»   »  മാടമ്പിക്ക് ശേഷം അജ്മല്‍ ഏങ്ങോട്ടു പോയി?

മാടമ്പിക്ക് ശേഷം അജ്മല്‍ ഏങ്ങോട്ടു പോയി?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ ലാലിന്റെ അനുജനായി മാടമ്പിയിലെത്തിയ എടുത്തുചാട്ടക്കാരനായ രാമകൃഷ്ണപ്പിള്ളയെ ഓര്‍മ്മയില്ലെ. ഓര്‍മയില്ലേ എന്ന് ചോദിക്കാന്‍ പ്രത്യേക കാരണമുണ്ട്. മാടമ്പി എന്ന ചിത്രവും അതിലെ രാമകൃഷ്ണനായെത്തിയ അജമലും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും പീന്നീടാരുു ആ താരത്തെ മലയാളത്തില്‍ കണ്ടിട്ടില്ല. മാടമ്പിക്ക് ശേഷം അജ്മല്‍ ഏങ്ങോട്ടു പോയി?.

മാടമ്പിക്ക് ശേഷം ക്ലീക്കായ അജ്മലിന് പിന്നെയും കുറെ കഥകള്‍ മലയാളത്തില്‍ നിന്ന് ലഭിച്ചിരുന്നു. എന്നിട്ടെന്തേ താരം അതൊന്നും ഏറ്റെടുത്തില്ല? മലയാളത്തെക്കാള്‍ തമിഴില്‍ ശ്രദ്ധിക്കാനായിരുന്നത്രെ അജമലിനിഷ്ടം. തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും ധാരാളം അവസരങ്ങളും വന്നു. അഞ്ചതെ എന്ന ചിത്രത്തിലൂടെ തമിഴ്‌നാട്ടില്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നെ അജ്മല്‍ അവിടെയങ്ങ് സ്ഥിരതാമസമാക്കി.

ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം അജ്മല്‍ വീണ്ടും മലയാളത്തിലെത്തുകയാണ്. നവാഗതനായ സുവിദ് വില്‍സണ്‍ സംവിധാനം ചെയ്യുന്ന 'ബാംഗിള്‍സി'ലൂടെയാണ് അജമല്‍ മടങ്ങിവരുന്നത്. മലയാള സിനിമയില്‍ ഇതുവരെ കണ്ട ഹൊറര്‍ സിനിമയ്ക്കതീതമായി ഒരു ഇംഗ്ലീഷ് സിനിമയുടെ നിലവാരത്തിലെത്തുന്ന ഹൊററല്‍ ത്രില്ലറണ് ബാംഗിള്‍സ്. അതോടൊപ്പം ഇതില്‍ നല്ലൊരു പ്രണയ കഥയും കുറച്ച് നല്ല സ്ത്രീ കഥാപാത്രങ്ങളുമുണ്ടെന്നും അജ്മല്‍ പറയുന്നു.

കോക്ടെയിലിന്റെ രചന നിര്‍വഹിച്ച ശ്യം മോഹനാണ് ചിത്രത്തിന്റെ രചനിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ സ്‌ക്രിപ്റ്റാണ് തന്നെ ആകൃഷ്ടനാക്കിയതെന്നും അജ്മല്‍ പറഞ്ഞു.

മാടമ്പിക്ക് ശേഷം അജ്മല്‍ ഏങ്ങോട്ടു പോയി?

ആലുവക്കാരനായ അജ്മലിന്റെ ആദ്യ ചിത്രം തമിഴിലായിരുന്നു.

മാടമ്പിക്ക് ശേഷം അജ്മല്‍ ഏങ്ങോട്ടു പോയി?

പ്രണയകാലം എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതനായി തുടങ്ങിയത്. വിമലാ രാമനായിരുന്നു ചിത്രത്തില്‍ അജ്മലിന്റെ നായിക

മാടമ്പിക്ക് ശേഷം അജ്മല്‍ ഏങ്ങോട്ടു പോയി?

2008ല്‍ ചെയ്ത ഈ ചിത്രമാണ് തമിഴ് സിനിമാലോകത്ത് അജ്മലിന് ബ്രേക്ക് നല്‍കിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു.

മാടമ്പിക്ക് ശേഷം അജ്മല്‍ ഏങ്ങോട്ടു പോയി?

അജ്മലിന്റെ നാലാമത്തെ ചിത്രമാണ് മാടമ്പി. ഇതിലെ രാമകൃഷ്ണപിള്ള എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

മാടമ്പിക്ക് ശേഷം അജ്മല്‍ ഏങ്ങോട്ടു പോയി?

മോഹന്‍ ലാലിന്റെ അനുജനായാണ് മാടമ്പിയില്‍ അജ്മല്‍ അഭിനയിച്ചത്. ഏടുത്തുച്ചാട്ടക്കാരനായ അനുജനെയും സ്‌നേഹം പ്രകടിപ്പിക്കാനറിയാത്ത ചേട്ടനെയും അവതരിപ്പിക്കാന്‍ അജ്മലും മോഹന്‍ലാലുമെത്തി.

മാടമ്പിക്ക് ശേഷം അജ്മല്‍ ഏങ്ങോട്ടു പോയി?

തമിഴില്‍ അജ്മലിനെ തേടി വീണ്ടും ഭാഗ്യമെത്തിയത് കോ എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിനും മികച്ച സഹനടനുള്ള പുരസ്‌കാരം അജ്മലിന് ലഭിച്ചു

മാടമ്പിക്ക് ശേഷം അജ്മല്‍ ഏങ്ങോട്ടു പോയി?

ഡി നോവ, ലക്കി ജോക്കേഴ്‌സ്, അരികെ തുടങ്ങിയ ചിത്രങ്ങളിലൂടെ അജ്മല്‍ വീണ്ടും മലയാളത്തിലെത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല

മാടമ്പിക്ക് ശേഷം അജ്മല്‍ ഏങ്ങോട്ടു പോയി?

മലയാളത്തില്‍ താന്‍ വളരെ സെലക്ടീവാണെന്നാണ് അജ്മല്‍ പറയുന്നത്. അതുകൊണ്ടാണ് നിറയെ കഥകള്‍ തേടിയെത്തിയിട്ടും താന്‍ അതേറ്റെടുക്കാതിരുന്നതെന്നും അജ്മല്‍ അറിയിച്ചു. നല്ലൊരു വേഷം ശരിയായ സമയത്ത് ലഭിക്കുകയാണെങ്കില്‍ ഇനിയും മലയാള ചിത്രത്തില്‍ അഭിനയിക്കുമെന്ന് അജ്മല്‍ പറഞ്ഞു.

മാടമ്പിക്ക് ശേഷം അജ്മല്‍ ഏങ്ങോട്ടു പോയി?

വിവേക് എന്നാണ് ചിത്രത്തില്‍ അജ്മലിന്റെ പേര്. വിവാഹം കഴിഞ്ഞ നവദമ്പതിഖകള്‍ ഒരു സ്ഥലത്തെത്തുകയും അവിടെ നടന്ന ഒരു കൊലപാതക്കത്തിന്റെ സൈറ്റില്‍ നിന്ന് ഒരുപിടി വളകള്‍ ലഭിക്കുകയും ചെയ്യുന്നു. ഈ കൊലപാതകത്തിനു പിന്നിലൂടെയാണ് പിന്നെ ചിത്രം പോകുന്നത്.

English summary
After a short break, actor Ajmal Amir is back in Malayalam with his latest flick Bangles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam