»   »  ദീപാവലിക്ക് അജിത്തിന്റെ ആരംഭം

ദീപാവലിക്ക് അജിത്തിന്റെ ആരംഭം

Posted By:
Subscribe to Filmibeat Malayalam

ഉത്സവാഘോഷ കാലം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് സിനിമാ മേഖലയാണ്. റംസാന് ഒരുപറ്റം ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. ഇനി ഓണം റിലീസ് ചിത്രങ്ങള്‍ മത്സരത്തിനൊരുങ്ങി തയ്യാറിയി നില്‍ക്കുകയാണ്. വരുന്ന ദീപാവലിക്കുള്ള ചാര്‍ട്ടും തയ്യാര്‍. തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന ആരംഭം ദീപവലിക്ക് തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

ആര്യയും അജിത്തും മത്സരിച്ചഭിനയിക്കുന്ന ചിത്രമാണ് ആരംഭം. അജിത്തിന്റെ നായികയായി നയന്‍താരയും ആര്യയുടെ നായികയായി തപ്‌സിയുമാണ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചിത്രത്തില്‍ ഷൂട്ടിങ് പൂര്‍ത്തിയായി. എആര്‍ റഹ്മാനും യുവന്‍ ശങ്കര്‍ രാജയുമാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം തന്നെ യൂട്യൂബില്‍ ഹിറ്റായിക്കഴിഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടിയില്‍ ചിത്രത്തിനെ കുറിച്ചുള്ള വിശേഷങ്ങള്‍ ആര്യയും സംവിധായകന്‍ വിഷ്ണുവര്‍ധനും ജയ ടിവി പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു.

നയന്‍താര, അജിത്ത്, വിഷ്ണുവര്‍ധന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന രണ്ടാമത്തെ ചിത്രമാണ് ആരംഭം. 2007 ല്‍ ഇവരൊന്നിച്ച ബില്ലയുടെ വിജയമാണ് ആരംഭം ഒരുക്കാനുള്ള ഒരു കാരണം. അറിന്തും അറിയാമലും, പട്ടിയന്‍ തുടങ്ങിയ അജിത്തിന്റെ മുന്‍കാല ഹിറ്റുകളും സംവിധാനം ചെയ്തത് വിഷ്ണുവര്‍ധനാണ്.

ഇപ്പോള്‍ അജിത്തിന്റെ വിനായക ബ്രദേഴ്‌സാണ് പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ തമന്നയാണ് അജിത്തിന്റെ നായിക.

ദീപാവലിക്ക് അജിത്തിന്റെ ആരംഭം

തമിഴകത്തെ തലയുടെ പുതിയ ചിത്രമാണ് ആരംഭം

ദീപാവലിക്ക് അജിത്തിന്റെ ആരംഭം

ചിത്രീകരണം പൂര്‍ത്തിയായ ആരംഭം ദീപവലിക്ക് റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ ഒരുക്കം

ദീപാവലിക്ക് അജിത്തിന്റെ ആരംഭം

അജിത്തിനൊപ്പം ആര്യയും ആരംഭത്തില്‍ മത്സരിച്ചഭിനയിക്കുന്നു

ദീപാവലിക്ക് അജിത്തിന്റെ ആരംഭം

നയന്‍താര അജിത്ത് ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ആരംഭം. ബില്ലയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം

ദീപാവലിക്ക് അജിത്തിന്റെ ആരംഭം

അജിത്തും നയന്‍താരയും താരജോഡിയായി എത്തുമ്പോള്‍ ആര്യയുടെ നായിക തപ്തിയാണ്

ദീപാവലിക്ക് അജിത്തിന്റെ ആരംഭം

വിഷ്ണു വര്‍ധനാണ് ആരംഭത്തിന്റെ സംവിധായകന്‍

ദീപാവലിക്ക് അജിത്തിന്റെ ആരംഭം

എആര്‍ റഹ്മാനും യുവന്‍ ശങ്കര്‍ രാജയും ചേര്‍ന്നാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

ദീപാവലിക്ക് അജിത്തിന്റെ ആരംഭം

അജിത്തിന്റെ മുന്‍കാല സൂപ്പര്‍ ഹിറ്റുകളായ അറിന്തും അറിയാമലും, പട്ടിയാന്‍ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തത് വിഷ്ണ വര്‍ധനാണ്.

English summary
Tamil Hero Ajith's Arambam Scheduled For Deepavali

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam