ചില സമയങ്ങളിൽ കട്ട് പറയാൻ തന്നെ മറന്നു പോയി!! ലാലേട്ടന്റെ അഭിനയത്തെ കുറിച്ച് അജോയ് വര്‍മ്മ
നീരാളിയിലെ ആ ഒരു കഥാപാത്രത്തുലേയ്ക്ക് മോഹൻലാലിനെ അല്ലാതെ മറ്റൊരു ആളേയും ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മോഹൻലാൽ ചിത്രമാണ് നീരാളി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയായിരുന്നു ചിത്രത്തിനു വേണ്ടി കാത്തിരുന്നത്. പ്രേക്ഷകരുടെ കാത്തിരുപ്പിന് നൂറ് ശതമാനം ഫലം കണ്ടു എന്നുവേണം പറയാൻ. കാരണം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

നീരാളിയെ കുറിച്ച് സംവിധായകൻ അജോയ് വർമ്മ പറയുന്നത് ഇങ്ങനെയാണ്. മോഹൻലാൽ എന്ന നടൻ ഇല്ലായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു . മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. നീരാളിയിലെ ആ ഒരു കഥാപാത്രത്തുലേയ്ക്ക് മോഹൻലാലിനെ അല്ലാതെ മറ്റൊരു ആളേയും ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ലാൽ സാറിന്റേയും പ്രൊഡ്യൂസറുടെയും ടെക്ക്നീഷ്യൻമാരുടേയും പൂർണ്ണ പിന്തുണ ചിത്രത്തിനു ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ ചിത്രം തീർന്നതും തുടങ്ങിയതും അറിഞ്ഞിരുന്നില്ല. മികച്ച ടീമായിരുന്നു നീരളിയുടേതെന്ന് സംവിധായകൻ പറഞ്ഞു.
മോഹൻലാലിനോടൊപ്പം വളരെ നല്ല അനുഭവമായിരുന്നു. ഒരു സംവിധായകന്റെ പ്രതീക്ഷയ്ക്ക് അപ്പുറമുളള മികച്ച പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ അഭിനയം കണ്ട് കട്ട് പറയാൻ പോലും മറന്നു പോകകുന്ന അനുഭവങ്ങൾ തനിയ്ക്ക് ചില ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും അജോയ് വർമ്മ പറഞ്ഞു.നീരാളി ഒരു സാധാരണ സിനിമയല്ല. ഒരു ചലഞ്ചിങ് സിനിമയായിരുന്നു. ഷൂട്ടിങ്ങിനിടയിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications











