»   » 7മണയ്ക്കൂര്‍ ഷൂട്ടിംഗ്, 4 കഥാപാത്രങ്ങള്‍, സസ്‌പെന്‍സ് ത്രില്ലര്‍ 'അകം പുറം' വരുന്നു

7മണയ്ക്കൂര്‍ ഷൂട്ടിംഗ്, 4 കഥാപാത്രങ്ങള്‍, സസ്‌പെന്‍സ് ത്രില്ലര്‍ 'അകം പുറം' വരുന്നു

Posted By:
Subscribe to Filmibeat Malayalam

മികച്ച സിനിമകളെപ്പോലെ തന്നെ മികച്ച ഹ്രസ്വ ചിത്രങ്ങളേയും ഇരുകൈയ്യും നീട്ടി സ്വീകരിയ്ക്കുന്നവരാണ് മലയാളികള്‍. അതിനാല്‍ തന്നെ നല്ല നിലവാരം പുലര്‍ത്തുന്ന സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ഒട്ടേറെ ഹ്രസ്വ ചിത്രങ്ങള്‍ മലയാളത്തിലുണ്ടായി. ഇക്കൂട്ടത്തിലേയ്ക്ക് ഏറെ പുതുമകളുമായി ഒരു ഹ്രസ്വ ചിത്രം കൂടി അകം പുറം.

തുടര്‍ച്ചയായ ഏഴ് മണിയ്ക്കൂറുകള്‍ കൊണ്ട് തിരുവനന്തപുരം നഗരത്തിലാണ് അകം പുറം ചിത്രീകരിച്ചത്. വളരെ വിരളമായി മാത്രമാണ് തുടര്‍ച്ചയായി ഷൂട്ടിംഗ് നടത്തി ഒരു ഹ്രസ്വ ചിത്രം പൂര്‍ത്തീകരിയ്ക്കുന്നത്. നാല് പേര്‍ മാത്രമടങ്ങുന്ന ഒരു സംഘമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.

akampuram3

ജയിലില്‍ നിന്നും കോടതിയിലേയ്ക്കുള്ള ഒരു പ്രതിയുടേയും രണ്ട് പൊലീസുകാരുടേയും ഒരു ഓട്ടോ റിക്ഷാ ഡ്രൈവറുടേയും യാത്രയും, യാത്രയ്ക്കിടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം. ശരത് ദാസ്, പ്രേം ലാല്‍, അരുണ്‍ പുനലൂര്‍, പ്രവീണ്‍ കൃഷ്ണന്‍, സതീഷ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിയ്ക്കുന്നത്.

ബാങ്ക് ഉദ്യോഗസ്ഥനായ അഭിലാഷ് പുരുഷോത്തമന്‍ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിയ്ക്കുന്ന ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത് മാധ്യമ പ്രവര്‍ത്തകനായ രതീഷ് അനിരുദ്ധനാണ്. ലിജു അംബലംകുന്ന് ക്യാമറയും സുജേഷ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിയ്ക്കുന്നു. ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ജൂണ്‍ 27ന് വൈകുന്നേരം 6.45 ന് വിജെടി ഹാളില്‍ അടൂര്‍ അനുസ്മരണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വച്ച് നടത്തുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടക്കുന്നു.

-
-
-
-
English summary
'Akam Puram' is a Suspense Thriller Short Film Directed by Abhilash Purushothaman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam