»   » അക്കല്‍ദാമയിലെ പെണ്ണിനെ കണ്ടോ? കണ്ടാല്‍ നിങ്ങള്‍ ഞെട്ടും!!

അക്കല്‍ദാമയിലെ പെണ്ണിനെ കണ്ടോ? കണ്ടാല്‍ നിങ്ങള്‍ ഞെട്ടും!!

Posted By:
Subscribe to Filmibeat Malayalam

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലത്ത് 'അക്കല്‍ദാമയിലെ പെണ്ണ്' പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു. ഒരു സ്ത്രീ നേരിടുന്ന ചില സംഭവവികാസങ്ങളും ജീവിതദുരിതങ്ങളും ദൃശ്യവത്കരിക്കുന്ന ചിത്രമാണ് അക്കല്‍ദാമയിലെ പെണ്ണ്. മികച്ച ബാലതാരമായി രണ്ട് തവണ പുരസ്‌കാരം നേടിയ മാളവിക വീണ്ടും പുരസ്‌കാരം കരസ്ഥമാക്കാനുള്ള പുറപ്പാടിലാണ്.

കറുത്തപക്ഷികളിലെ അഭിനയിത്തിനുശേഷം ശക്തമായ കഥാപാത്രവുമായാണ് മാളവിക നായര്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ മാളവികയുടെ അഭിനയം കണ്ടാല്‍ ആരുമൊന്നു ഭയന്നു പോകും. കഥാപാത്രങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത നായിക ശ്വതാമേനോനും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

akkaldamayilepennu

ആഗ്നസായി ശ്വേതാ മേനോനും മറിയയായി മാളവികയും ചിത്രത്തിലെത്തുന്നു. രണ്ടുപേരുടെയും ജീവിത കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജയറാം കൈലാഷാണ്. പണ്ട് ഒട്ടേറെ നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ വിനീതും ചിത്രത്തില്‍ ശക്തമായ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.

നല്ലൊരു മെസേജ് നല്‍കി കൊണ്ടാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപ്പോകുന്നത്. അല്‍ഫോന്‍സ് ജോസഫാണ് ചിത്രത്തിലെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ....

English summary
Official Trailer of Latest Malayalam movie Akkaldamayile Pennu has been released. The film casts Shweta Menon in the lead role while Malavika Nair too appears in a very important role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam