»   » 'ഗൂഢാലോചന'യില്‍ പങ്കുണ്ടെന്ന് അജു വര്‍ഗീസ്.. പൊതുവേദിയില്‍ പരസ്യമായ തുറന്നു പറച്ചില്‍!

'ഗൂഢാലോചന'യില്‍ പങ്കുണ്ടെന്ന് അജു വര്‍ഗീസ്.. പൊതുവേദിയില്‍ പരസ്യമായ തുറന്നു പറച്ചില്‍!

Posted By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് അജു വര്‍ഗീസ്. കോമഡിയിലൂടെ തുടങ്ങി സ്വഭാവ നടനിലേക്ക് ചുവടു മാറിയ താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. വിനീത് ശ്രനീവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ കുട്ടുവായാണ് അജു അഭിനയം തുടങ്ങിയത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്.

അഭിനയം തുടരുന്നതിനിടയില്‍ ഇടയ്ക്ക് അസിസ്റ്റന്റ് ഡയറക്ടറായും അജു പ്രവര്‍ത്തിച്ചു. വിനീത് ശ്രീനിവാസന്‍ ചിത്രമായ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെയായിരുന്നു ഈ പരീക്ഷണം. എന്നാല്‍ അഭിനയം പോലെ എത്ര ഈസിയല്ല ഈ കാര്യമെന്ന് മനസ്സിലായതോടെ അത് നിര്‍ത്തിയെന്നും അജു വ്യക്തമാക്കിയിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലൗവ് ആക്ഷന്‍ ഡ്രാമയിലൂടെ നിര്‍മ്മാതാവായി മാറുകയാണ് അജു വര്‍ഗീസ്.

ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അജു വര്‍ഗീസ്

ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് പരിപാടിക്കിടയിലാണ് അജു വര്‍ഗീസ് ആ സത്യം സുരാജിനോട് തുറന്നു പറഞ്ഞത്. ഗൗരവകരമായ ഇവരുടെ സംഭാഷണത്തില്‍ പ്രേക്ഷകര്‍ ആകെ ഞെട്ടിയിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ധ്യാന്‍ ശ്രീനിവാസനാണ്് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

നാല് മക്കളുടെ പിതാവ്

നാല് മക്കളുടെ പിതാവാണ് അജു വര്‍ഗീസ്. മൂത്തവര്‍ ഇവാനും ജുവാനയും. ലൂക്കും ജെയ്ക്കുമാണ് രണ്ടാമത് എത്തിയത്. സിനിമകളുടെ തിരക്കിലായതിനാല്‍ വല്ലപ്പോഴും വീട്ടില്‍ പോകുന്ന അജുവിന് ദൈവം അറിഞ്ഞു നല്‍കയതാണെന്നും സുരാജ് പറഞ്ഞു.

ലവകുശനെക്കുറിച്ച്

നീരജ് മാധവന്‍ തിരക്കഥയെഴുതിയ ചിത്രമാണ് ലവകുശ. അജു വര്‍ഗീസും നീരജുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളും ഇവര്‍ പരിപാടിയില്‍ പങ്കുവെക്കുന്നുണ്ട്.

കോരിയോഗ്രാഫി ചെയ്യാന്‍ സമ്മതിച്ചില്ല

സ്വന്തം സിനിമയുടെ കോറിയോഗ്രാഫി ചെയ്യുന്നതില്‍ നിന്നും നീരജിനെ മാറ്റി നിര്‍ത്തിയതിനെക്കുറിച്ചും സുരാജ് ചോദിക്കുന്നുണ്ട്. ചിത്രത്തിന്റെ കോറിയോഗ്രാഫി നന്നായി വരണമെന്നുള്ളത് കൊണ്ടാണ് നീരജിനെ മാറ്റി നിര്‍ത്തിയതെന്ന് അജു പറയുന്നു.

എന്തുകൊണ്ട് നീരജിനെ മാറ്റി നിര്‍ത്തി?

വടക്കന്‍ സെല്‍ഫിക്ക് വേണ്ടി അജുവിനെ ഡാന്‍സ് ചെയ്യിപ്പിക്കാനായി പെട്ട പാട് തനിക്കേ അറിയൂവെന്നും നീരജ് പറയുന്നു. ഇനിയും ഇവനെക്കൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കാന്‍ തനിക്ക് കഴിയില്ലെന്നും നീരജ് പറയുന്നു.

നടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തു | Filmibeat Malayalam

ലവകുശയ്ക്ക് വേണ്ടി പാടി

ലവകുശയ്ക്ക് വേണ്ടി അജുവും നീരജും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന് ഈണമൊരുക്കുന്നത്. ഇവര്‍ പാടിയ ഗാനം പരിപാടിയില്‍ ഇരുവരും പാടുന്നുണ്ട്.

English summary
Aju varghese opens up about Lavakusha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam