»   » മെന്റലിസ്റ്റിന്‌ മുന്നില്‍ ഭയന്നു വിറച്ച് അജു വര്‍ഗീസ്.. ചാനല്‍ പരിപാടിക്കിടയില്‍ നാടകീയ സംഭവങ്ങള്‍!

മെന്റലിസ്റ്റിന്‌ മുന്നില്‍ ഭയന്നു വിറച്ച് അജു വര്‍ഗീസ്.. ചാനല്‍ പരിപാടിക്കിടയില്‍ നാടകീയ സംഭവങ്ങള്‍!

Posted By:
Subscribe to Filmibeat Malayalam

മെന്‍റലിസ്റ്റായ ആദിക്ക് മുന്നില്‍ ഭയന്നുവിറച്ച് അജു വര്‍ഗീസ്. കൈരളി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്കിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഷോക്കിങ്ങ് എന്നു പറഞ്ഞ് താരം തന്നെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

നയന്‍താരയുടെ രഹസ്യങ്ങളെല്ലാം പുറത്തായി.. ഇനി ചിത്രങ്ങള്‍ കഥ പറയും.. ചിത്രം കാണാം!

സായി പല്ലവിയോട് ദിലീപ് സഹായം ആവശ്യപ്പെട്ടാല്‍ എങ്ങനെയുണ്ടാവും.. ആരുടെ ഭാവനയാണോ എന്തോ?

അഭിനയം അറിയില്ലെന്ന് പറഞ്ഞവരെ മാറ്റിപ്പറയിപ്പിച്ചു.. ട്രോളിയവരുടെ പ്രിയതാരത്തെ ജീവിതസഖിയാക്കി!

ഇതുവരെയുള്ള ജീവിതത്തിലെ ണനുഭവവും താരം പങ്കുവെക്കുന്നുണ്ട്. പരിപാടിക്കിടയിലെ രംഗങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. പരിപാടിയിലൂടെ ആളെ പറ്റിക്കുകയാണെന്നും എഡിറ്റിങ്ങില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മെന്‍റലിസ്റ്റിനു മുന്നില്‍ അജു വര്‍ഗീസ്

കൈരളി ചാനലില്‍ പ്രേക്ഷേപണം ചെയ്യുന്ന സീക്രട്ട് കോഡില്‍ അതിഥിയായി അജു വര്‍ഗീസ് എത്തിയ എപ്പിസോഡ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കൊണ്ടിരിക്കുകയാണ്.

നീരജിന് കൊടുക്കാം

പരിപാടിക്കിടയില്‍ തനിക്ക് പണി ലഭിച്ചപ്പോള്‍ നീരജിനും പണി കൊടുക്കണമെന്ന് താരം പറയുന്നു. പരിപാടിയുടെ വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്.

പേടിച്ചു വിറച്ച് അജു

അജുവിനെ കൊണ്ട് പാവയെ പുറത്തെടുപ്പിക്കുയും അതിന്റെ കണ്ണിലേക്ക് സൂക്ഷിച്ചുനോക്കാന്‍ പറയുകയുമാണ് ആദി. പാവയെ കയ്യില്‍ വെച്ചുകൊണ്ട് തന്നെ ഇന്ന് ജീവിച്ചിരിക്കാത്ത, എന്നാല്‍ അജുവിന് അടുപ്പമുള്ള ഒരാളെ മനസില്‍ വിചാരിക്കാന്‍ പറയുന്നു. അതിന് ശേഷം പാവയെ താഴെവെക്കാന്‍ പറയുകയും 50 രൂപ നോട്ട് അജുവിന് കൊടുക്കുകയും ചെയ്തു.

കൈ പൊള്ളിയെന്ന് പറയുന്നു

അതിന് ശേഷം പാവയുടെ കൈ ആദി മെഴുകുതിരികൊണ്ട് പൊള്ളിക്കുമ്പോള്‍ ഈ സമയം കണ്ണടച്ചിരിക്കുന്ന അജുവും തന്റെ കൈപൊള്ളുന്നതായി പറയുന്നു. കണ്ണു തുറന്നപ്പോള്‍ കൈപൊള്ളിയത് കണ്ട് പേടിച്ചുവിറച്ച അജുവിനെയാണ് വീഡിയോയില്‍ കാണുന്നത്.

രസകരമായ സംഭവങ്ങള്‍ അരങ്ങേറി

എന്താണ് ഫീല്‍ ചെയ്തതെന്ന് അജുവിനോട് ചോദിക്കുമ്പോള്‍ മുഖം തടവിയതായി തോന്നിയെന്നായിരുന്നു അജുവിന്റെ മറുപടി. വീണ്ടും കണ്ണടക്കാന്‍ പറയുന്ന ആദി പാവയെ എടുത്ത് അതിന്റെ പുറത്ത് മൊട്ടുസൂചികൊണ്ട് കുത്തുകയും ഇതേസമയം തന്നെ പുറത്ത് ആരോ തൊട്ടതായി തോന്നിയെന്ന് അജുപറയുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളാണ് പരിപാടിക്കിടെ ഉണ്ടായത്.

English summary
Aju Varghese secret star episode getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam