»   » അജുവര്‍ഗീസ് നായകനാകുന്ന ആദ്യചിത്രം

അജുവര്‍ഗീസ് നായകനാകുന്ന ആദ്യചിത്രം

Posted By:
Subscribe to Filmibeat Malayalam

മലര്‍വാടി ആര്‍ട്സ് ക്ലബ്ബില്‍ തുടങ്ങി സെവന്‍സ്, ഡോക്ടര്‍ ലവ്, തട്ടത്തിന്‍ മറയത്ത് ചാപ്‌റ്റേഴ്‌സ്, കിളിപോയി, ഭാര്യ അത്ര പോര, അങ്ങനെ മൂന്ന് വര്‍ഷം കൊണ്ട് അജുവര്‍ഗീസ് എന്ന നടന്‍ അഭിനയിച്ചു തീര്‍ത്തത് പതിനേഴോളം ചിത്രങ്ങളാണ്. ഇതിലേറെയും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. ചിലത്, സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അജുവര്‍ഗീസ് എന്ന ഹാസ്യതാരത്തെ പ്രേക്ഷകര്‍ ഓര്‍ത്തുവച്ചു. ഇനി അജു ഒരു നായകനാകാന്‍ തീരുമാനിച്ചു.

നവാഗതനായ സന്തോഷ് ഖാന്‍ സംവിധാനം ചെയ്യുന്ന 'മോനായി അങ്ങനെ ആണായി' എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളായി മോനായിയുടെ വേഷത്തിലെത്തുന്നത് അജുവര്‍ഗീസാണ്. നാട്ടിന്‍ പുറത്തുകാരനായി മോനായി ഒരു പ്രത്യേക സാഹചര്യത്തില്‍ നഗരത്തിലുള്ള കൂട്ടുകാരുടെ അടുത്തെത്തപ്പെടുന്നു. പ്രതീക്ഷക്കാതെ കിട്ടിയ സ്വാതന്ത്ര്യത്തെ മതിവരുവേളം നുകരുന്ന മോനായി അങ്ങനെ ആണായി. തുടര്‍ന്ന് മോനായിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് കഥയെ വളര്‍ത്തുന്നത്.

Monayi Angane Anayi

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജു വര്‍ഗീസിനൊപ്പം ഭഗത് മാനുവലും ഹരിയും ചിത്രത്തിലത്തുന്നു. ഹരിയുടെ കാമുകിയായെത്തുന്ന ചിത്രത്തിലെ നായിക പഴയകാല നടി സുമിത്രയുടെ മകള്‍ ദീപ്തിയാണ്. വൈഢൂര്യം, വില്ലേജ് ഗായ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഇതിനകം തന്നെ ദീപ്ത ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്.

എ ടു ഇസഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് ഖാന്‍ തന്നെ നിര്‍മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സന്തോഷ് ഖാനും ഉല്ലാസും ജോണ്‍സണും ചേര്‍ന്നാണ്. ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

English summary
Aju Vargeed playing lead role in Monayi Angane Anayi directed by newcomer Santhosh Khan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam