»   » മോഹന്‍ലാലിന് അജു വര്‍ഗീസ് നല്‍കിയ വിശേഷണം... മറ്റെന്ത് പറയും ഈ അഭിനയ പ്രതിഭയെക്കുറിച്ച്!

മോഹന്‍ലാലിന് അജു വര്‍ഗീസ് നല്‍കിയ വിശേഷണം... മറ്റെന്ത് പറയും ഈ അഭിനയ പ്രതിഭയെക്കുറിച്ച്!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പുതിയ ആദ്യ ദിന റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ട് പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം വില്ലന്‍. പ്രേക്ഷകരില്‍ നിന്നും ചിത്രത്തേക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങള്‍ ഉയരുമ്പോഴും മോഹന്‍ലാലിന്റെ പ്രകടനത്തേക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമില്ല. വില്ലനില്‍ മോഹന്‍ലാലിനൊപ്പം ചെറിയൊരു വേഷം കൈകാര്യം ചെയ്ത അജു വര്‍ഗീസ് മോഹന്‍ലാലിന് പുതിയൊരു വിശേഷണം നല്‍കിയിരിക്കുകയാണ്.

ആദ്യത്തെ ഓളം അവസാനിച്ചോ, റെക്കോര്‍ഡിട്ട വില്ലന്‍ തളര്‍ന്നോ? രണ്ട് ദിവസത്തെ വില്ലന്റെ കളക്ഷന്‍!

ഒരു വില്ലന്‍ പല കണക്ക്, ഫാന്‍ ഫൈറ്റ് രൂക്ഷം! ആദ്യ ദിനം ഗ്രേറ്റ് ഫാദറിനെ പിന്നിലാക്കിയോ വില്ലന്‍?

aju varghese and mohanlal

മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് അജുവിന്റെ പോസ്റ്റ്. 'മൗനം കൊണ്ട് ചിരിപ്പിക്കുന്ന മാന്ത്രികന്‍' എന്നാണ് ആ ചിത്രത്തിന് അജു നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ഈ പോസ്റ്റും വിശേഷണവും ഇതിനോടകം മൂന്നൂറിലധികം ആളുകള്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. വില്ലനില്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന മറ്റൊരു ചിത്രവും അജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വില്ലന് പുറമേ ഒപ്പത്തിലും അജു മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്ന ഒരു യുവതാരം കൂടെയാണ് അജു വര്‍ഗീസ്. തന്റെ ചിത്രങ്ങളും സുഹൃത്തുക്കളുടെ ചിത്രങ്ങളും സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അജു വര്‍ഗീസ് പ്രമോട്ട് ചെയ്യാറുണ്ട്. വില്ലന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴും അജു അത് പങ്കുവച്ചിരുന്നു. ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ഗൂഢാലോചനയാണ് അജുവിന്റേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നവംബര്‍ മൂന്നിന് തിയറ്ററിലെത്തുന്ന ചിത്രത്തിലെ നായകന്‍ ധ്യാന്‍ ശ്രീനിവാസനാണ്.

English summary
Aju Varghese about Mohanlal in his Facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X