For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് ഞങ്ങളിൽ നിന്ന് കിട്ടിയത് പരിഹാസം, എന്നാൽ ഇന്നവൻ, അജു വർഗീസിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

  |

  കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അന്ന ബെൻ. ചിത്രം പുറത്തിറങ്ങി നാളുകൾ കഴിഞ്ഞിട്ടും ബേബി മോൾ എന്ന കഥാപാത്രം പ്രേക്ഷകരെ വിട്ടു പോയിട്ടില്ല. കുമ്പളങ്ങി ശേഷം അന്ന ബെൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഹെലൻ. ഹെലൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ അന്ന ബെൻ അവതരിപ്പിക്കുന്നത്. ചിത്ര റിലീസിനായി തയ്യാറെടുക്കുകയാണ്. ചിത്രത്തിനായി കാത്തിരിക്കാൻ പ്രേക്ഷകർക്ക് ഒരുപാട് കാര്യങ്ങളുണ്ട്.

  ആനന്ദത്തിനു ശേഷം വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന ചിത്രമാണിത്. അന്നയ്ക്കൊപ്പം അജുവർഗീസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികള്‍, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസറായ നോബിള്‍ തോമസാണ് ചിത്രത്തിലെ നായകനായെത്തുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നേബിളിനെ കുറിച്ചുളള അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. വർഷങ്ങൾക്ക് മുൻപ് താനും സുഹൃത്തുക്കളും ചേർന്ന് നോബിളിനെ പരിഹസിച്ച സംഭവമാണ് അജു പങ്കുവെയ്ക്കുന്നത്.

  ഇത് നോബിൾ.. നോബിൾ തോമസ്; ജേക്കബിന്റെ സ്വർഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികൾ, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസർ. 2002 ഇല്‍, മദ്രാസിലെ കെസിജി കോളേജ് ഓഫ് ടെക്‌നോളജിയില്‍ വെച്ചാണ് അവനെ ആദ്യമായി കാണുന്നത്. ഒരേ കോളേജ്, ഒരേ ബാച്ച്, ഒരേ ഹോസ്റ്റൽ. എന്റെ ഓർമ ശെരി ആണെങ്കിൽ തേർഡ് ഇയർ ആണെന്നു തോന്നുന്നു, നോബിൾ മുടി വളർത്താൻ തുടങ്ങി.

  വളർത്തി വളർത്തി ഒടുക്കം അന്നത്തെ സൽമാൻ ഖാൻന്റെ തേര നാം സ്റ്റൈൽ വരെ എത്തി. പയ്യെ വണ്ണവും കുറക്കാൻ തുടങ്ങി. കാര്യം തിരക്കിയപ്പോൾ മോഡലിംഗ് രംഗത്തേക്ക് ഇറങ്ങാൻ ഉള്ള ഒരു പദ്ധതി ആണെന്നു അറിഞ്ഞു. ഒരു ഫോട്ടോഷൂട്ട് കിട്ടി പോലും. ഏതോ ഒരു മാഗസിൻ ! അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം നോബിൾ അതിൽ വന്ന ഫോട്ടോ ഞങ്ങളെ കാണിച്ചു. ഒരുപാടു എക്‌സൈറ്റഡ് ആയിരുന്നു പുള്ളി. പക്ഷെ എന്ത് ചെയ്യാൻ! കലാബോധം തീരെ ഇല്ലാത്ത ഞങ്ങളിൽ നിന്നും അവനു കിട്ടിയത് വെറും പരിഹാസം മാത്രം.

  ആ ന്യൂഡിറ്റി മോശമായി തോന്നിയിട്ടില്ല !ഒരാൾ പോലും മോശം പറഞ്ഞില്ല, ആകാശഗംഗ 2 താരം

  പറഞ്ഞു വരുന്നത് അതൊന്നും അല്ല. ഇത് 2019! 17 വർഷത്തിന് ശേഷം അദ്ദേഹം ഒരു സിനിമയിൽ നായകനായി വരുകയാണ്. ഹെലൻ എന്നാണ് ആ ചിത്രത്തിന്റെ പേര്.

  ഒരുവ്യക്തി ജീവിതത്തിൽ ആത്മാർത്ഥമായി സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കിൽ, അതിന് സമയം ഒരു പരിമിതിയേ അല്ല എന്ന് ഉള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് അതിലെ അസർ എന്ന അവന്റെ നായക കഥാപാത്രം.

  വൈകിയാണ് ഞാൻ അറിഞ്ഞത്, ഹെലൻ എന്ന സിനിമയുടെ തിരക്കഥയിലും അവന്റെ കൈകൾ ഉണ്ടെന്ന്. വീണ്ടും അവൻ എന്നെ ഞെട്ടിച്ചു !!!2004 ഇൽ തുടങ്ങിയ സ്വപ്നം ഇന്ന് അതിനടുത്തു എത്തിയിരിക്കുകയാണ്.വിനീത് ഉൾപ്പടെ ഞങ്ങൾ കോളേജിൽ പഠിച്ച എല്ലാ സുഹൃത്തുക്കളും അവന്റെ സന്തോഷത്തിൽ പങ്കു ചേരുന്നു, അഭിമാനിക്കുന്നു, അതിലേറെ ആ സിനിമ കാണാൻ കാത്തിരിക്കുന്നു.

  ദിവസങ്ങളോളം പച്ച വെള്ളം കുടിച്ച് ജീവിച്ചു! ഹൃദസ്പർശിയായ ജീവിത കഥ വെളിപ്പെടുത്തി കസബ നായിക

  എൽഐസി ഏജന്റ് ആയ പോളിന്റേയും ഏക മകളായ ഹെലന്റേയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. അമ്മ നേരത്തെ മരിച്ചു പോയ ഹെലന് എല്ലാം അച്ഛനാണ്. ഇവരുടെ ഇടയിലുള്ള സൗഹൃദവും സ്നേഹവും മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുന്ന തരത്തിലുള്ളതാണ്. നേഴ്‌സിംങ് കഴിഞ്ഞു നില്‍ക്കുന്ന ഹെലൻ വിദേശത്തേയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ്. സിറ്റിയില്‍ ചിക്കന്‍ ഹബില്‍ പാര്‍ട്ട് ടൈം ജോലിക്കാരി കൂടിയാണ്. ഹെലൻ എല്ലാവർക്കും പ്രിയപ്പെട്ടവളാണ്. ഇതിനിടയിലാണ് ഹെലന് വിദേശത്ത് പോകാനുള്ള പേപ്പര്‍ ശരിയാകുന്നത്. അതിനുള്ള ഒരുക്കത്തിനിടയില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ ഉണ്ടാകുന്നത്.

  ക്യാമറയുടെ മുന്നിലും പിന്നിലും പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരുമാണ് അണിനിരക്കുന്നത്. അന്ന ബെൻ, നോബിൾ തോമസിനോടൊപ്പം ലാല്‍ പോള്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് നിര്‍മിക്കുന്നത്. സംവിധായകനൊപ്പം ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം.സംഗീതം ഷാന്‍ റഹ്മാന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

  English summary
  |Aju Varghese share old memory about helen movie actor nobel thomas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X