»   » തലയുടെ പുതിയ ചിത്രത്തിലെ സീനുകള്‍ ലീക്കായി

തലയുടെ പുതിയ ചിത്രത്തിലെ സീനുകള്‍ ലീക്കായി

Posted By:
Subscribe to Filmibeat Malayalam

സിനിമ റിലീസാകന്നതിന് മുമ്പേ അതിലെ രംഗങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്താവുകയെന്നത് പുതിയ കാര്യമല്ല, ഇന്റര്‍നെറ്റ് സംവിധാനം ജനകീയമായ കാലം മുതലിങ്ങോട്ട് സിനിമാക്കാര്‍ ഇത്തരം പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ചിലര്‍ ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ തമിഴകത്തിന്റെ തല അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആരംഭത്തിന്റെ ചില സീനുകള്‍ നെറ്റിലൂടെ ലീക്കായിരിക്കുകയാണ്.

ചിത്രം റിലീസ് ചെയ്യുന്നതുവരെ കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത ആരോ ആരംഭത്തിലെ രംഗങ്ങള്‍ നെറ്റില്‍ പ്രസിദ്ധീകരിക്കുകയാണുണ്ടായത്. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അജിത്തിന്റെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളാണ് പുറത്തായിരിക്കുന്നത്. സംഭവത്തില്‍ തലയുള്‍പ്പെടെയുള്ളവര്‍ അസ്വസ്ഥരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ഷൂട്ടിങ് ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.

Aarambam

സീനുകള്‍ പുറത്തായ സംഭവം നിരാശയുണ്ടാക്കുന്നതാണ് ഞങ്ങളുടെ സാങ്കേതിക വിഭാഗത്തില്‍ നിന്നല്ല ഇത് പുറത്തുവന്നതെന്ന് ഉറപ്പാണ്. ചിത്രവുമായി ബന്ധപ്പെട്ടവര്‍ എങ്ങനെയാണ് സീനുകള്‍ ലീക്കായതെന്ന് അന്വേഷിക്കുകയാണ്- സംവിധായകന്‍ പറയുന്നു.

സിനിമയുടെ ചിത്രീകരണസമയത്ത് രഹസ്യമായി സീനുകള്‍ ഷൂട്ട് ചെയ്തവര്‍ നെറ്റിലിട്ടതാണോ, അതല്ല എഡിറ്റിങ് ടേബിളില്‍ നിന്നാണോ സംഭവം പുറത്തായത് എന്നകാര്യത്തില്‍ ഇതുവരെ വ്യക്തതയൊന്നും ലഭിച്ചിട്ടില്ല. ലീക്കായതൊന്നുമല്ല, വരാനുള്ളതാണ് കാണേണ്ടത്, നിങ്ങള്‍ ചിത്രത്തിനായി കാത്തിരിക്കൂ എന്നാണ് തലയുടെ ആരാധകരോട് സംവിധായകന്‍ പറയുന്നത്.

English summary
While Ajith's 'Arrambam' with Vishnuvardhan gearing up for release next month, a 57 second rough cut of a scene from the film has been leaked.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X