For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് ചോദിച്ചു വാങ്ങിയ വേഷമായിരുന്നു!! സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രത്തിലെ എൻട്രിയെ കുറിച്ച് അജു

  |

  വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെളളളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അജു വർഗീസ്. കോമഡി കഥാപാത്രത്തിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് നായക തുല്യകഥാപാത്രങ്ങളിലൂടെ അജു മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. തന്റേതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാൻ കുറഞ്ഞ സംനയം കൊണ്ട് തന്നെ താരത്തിന് കഴിഞ്ഞിരുന്നു.

  aju varghese

  ദീപിക ,ആലിയ കത്രീന, അക്ഷയ് കുമാർ!! സൂപ്പർ താരങ്ങൾക്ക് വോട്ടില്ല, കന്നി വോട്ടിനായി തയ്യാറെടുത്ത് ബോളിവുഡിലെ ഇളമുറക്കാർ, കാണൂ

  സിനിമ നടൻ എന്നതിലുപരി നിർമ്മാതാവിന്റെ റോളിൽ കൂടി താരം പ്രത്യക്ഷപ്പെടുകയാണ്. ധ്യാൻ ശ്രീനിവാസാൻ ആദ്യമായി സംവിധാനം ചെയ്യുന്ന നിവിൻ പോളി- നയൻതാര ചിത്രത്തിലൂടെയാണ് അജു നിർമ്മാണ മേഖലയിലേയ്ക്ക് ചുവട് വയ്ക്കുന്നത്. മെരിലാൻഡ് സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകൻ വിശാഖ് സുബ്രഹ്മണ്യവും അജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജു ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിത താൻ ചോദിച്ചു വാങ്ങിയ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

  നടൻ വിക്കി കൗശലിന് അപകടം!! താടിയെല്ലിന് പൊട്ടൽ, വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിൽ..

   അനുകരിക്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്

  അനുകരിക്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്

  മലയാളത്തിലെ പല നടന്മാരുടേയും അഭിനയം തന്നെ സ്വാധീനിച്ചിട്ടുണ്ട്. അത് മനഃപൂർവമല്ലെങ്കിൽ പോലും ചിലപ്പോൾ അനുകരണങ്ങൾ വന്നിട്ടുണ്ട്. അത് താനൊരു ബോൺ ആക്ടർ ആല്ലാത്തതുകൊണ്ടാണെന്നും അ‍ജു വർഗീസ് പറഞ്ഞു. അടൂർ ഭാസി, ഇന്നസെന്റ്, ജഗതി ശ്രീകുമാർ,, സുരാജ് വെഞ്ഞാറമൂട് എന്നിവരൊക്കെ എന്റെ അഭിനയത്തിൽ സ്വാധീനിച്ചവരാണെന്നും താരം കൂട്ടിച്ചേർത്തു.

   ഓരോയൊരു ലക്ഷ്യം മാത്രം

  ഓരോയൊരു ലക്ഷ്യം മാത്രം

  ചില അനുകരണങ്ങൾ താൻ അറിഞ്ഞു കൊണ്ട് നടത്താറുണ്ട്. തിയേറ്ററിൽ ഇരുന്ന സിനിമ കാണുന്ന ജനങ്ങളെ ചിരിപ്പിക്കുക എന്നത് മാത്രമാണ് എന്റെ ഉദ്ദ്യേശം. അതുകൊണ്ട് തന്നെ ചിലത് അറിഞ്ഞു കൊണ്ട് സംഭവിക്കാറുണ്ട്. കൂടാതെ സീനിയേഴ്സിന്റെ കൂടെ ഒരു പാട് സിനിമകളിൽ അഭിനയിക്കാനുള്ള ഭാഗ്യവും തനിയ്ക്ക് കിട്ടിയിട്ടുണ്ട്. അഭിനയത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഞാൻ അവരോട് ചോദിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

   ചോദിച്ചു വാങ്ങിയ കഥാപാത്രം

  ചോദിച്ചു വാങ്ങിയ കഥാപാത്രം

  സുസു സുധീവാത്മീകതത്തിലെ ഗ്രോഗൺ എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. അതപോലെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു പ്രിയദർശൻ- മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന ചിത്രമായ ഒപ്പത്തിലേത്. പ്രിയൻ സാറിനോട് ചോദിച്ചു വാങ്ങിയ ഒരു കഥാപാത്രമായിരുന്നു അത്. ചെറിയ കഥാപാത്രമാണെങ്കിലും മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ചിരുന്നു. വളരെ ഗൗരവമേറിയ കഥാപാത്രങ്ങളൊന്നും അധികം തന്നെ തേടിയെത്തിയിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.

  എന്താണ് ലവ് ആക്ഷൻ ഡ്രാമ

  എന്താണ് ലവ് ആക്ഷൻ ഡ്രാമ

  ചിത്രത്തിന്റെ പേര് പോലെ തന്നെ പ്രണയവും ആക്ഷനും ചേർന്ന ചിത്രമാണിത്. സമ്പന്ന കുടുംബത്തിലെ അംഗമായ ദിനേശനും പാലക്കാടൻ ബ്രഹ്മൺ പെൺകുട്ടിയായ ശോഭയും തമ്മിലുള്ള പ്രണയവും ഇവ സൃഷ്ടിക്കുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ദിനേശന്റെ ചെറിയ ആക്ഷനും സ്ത്രീകളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഡ്രാമയും കൂടി ചേർന്നതാണ് ലവ് ആക്ഷൻ ഡ്രാമ. ചിത്രത്തിൽ ഡോ. സാഗർ എന്ന കഥാപാത്രത്തെ താൻ അവതരിപ്പിക്കുന്നുണ്ടെന്നും അജു പറഞ്ഞു. ഒരു കംബ്ലീറ്റ് എന്റർടെയ്നർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിതെന്നും താരം കൂട്ടിച്ചേർത്തു.

  നോ പറയേണ്ട സാഹചര്യങ്ങൾ

  നോ പറയേണ്ട സാഹചര്യങ്ങൾ

  സിനിമയിൽ ഭാഗ്യമുളളവർക്ക് മാത്രമേ നിലനിൽപ്പുളളു എന്ന് വിശ്വസിക്കുന്ന ആളാണ് താൻ. ന്യായമായ കാര്യങ്ങൾ മാത്രം തുറന്നു പറഞ്ഞതു കൊണ്ട് സിനിമയിൽ നിന്ന് തനിയ്ക്ക് ഇതുവരെ അധികം പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. അതുപോലെ തന്നെ കാര്യങ്ങൾ തുറന്നു പറയുന്ന നിരവധി സുഹൃത്തുക്കൾ തനിയ്ക്ക് സിനിമയിലുണ്ടെന്നും അജു പറഞ്ഞു. നിവിനും വിനീതുമൊക്ക ആ വിഭാഗത്തിൽപ്പെടുന്നവരാണ്. നോ പറയേണ്ട സാഹചര്യങ്ങളിൽ നോ പറയുന്ന വ്യക്തികളാണിവർ.

  English summary
  Aju Varghese says about mohanlal movie oppam character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X