»   » വിനീത് പറഞ്ഞത് എത്രയോ ശരിയാണ്, എന്റെ ആ പെരുത്ത ആഗ്രഹം നിനച്ചിരിക്കാത്ത സമയത്തെന്ന് ജൂഡ് ആന്റണി!

വിനീത് പറഞ്ഞത് എത്രയോ ശരിയാണ്, എന്റെ ആ പെരുത്ത ആഗ്രഹം നിനച്ചിരിക്കാത്ത സമയത്തെന്ന് ജൂഡ് ആന്റണി!

By: Sanviya
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെയും നസ്രിയയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ താനൊരു മികച്ച സംവിധായകനാണെന്ന് ജൂഡ് ആന്റണി തെളിയിച്ചതാണ്. ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയം നേടുകയും ചെയ്തിരുന്നു.

അജു വര്‍ഗീസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ സംവിധാന സംരഭമായ ഒരു മുത്തശ്ശി ഗദയില്‍ അജു വര്‍ഗീസിനെ കണ്ടിരുന്നില്ല. എന്നാലിതാ ജൂഡും അജു വര്‍ഗീസും വീണ്ടും ഒന്നിക്കുന്നു. സംവിധായകനും നടനുമായല്ല.

കേന്ദ്ര കഥാപാത്രങ്ങള്‍

രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന ഐശ്വര്യ വിലാസം ഗുണ്ടാ സംഘം എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതിരിപ്പിച്ചുക്കൊണ്ടാണ് ഇരുവരും വീണ്ടും കൈക്കോര്‍ക്കുന്നത്. ഒരു മുഴുനീള കോമഡി ചിത്രമാണിത്.

ഷൂട്ടിങ്

അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ജൂഡ് ആന്റണിയാണ് ചിത്രത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ പറഞ്ഞത്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

നടനായി ജൂഡ്

പ്രേമം, ആക്ഷന്‍ ഹീറോ ബിജു, തോപ്പില്‍ ജോപ്പന്‍, ഒരു മുത്തശി ഗദ തുടങ്ങിയവയാണ് ജൂഡ് ആന്റണി അഭിനയിച്ച ചിത്രങ്ങള്‍.

ഫേസ്ബുക്ക് പോസ്റ്റ്

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

English summary
Aju Varghese And Jude Anthany Joseph To Join Hands Once Again!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam