ഒരിടവേളയ്ക്ക് ശേഷം 'മോഹന്‍ലാലിന്റെ അനിയന്‍' മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

മാടമ്പി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അനുജനായി അഭിനയിച്ചതിലൂടെയാണ് അജ്മല്‍ അമീര്‍ എന്ന നടന്‍ ശ്രദ്ധിക്കപ്പെട്ടത്. പ്രണയകാലം, ലോഹം, ടു കണ്‍ട്രീസ് തുടങ്ങിയ ചിത്രങ്ങളിലും അജ്മല്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തു. പിന്നീട് തമിഴിലേക്ക് പോയ അജ്മല്‍ അമീര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു.

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ് അജ്മലിന്റെ മടങ്ങിവരവ്. ചിത്രത്തിന്റെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. രണ്ടു ദിവസം മുന്‍പാണ് അജ്മല്‍ സെറ്റിലെത്തിയത്. അരുണ്‍ സക്കറിയ എന്ന പരസ്യ സംവിധായകന്റെ വേഷമാണ് അജ്മലിന് ചിത്രത്തില്‍.

ajmalameer

ഒരു ബിഗ് ബജറ്റ് ചിത്രമാണിത്. ചിത്രത്തിന്റെ ആശയം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഒരേ സമയം അന്താരാഷ്ട നിലവാരമുള്ള, എന്നാല്‍, ട്രഡീഷണലായ ഒരു ഹൊറര്‍ ചിത്രം ഒരുക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിയ്ക്കുന്നത്- അജ്മല്‍ പറഞ്ഞു. നടി അനു സിത്താരയുടെ സഹോദരി അനു സൊനാര ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എന്നാല്‍ അജ്മലിന്റെ നായിക ലേഖ പ്രജാപതി എന്ന പുതുമുഖ നടിയാണ്. തമിഴ് നടന്‍ ഭരത് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X