»   » ശ്വേതയുടെ ആകസ്മികം തിയേറ്ററുകളിലേക്ക്

ശ്വേതയുടെ ആകസ്മികം തിയേറ്ററുകളിലേക്ക്

Posted By:
Subscribe to Filmibeat Malayalam
ശ്വേതാ മേനോന്റെ പ്രസവ ചിത്രീകരണമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. എന്നാല്‍ ശ്വേതാ മേനോന്‍ ഗര്‍ഭിണിയായ സിനിമ തിയറ്ററില്‍ എത്താന്‍ പോകുകയാണ്. ജോര്‍ജ് കിത്തു സംവിധാനം ചെയ്യുന്ന ആകസ്മികത്തില്‍ നാല്‍പതുകാരിയായ ഗര്‍ഭിണിയുടെ വേഷമാണ് ശ്വേതാ മേനോന്‍ ചെയ്യുന്നത്. നാട്ടിന്‍പുറത്തുനിന്ന് നഗരത്തിലേക്കു ചേക്കേറിയ വീട്ടമ്മയുടെ വേഷമാണ് ശ്വേതയ്ക്ക്.

സുഭാഷ് ചന്ദ്രന്റെ ഗുപ്തം എന്ന കഥയാണ് ജോര്‍ജ് കിത്തു ആകസ്മികം ആക്കുന്നത്. സുഭാഷ് തന്നെയാണ് കഥയുംതിരക്കഥയും രചിക്കുന്നത്. സിദ്ദീഖ്, ജഗതി, അശ്വിന്‍ , മധുപാല്‍, പ്രവീണ എന്നിവരാണ് മറ്റു താരങ്ങള്‍. ബ്ലസിയുടെ കളിമണ്ണ് എന്ന ചിത്രത്തിനാണ് ശ്വേതയുടെ പ്രസവ ചിത്രീകരണം നടത്തിയത്. ആ സീനുകള്‍ സിനിമയില്‍ കാണിക്കുന്നുണ്ടോ എന്നൊന്നറിയില്ലെങ്കിലും ചിത്രീകരണം കഴിഞ്ഞപ്പോഴേക്കും വന്‍വിവാദമായിരിക്കുകയാണ്.

സിനിമാ രംഗത്തുള്ള പലരും സംവിധായകന്റെ ശ്രമത്തിനെതിരെയാണ് നില്‍ക്കുന്നത്. നടി കല്‍പ്പന കഴിഞ്ഞദിവസം ചാനല്‍ പരിപാടിയില്‍ പ്രസവരംഗം കാണിക്കുന്നതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു.കൂടെയുണ്ടായിരുന്ന നടന്‍ ജഗദീഷും അതിനെതിരെയായിരുന്നു. നടിയുടെ വേദനയാണ് കാണിക്കേണ്ടത്, പ്രസവരംഗമല്ല എന്നാണ് രണ്ടുപേരും അഭിപ്രായപ്പെട്ടത്.

ശ്വേതയുടെ പ്രസവവിവാദം തുണയാക്കാന്‍ തന്നെയാണ് ആകസ്മികക്കാരുടെ പുറപ്പാട്. മുമ്പ് ഇത് ഭാര്യാ, ഭര്‍ത്താവ്, കുട്ടി എന്നിവരുടെ ബന്ധം എന്ന വിഷയത്തിലായിരുന്നു സിനിമയൊരുക്കുന്നത് എന്ന് പരസ്യമുണ്ടായിരുന്നു. എന്നാല്‍ കളിമണ്ണ് വിവാദത്തെ തുടര്‍ന്ന് ഇപ്പോഴത്തെ പോസ്റ്ററെല്ലാം ശ്വേതയുടെ ഗര്‍ഭത്തിനാണു പ്രാധാന്യം നല്‍കിയിരിക്കുന്നത്.

നല്ല നല്ല ചിത്രങ്ങളൊരുക്കിയിരുന്ന ജോര്‍ജ് കിത്തു തിരിച്ചുവരവിനൊരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ. ലോഹിതദാസിന്റെ ആധാരം എന്ന കഥ സംവിധാനം ചെയ്താണ് ജോര്‍ജ് കിത്തു സിനിമയില്‍എത്തിയത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത കര്‍പ്പൂരം എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ശ്വേതയുടെ ഗര്‍ഭം ജോര്‍ജ് കിത്തുവിനു തുണയാകട്ടെ.

English summary
Director George Kithu, who shot to fame with the well-made film Aadhaaram, has come up with a new movie titled Aakasmikam.
 Based on writer Subhash Chandrans short story, Guptam, the film stars Siddique and Swetha Menon in lead roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam