'കാഞ്ചനമാലയ്‌ക്കെതിരെയുള്ള വിമര്‍ശനം ആര്‍ എസ് വിമലും സിദ്ദിഖിലും നിര്‍ത്തിയില്ലെങ്കില്‍...'

ഈ സംഭവം കഴിഞ്ഞ് പിന്നെയും വര്‍ഷങ്ങളുടെ ഒരു ഇടവേളയുണ്ടായിരുന്നു. ഉമ്മയുടെ വീട്ടില്‍നിന്നും ഒരു തുറന്ന ഷെഡ്ഡിലേയ്ക്ക് സേവാമന്ദിര്‍മാറിയപ്പോള്‍ നേരത്തെ ചെയ്തിരുന്ന പല പ്രവര്‍ത്തനങ്ങളും ഏതാണ്ട് നിലച്ചുപോയി. ലൈബ്രറി മാത്രമാണ് പിന്നെ കാര്യമായി പ്രവര്‍ത്തിച്ചത്. ഈ സ്ഥാപനത്തിന് ഒരു ചെറിയ കെട്ടിടമെങ്കിലും ഇല്ലാതെ എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്ക ഞങ്ങളേയും കാഞ്ചനേച്ചിയുടേയും സേവാമന്ദിറിന്റെയും സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളേയും കുറച്ചുകാലമായി അലട്ടിയിരുന്നു.

'കാഞ്ചനമാലയ്‌ക്കെതിരെയുള്ള വിമര്‍ശനം ആര്‍ എസ് വിമലും സിദ്ദിഖിലും നിര്‍ത്തിയില്ലെങ്കില്‍...'

ഈ ഘട്ടത്തിലാണ് സിനിമ റിലീസായതും അത് സൂപ്പര്‍ഹിറ്റ് പടമായതും കാഞ്ചനേച്ചി മൊയ്തീന്റെ ജീവിച്ചിരിക്കുന്ന പ്രണയിനിയെന്ന പ്രശസ്തിയാര്‍ജ്ജിച്ചതും മറ്റും. ഈ സിനിമ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ തികച്ചും ന്യായമായ കാരണങ്ങളാല്‍ കാഞ്ചനേച്ചി കേസ് കൊടുത്തിരുന്നു. പിന്നീട് കോടതി ഉത്തരവിന്റെ പിന്‍ബലത്തോടെയാണ് റിലീസ് ചെയ്യാന്‍ പറ്റിയതെന്നും അറിയാം.

'കാഞ്ചനമാലയ്‌ക്കെതിരെയുള്ള വിമര്‍ശനം ആര്‍ എസ് വിമലും സിദ്ദിഖിലും നിര്‍ത്തിയില്ലെങ്കില്‍...'

പക്ഷേ, കാഞ്ചനേച്ചി സ്വയം പ്രശസ്തിയാവാനും ലോകത്തിലെ ഒരേയൊരു ത്യാഗം ചെയ്ത പ്രണയിനിയായി അംഗീകരിക്കപ്പെടാനും വേണ്ടി എന്തെങ്കിലും ചെയ്തതായി ഞങ്ങളാരും കേട്ടിട്ടില്ല. മറിച്ച് സംവിധായകന്‍ വിമല്‍ ഈ പ്രണയകഥയെക്കുറിച്ച് നേരിട്ട് പഠിക്കാന്‍ ആറേഴുകൊല്ലം മുക്കത്ത് താമസിച്ച് അവരുടെ പുറകെ നടക്കുകയായിരുന്നു. ഇത് വിമല്‍തന്നെ പറഞ്ഞതാണ്. കാഞ്ചനേച്ചിയുടെ അനുഭവങ്ങള്‍ സിനിമയാക്കാന്‍ അവര്‍ അനുവാദം കൊടുത്തുവെങ്കില്‍ ഒരു സാമാന്യമര്യാദയല്ലേ തിരക്കഥ അവരെ കാണിക്കുകയെന്നത്?

'കാഞ്ചനമാലയ്‌ക്കെതിരെയുള്ള വിമര്‍ശനം ആര്‍ എസ് വിമലും സിദ്ദിഖിലും നിര്‍ത്തിയില്ലെങ്കില്‍...'

പഞ്ചാഗ്നി എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ അതെന്റെ കഥയാണെന്ന് ലോകം മുഴുവന്‍ പ്രചരിക്കപ്പെട്ടപ്പോള്‍ അന്നുതന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്, അത് എന്റെ കഥയല്ലെന്ന്. ശ്രീ എം ടി പഞ്ചാഗ്നിക്ക് തിരക്കഥയെഴുതിയപ്പോള്‍ എന്നോട് സംസാരിക്കുകയോ സമ്മതം വാങ്ങുകയോ ചെയ്തിട്ടില്ല. അതദ്ദേഹത്തിന്റെ ഭാവനയില്‍വന്ന കഥ മാത്രമാണെന്നാണ് പിന്നീട് അദ്ദേഹം പറഞ്ഞത്.

'കാഞ്ചനമാലയ്‌ക്കെതിരെയുള്ള വിമര്‍ശനം ആര്‍ എസ് വിമലും സിദ്ദിഖിലും നിര്‍ത്തിയില്ലെങ്കില്‍...'

ഇവിടെ മറിച്ച്, കാഞ്ചനേച്ചിയുടെ പുറകെ നടന്ന് അവരുടെ സ്‌നേഹം പിടിച്ചുപറ്റി അവരുടെ പ്രണയകഥ അവരില്‍നിന്നുതന്നെ കേട്ട് അതിനെ ആസ്പദമാക്കി തിരക്കഥയെഴുതിയപ്പോള്‍ അവര്‍ക്ക് അത് കാണാനുള്ള, അതിനോട് പ്രതിഷേധിക്കാനുള്ള അവകാശമില്ലെന്ന് വാദിക്കുന്നത് എന്തൊരു ധിക്കാരമാണ്!

'കാഞ്ചനമാലയ്‌ക്കെതിരെയുള്ള വിമര്‍ശനം ആര്‍ എസ് വിമലും സിദ്ദിഖിലും നിര്‍ത്തിയില്ലെങ്കില്‍...'

സേവാമന്ദിറിന് കെട്ടിടം പണിയാന്‍ സഹായിച്ച ദിലീപ്, അതിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍, കാഞ്ചനാമ്മ പൃഥ്വിരാജും വിമലുമായുള്ള പിണക്കം മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. മറുപടി പ്രസംഗത്തില്‍ തനിക്കവരോട് പിണക്കമില്ലെന്ന് പറഞ്ഞ കാഞ്ചനേച്ചി കേസ് പിന്‍വലിക്കുകയും ചെയ്തു. തന്റെ പിതാവിനെ അവഹേളിക്കുന്ന തികച്ചും അവാസ്ഥവമായ ഒരു രംഗം തിരക്കഥയിലുണ്ടെന്ന് മനസ്സിലായപ്പോഴാണ് താന്‍ കേസുകൊടുത്തതെന്നും അവര്‍ പറഞ്ഞു.

'കാഞ്ചനമാലയ്‌ക്കെതിരെയുള്ള വിമര്‍ശനം ആര്‍ എസ് വിമലും സിദ്ദിഖിലും നിര്‍ത്തിയില്ലെങ്കില്‍...'

കാഞ്ചനേച്ചി കാണിച്ച മിനിമം മര്യാദപോലും കാണിക്കാതെ എന്തിനാണ് സിദ്ദിഖും വിമലും ആ പാവം ഹൃദ്രോഗിയായ, സ്വന്തം ജീവിതത്തെക്കുറിച്ച് വലിയ ക്ലെയിമൊന്നുമില്ലാത്ത മുക്കത്തുകാര്‍ മാത്രമല്ല, കേരളത്തിലെ സാമൂഹ്യപ്രവര്‍ത്തകരെല്ലാം ഏറെ ബഹുമാനിക്കുന്ന കാഞ്ചനേച്ചിയോട് ഇത്രമാത്രം ക്രൂരത കാണിക്കുന്നത്? ഈ വൃത്തികെട്ട ആക്രമണങ്ങള്‍ ഇനിയെങ്കിലും നിര്‍ത്താറായില്ലേ? നിര്‍ത്തിയില്ലെങ്കില്‍ കാഞ്ചനേച്ചിയല്ല അവിടെ ചെറുതാകുന്നത്, മറിച്ച് വിമലും സിദ്ധിക്കും ഒക്കെതന്നെയാണെന്ന് ഞാനൊന്ന് ഓര്‍മ്മപ്പെടുത്തുകയാണ്- അജിത പറഞ്ഞു

English summary
Ajitha reply to Siddique an RS Vimal on Kanchanamala issue

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam