»   » നിവിന്‍ പോളി നിര്‍മ്മാതാവായാല്‍ അജു വര്‍ഗീസ് സഹസംവിധായകനാകും

നിവിന്‍ പോളി നിര്‍മ്മാതാവായാല്‍ അജു വര്‍ഗീസ് സഹസംവിധായകനാകും

Posted By: AkhilaKS
Subscribe to Filmibeat Malayalam


വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ രണ്ട് യുവ നടന്മാരാണ് അജു വര്‍ഗീസും നിവിന്‍ പോളിയും. അത് കഴിഞ്ഞ് ഇങ്ങോട്ട് നിവിന്‍ പോളി നായകനായി എത്തിയ ഒട്ടുമിക്ക ചിത്രങ്ങളിലും അജു വര്‍ഗീസും ഒപ്പമുണ്ടായിരുന്നു.

ന്യൂജനേറഷന്‍ സിനിമകളുടെ നായകന്‍ എന്ന് പ്രേക്ഷകര്‍ മുദ്ര കുത്തിയ നിവിന്‍ പോളി അഭിനയരംഗത്ത് ചുവട് ഉറപ്പിച്ചു കഴിഞ്ഞു. ഇനി സിനിമാ ഇന്‍ഡസ്ട്രിയിലെ പുതിയ മേഖലയിലേക്ക് കൂടി അരങ്ങേറ്റം കുറിയ്ക്കാനുള്ള ഒരുക്കത്തിലാണ്. ബിജു പൗലോസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രം നിര്‍മ്മിക്കുന്നത് നിവിന്‍ പോളിയാണ്.

ajuvarghese-nivinpauli

ഇപ്പോഴിതാ നിവിന്‍ പോളിയുടെ പ്രിയ സുഹൃത്ത് അജു വര്‍ഗീസിനും ഒരു ആഗ്രഹം, അത് മറ്റൊന്നുമല്ല. അജുവിന് സിനിമ സംവിധാനം ചെയ്യാന്‍ പഠിക്കണമെന്നാണ് പറയുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പിറന്ന മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ അഭിനരംഗത്തെത്തിയ നടനാണല്ലോ അജു. അതുക്കൊണ്ട് സംവിധാനം പഠിക്കുന്നതും വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ തന്നെ.

വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ദുബായിലാണ് ചിത്രീകരിക്കുന്നത്. വിനീതിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് അജു പ്രവര്‍ത്തിക്കുന്നത്. ആദ്യമായി മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അജു എത്തിയത് വിനീതിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു.

English summary
aju varghese came to the industry through vineeth's own malarvadi arts club.it was aju interest that vineeth made him his assistant.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam