Just In
- 24 min ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
- 54 min ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 57 min ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 1 hr ago
കർഷകരുടെ തീരാത്ത പോരാട്ടവുമായി ജയം രവിയുടെ ഭൂമി. ശൈലന്റെ റിവ്യൂ
Don't Miss!
- News
രജനികാന്തിന് കനത്ത തിരിച്ചടി; മക്കള്‍ മന്ട്രത്തില് കൂട്ടരാജി; ജില്ലാ നേതാക്കള്‍ ഡിഎംകെയില്‍ ചേര്‍ന്നു
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ന്യൂജനറേഷന്റെ സ്വന്തം അജു വര്‍ഗ്ഗീസ്
സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന് മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ ഒരുകൂട്ട്ം പുതുപുഖങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മലര്‍വാടിയിലൂടെ വന്ന താരങ്ങളെല്ലാം മലയാളത്തില്‍ തങ്ങളുടേതായ ഇടം കണ്ടെടുത്തുകഴിഞ്ഞു. നിവിന്‍ പോളിയെന്ന താരം നായകനായപ്പോള്‍ മറ്റുപലരും ശക്തമായ സപ്പോര്‍ട്ടിങ് കഥാപാത്രങ്ങളിലൂടെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഇന്ന് തിരക്കേറിയ താരങ്ങളിലൊരാളാണ് അജു വര്‍ഗ്ഗീസ്.
ഇന്ന് അജു ഇല്ലാത്ത ചിത്രങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. ഇറങ്ങുന്ന ഓരോ ചിത്രങ്ങളിലും അജുവിന് മികച്ച റോളുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനായാസമായ അഭിനയശൈലിതന്നെയാണ് അജുവിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഏറ്റവും ഒടുവില്‍ അജു അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രമാണ് പുണ്യാളന് അഗര്‍ബത്തീസ്. ജയസൂര്യ നായകനായ ചിത്രത്തില്‍ സുഹൃത്തിന്റെ വേഷത്തിലാണ് അജു എത്തിയിരിക്കുന്നത്. ജയസൂര്യയ്ക്കൊപ്പം മത്സരിച്ചഭിനയിച്ച് പ്രേക്ഷകര്‍ക്ക് മനോഹരമായ ദൃശ്യവിരുന്നൊരുക്കാന്‍ അജുവിന് സാധിച്ചിട്ടുണ്ട്.

ന്യൂജനറേഷന്റെ സ്വന്തം അജു വര്‍ഗ്ഗീസ്
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് അജു ജനിച്ചത്. പഠിച്ചതും വളര്‍ന്നതും എറണാകുളത്തെ കളമശേരിയിലും. വിദ്യാഭ്യാസ കാലത്ത് കലാപരിപാടികളില്‍ താല്പര്യം കാണിച്ചിരുന്ന താരം എന്‍ജിനീയറിങ് ബിരുദധാരിയും ചെന്നൈ എച്ച് എസ്ബിസി ബാങ്കിലെ ജീവനക്കാരനുമാണ്.

ന്യൂജനറേഷന്റെ സ്വന്തം അജു വര്‍ഗ്ഗീസ്
വിനീത് ശ്രീനിവാസനുമായുള്ള സൗഹൃദമാണ് അജുവിനെ മലര്‍വാടിയില്‍ എത്തിച്ചത്. സിനിമയില്‍ തന്റെ കളരി വിനീതിന്റെ സിനിമയാണെന്ന് ഒരുമടിയുമില്ലാതെ പറയുന്നയാളാണ് അജു.

ന്യൂജനറേഷന്റെ സ്വന്തം അജു വര്‍ഗ്ഗീസ്
2011ല്‍ പുറത്തിറങ്ങിയ മാണിക്യക്കല്ല് എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം അതിഥിതാരമായിട്ടാണ് രണ്ടാമത് അജു സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്.

ന്യൂജനറേഷന്റെ സ്വന്തം അജു വര്‍ഗ്ഗീസ്
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത തട്ടത്തിന് മറയത്ത് എന്ന ചിത്രത്തിലെ കഥാപാത്രവും അജുവിന്റെ വേഷങ്ങളിലുടെ ഗണത്തിലെ മികച്ചവയിലൊന്നാണ്.

ന്യൂജനറേഷന്റെ സ്വന്തം അജു വര്‍ഗ്ഗീസ്
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തില്‍ സൂപ്പര്‍താരം മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം അജുവിന് ലഭിച്ചു.

ന്യൂജനറേഷന്റെ സ്വന്തം അജു വര്‍ഗ്ഗീസ്
ലാല്‍ നായകനായി എത്തിയ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ ആശുപത്രി ജീവനക്കാരനും അജു മനോഹരമാക്കിയ വേഷങ്ങളിലൊന്നാണ്. റിമ കല്ലിങ്കലിന്റെ നായകന്റെ വേഷമായിരുന്നു ചിത്രത്തില്‍ അജുവിന്.

ന്യൂജനറേഷന്റെ സ്വന്തം അജു വര്‍ഗ്ഗീസ്
പുണ്യാളന് അഗര്ബത്തീസിലേയ്ക്ക് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. തൃശൂര്‍ ശൈലിയിലെ സംഭാഷണങ്ങളും തൃശൂര്‍ പ്രധാനലൊക്കേഷനാണെന്നതുമാണെന്ന് അജു പറയുന്നു.

ന്യൂജനറേഷന്റെ സ്വന്തം അജു വര്‍ഗ്ഗീസ്
തൃശൂര്‍ ശൈലിയിലുള്ള സംഭാഷണങ്ങളാണ് ചിത്രത്തിലുടനീലമെന്ന് മനസിലാക്കിയാണ് താന്‍ ഏറെ താല്പര്യത്തോടെ പുണ്യാളന് അഗര്‍ബത്തീസിന് ഡേറ്റ് നല്‍കിയതെന്ന് അജു പറയുന്നു. അതേസമയം ചിത്രത്തില്‍ അജുവിന് തൃശൂര്‍ സ്ലാങ്ങിന് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ സ്ലാങ്ങ് എത്രശ്രമിച്ചിട്ടും തനിക്ക് വഴങ്ങിയില്ലെന്നാണ് അജു പറയുന്നത്.

ന്യൂജനറേഷന്റെ സ്വന്തം അജു വര്‍ഗ്ഗീസ്
പുണ്യാളന് അഗര്ബത്തീസിലേതുപോലെ ഭാഷാശൈലിയുടെ കാര്യത്തില്‍ ഇനി അടുത്ത കാലത്തൊന്നും താന്‍ പരീക്ഷണം നടത്തില്ലെന്നാണ് അജു പറയുന്നത്. താന്‍ കരിയറിന്റെ തുടക്കത്തിലാണെന്നും അല്പകാലം കഴിഞ്ഞാകാം ശൈലീ പരീക്ഷണമെന്നും താരം പറയുന്നു.

ന്യൂജനറേഷന്റെ സ്വന്തം അജു വര്‍ഗ്ഗീസ്
അജു പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രങ്ങള്‍ ഓം ശാന്തി ഓശാന, ബൈസിക്കിള്‍ തീവ്സ്, പോളിടെക്നിക് തുടങ്ങിയവയാണ്. ഓം ശാന്തി ഓശാനയില്‍ ഡേവിഡ് കാഞ്ഞാണിയെന്ന യുവാവായിട്ടാണ് അജു അഭിനയിക്കുന്നത്. ബൈസിക്കിള്‍ തീവ്സിലും അഭിനയപ്രാധാന്യമുള്ള വേഷമാണ്. പോളിടെക്നിക്കില്‍ ഒരു കമ്യൂണിസ്റ്റ് യുവനേതാവിന്റെ വേഷത്തിലാണ് അജുവെത്തുന്നത്.

ന്യൂജനറേഷന്റെ സ്വന്തം അജു വര്‍ഗ്ഗീസ്
സിനിമയില്‍ സജീവമായ അതേസമയത്തുതന്നെ പലഹ്രസ്വചിത്രങ്ങളിലും അജു അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ പലതും യുട്യൂബില്‍ വലിയ ഹിറ്റുകളാവുകയും ചെയ്തിട്ടുണ്ട്. ഒരു കുട്ടിച്ചോദ്യം. യെല്ലോ പെന്‍, എ സ്വീറ്റ് കര്‍സ്, ഒരു തുണ്ടു പടം എന്നിവയെല്ലാം അജു പ്രധാനവേഷത്തിലെത്തിയ ഹ്രസ്വചിത്രങ്ങളാണ്.