»   » അജു വര്‍ഗ്ഗീസിനെ പോലെയാണോ മേജര്‍ രവി, അജു മേജര്‍ രവിയാകുന്നു

അജു വര്‍ഗ്ഗീസിനെ പോലെയാണോ മേജര്‍ രവി, അജു മേജര്‍ രവിയാകുന്നു

Written By:
Subscribe to Filmibeat Malayalam

അജു വര്‍ഗ്ഗീസ് മേജര്‍ രവിയായെത്തുന്നു എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ കരുതും, മേജര്‍ രവിയുടെ ജീവിതം സിനിമയാക്കുന്നു എന്ന്. എന്നാല്‍ അതല്ല, പുതിയ ചിത്രത്തില്‍ അജു വര്‍ഗ്ഗീസ് മേജര്‍ രവി എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. ഈ മേജര്‍ രവിയ്ക്ക് യഥാര്‍ത്ഥ മേജര്‍ രവിയുമായി യാതൊരു ബന്ധവുമില്ല.

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലാണ് അജു വര്‍ഗ്ഗീസ് പട്ടാളക്കാരന്റെ വേഷത്തിലെത്തുന്നത്. രവിയുടെ അച്ഛന്‍ വര്‍ഗ്ഗീസ് പട്ടാളക്കാരനാണ്. അങ്ങനെയാണ് രവിയ്ക്ക് പട്ടാളത്തില്‍ ജോലി കിട്ടിയത്. കുഞ്ചനാണ് ചിത്രത്തില്‍ അജുവിന്റെ അച്ഛനായി എത്തുന്നത്.

 aju-varghese

മേജര്‍ എന്നൊക്കെ പറയുമെങ്കിലും പട്ടാളത്തില്‍ പാചകമാണ് രവിയുടെ ജോലി. വലിയ മീശയൊക്കെ വച്ച് പ്രത്യേക ഭാവത്തില്‍ നടക്കുന്ന മേജര്‍ രവിയുടെ ലുക്ക് തന്നെ പ്രേക്ഷകരെ ചിരിപ്പിയ്ക്കും എന്ന് സംവിധായകന്‍ പറയുന്നു.

കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. അമല പോള്‍ നായികയായെത്തുന്നു. ആഷിഖ് ഉസ്മാന്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത് വൈ വി രാജേഷാണ്.

English summary
Aju Varghese as Major Ravi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam