»   » ശ്രുതിയെ തള്ളി, അമല അക്ഷയ് കുമാറിന്റെ നായിക?

ശ്രുതിയെ തള്ളി, അമല അക്ഷയ് കുമാറിന്റെ നായിക?

Posted By:
Subscribe to Filmibeat Malayalam

അസിനും തൃഷയ്ക്കും ശേഷം ബോളിവുഡില്‍ അക്ഷയ്കുമാറിന്റെ നായികയായിയെത്തുന്ന അടുത്ത ദക്ഷിണേന്ത്യന്‍ താരം അമലാ പോളാണത്രെ. സഞ്ജയ് ലീല ബാന്‍സാലിയുടെ പുതിയ ചിത്രമായ ഗബ്ബറിലൂടെയാണ് അമല ബോളിവുഡ് ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.

നേരത്തെ ഈ ചിത്രത്തിലെ നായികയായി തീരുമാനിച്ചിരുന്നത് ശ്രുതി ഹസ്സനെയായിരുന്നു. എന്നാല്‍ ഇളയദളപതി വിജയ്‌ക്കൊപ്പമഭിനയിച്ച തലൈവ ഹിറ്റായതോടെ അമലയുടെ തലവരയും മാറി. തലൈവയിലൂടെ അമലയുടെ കരിയര്‍ ഗ്രാഫ് ഉയരുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ചിത്രത്തില്‍ വിജയം തന്നെയാണത്രെ അമലയ്ക്ക് അവസരം നല്‍കാനുള്ള കാരണവും.

Amala Paul

തമിഴ് സൂപ്പര്‍ഹിറ്റായ രമണ എന്ന ചിത്രത്തിന്റെ ഹിന്ദിപതിപ്പാണ് ഗബ്ബര്‍. തമന്നയെയും ഇല്യാനെയെയുംമൊക്കെ പരിഗണിച്ചതിന് ശേഷമാണ് അമലയെ ക്ഷണിച്ചതെന്നാണ് കേള്‍ക്കുന്നത്. അമല ഇപ്പോള്‍ തമിഴില്‍ പുതിയ കരാറുകളിലൊന്നും ഒപ്പിടാത്തതുകൊണ്ട് വാര്‍ത്ത സത്യമാണെന്ന് വിശ്വസിക്കാം.

എന്തായായലും മാലിദ്വീപില്‍ അവധിക്കാലം ചിലവഴിക്കുന്ന അക്ഷയ് തിരിച്ചു വന്നാലുടന്‍ തീരുമാനമറിയാം. റൗഡി റാത്തോറിനു ശേഷം ബാന്‍സാലിയും അക്ഷയയും ഗബ്ബറിലൂടെ വീണ്ടും ഒന്നിക്കുന്നു എന്നതും പ്രതീക്ഷയ്ക്ക് വകയൊരുക്കുന്നു.

English summary
One look at her, and she might be passed off as cousin of Deepika Padukone... She's one of the South's on screen darling beauties, Amala Paul who is all set to make her Bollywood debut in Akshay Kumar's Gabbar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam