»   » വിജയ് ബാബു - സാന്ദ്ര തോമസ് പിണക്കം മാറ്റാന്‍ ശ്രമിച്ച അജു വര്‍ഗ്ഗീസിന് ഫേസ്ബുക്കില്‍ തെറിവിളി

വിജയ് ബാബു - സാന്ദ്ര തോമസ് പിണക്കം മാറ്റാന്‍ ശ്രമിച്ച അജു വര്‍ഗ്ഗീസിന് ഫേസ്ബുക്കില്‍ തെറിവിളി

Posted By: Rohini
Subscribe to Filmibeat Malayalam

നിര്‍മാതാക്കളും അഭിനേതാക്കളുമായ വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള വഴക്കാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചൂടു പിടിച്ച ചര്‍ച്ച. വിഷയത്തില്‍ ഇതുവരെ സിനിമാ മേഖലയിലെ ആരും ഇടപെട്ടതായി കണ്ടിട്ടില്ല.

എന്തോളം വിവാഹ മോചനം നടക്കുന്നു, പിന്നെയാണോ സൗഹൃദം, എന്നാലും ഞെട്ടിച്ച മലയാളത്തിലെ അടിപിടികള്‍

എന്നാലിതാ അജു വര്‍ഗ്ഗീസ് വിഷയത്തില്‍ ഇടപെട്ടിരിയ്ക്കുന്നു. ഫേസ്ബുക്കില്‍ വിജയ് ബാബു പോസ്റ്റ് ചെയ്ത സ്റ്റാറ്റസിന് അടിയില്‍ പോയി കമന്റിട്ട അജുവിന് പണിയും കിട്ടി.

കമന്റിന് താഴെ

സാന്ദ്രയുമായുള്ള പ്രശ്‌നത്തെ കുറിച്ച് വിജയ് ബാബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിന് താഴെ, നിങ്ങള്‍ രണ്ട് പേരും ഈ പ്രശ്‌നം പെട്ടന്ന് പറഞ്ഞ് അവസാനിപ്പിക്കണം എന്ന് അജു കമന്റിട്ടു. ഉടനെ വന്നു 'നിങ്ങളാണ് യഥാര്‍ത്ഥ നടന്‍', 'പാഷാണം' എന്നിങ്ങനെ കമന്റുകള്‍.

വിശദീകരണവുമായി അജു

തുടര്‍ന്ന് അജു തന്റെ കമന്റിനെ വിശദീകരിച്ചു. സാന്ദ്ര തോമവും വിജയ് യും വ്യക്തിപരമായും തൊഴില്‍ പരമായും എന്റെ നല്ല സുഹത്തുക്കളാണ്. അവര്‍ക്കൊരു പ്രശ്‌നം വരുമ്പോള്‍ അതേറ്റെടുത്ത് അവരെ രണ്ട് വശത്താക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല എന്ന് അജു പറഞ്ഞു.

മലയാള സിനിമയുടെ നഷ്ടം

മലയാള സിനിമയില്‍ ഒത്തിരി പുതുമുഖങ്ങളെ പരിചയപ്പെടുത്തിയവരാണ് സാന്ദ്രയും വിജയ് എന്നും അജു ഓര്‍മിപ്പിച്ചു. ഇവര്‍ ഒന്നിച്ച് മലയാള സിനിമയില്‍ ഒത്തിരി നല്ല സിനിമകള്‍ ഉണ്ടാവട്ടെ എന്നും നടന്‍ പ്രാര്‍ത്ഥിയ്ക്കുന്നു.

ഇതാണത്

ഇതാണ്, വിജയ് ബാബുവിന്റെ പോസ്റ്റിന് താഴെ അജു ഇട്ട കമന്റ്. വിശദീകരണ കമന്റിന് 320 ലൈക്കുകളാണ് കിട്ടിയത്.

English summary
Aju Varghese on Vijay Babu - Sandra Thomas issue

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam