»   » അങ്ങനെ ഞാനും ലാലങ്കിളിന്റെ നായികയായെന്നും പുലിമുരുകന്‍ സൂപ്പറാണെന്നും അക്ഷര

അങ്ങനെ ഞാനും ലാലങ്കിളിന്റെ നായികയായെന്നും പുലിമുരുകന്‍ സൂപ്പറാണെന്നും അക്ഷര

Posted By: Pratheeksha
Subscribe to Filmibeat Malayalam

നിഷ്‌ക്കളങ്കമായ ചിരിയുമായി പ്രേക്ഷകരുടെ മനം കവര്‍ന്ന എട്ടു വയസ്സുകാരി അക്ഷര കിഷോര്‍ പറയുന്നത് താനും ഒടുവില്‍ ലാലങ്കിളിന്റെ നായികയായെന്നാണ് .കുഞ്ഞു താരം ഇങ്ങനെ പറയാന്‍ കാരണമുണ്ട്. ഡെയ്‌ലി ഡിലൈറ്റ് കേക്കിന്റെ പരസ്യത്തില്‍ താന്‍ ഞാനും ലാലങ്കിളും മാത്രമല്ലേ ഉള്ളൂ അപ്പോ ഞാനല്ലേ നായികയെന്നാണ് അക്ഷര ചോദിക്കുന്നത് .

മോഹന്‍ലാലിനൊപ്പം പരസ്യചിത്രത്തില്‍ മാത്രമല്ല ഒരു സ്റ്റേജ് ഷോയിലും അക്ഷര വേദി പങ്കിട്ടിരുന്നു .തമാശയൊക്കെ പറഞ്ഞ വളരെ ഈസിയായാണ് ലാലങ്കിള്‍ അഭിനയിക്കുന്നതെന്നാണ് അക്ഷര പറയുന്നത്. കേക്കിന്റെ പരസ്യമായിരുന്നതുകൊണ്ട് താന്‍ വലിയ സന്തോഷത്തിലായിരുന്നു.  തനിക്ക് പേടി തോന്നിയിരുന്നില്ലെന്നും ബ്രേക്കിന്റെ സമയത്ത് ലാലങ്കിള്‍ കുറേ തമാശയൊക്കെ പറയുമെന്നും അക്ഷര പറഞ്ഞു

Read more: പൃഥ്വിരാജ് വീണ്ടും വില്ലന്‍ റോളില്‍

09-1454998875-8

ലാലങ്കിളിന്റെ കോംപ്ലിമെന്റും അക്ഷരയ്ക്കു കിട്ടിയിട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ മോളുടെ അഭിനയം കൊള്ളാം എന്നാണത്രേ അക്ഷരയുടെ അച്ഛന്‍ കിഷോറിനോട് ലാല്‍ പറഞ്ഞത് .അപ്പോള്‍ അക്ഷരയും തിരിച്ചു കൊടുത്തു ഒരു മറുപടി അങ്കിള്‍ പുലിമുരുകന്‍ കൊള്ളാം...

അക്ഷരയോടൊത്തുളള ഡെയ്‌ലി ഡിലൈറ്റ് പരസ്യം മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്കിലെ ഒഫീഷ്യല്‍ പേജില്‍ ഷെയര്‍ ചെയ്തിരുന്നു. പരസ്യം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിരിക്കുകയാണെന്നു മാത്രമല്ല രണ്ടു ദിവസത്തിനുള്ളില്‍ അഞ്ചു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.

English summary
akshara kishore mohanlal daily delight add

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam