»   » ഭാവിയില്‍ ഇവന്‍ നിങ്ങള്‍ക്കൊരു ഭീഷണിയാവും: അക്ഷയ് കുമാറിനെ വെല്ലുവിളിച്ച് കരീന കപൂര്‍! കാണാം

ഭാവിയില്‍ ഇവന്‍ നിങ്ങള്‍ക്കൊരു ഭീഷണിയാവും: അക്ഷയ് കുമാറിനെ വെല്ലുവിളിച്ച് കരീന കപൂര്‍! കാണാം

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് കരീന കപൂര്‍. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്ത കരീന ബോളിവുഡിലെ താരറാണിയായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ആമിര്‍ ഖാനൊപ്പം അഭിനയിച്ച ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രം കരീനയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയൊരു ചിത്രമായിരുന്നു. തിയ്യേറ്ററുകളിലെ പണം വാരി ചിത്രങ്ങളിലൊന്നായി മാറിയ ത്രീ ഇഡിയറ്റ്‌സ് വിദേശത്തും വലിയ വിജയമായി മാറിയിരുന്നു. സൂപ്പര്‍ താരങ്ങളുടെ നായികയായിട്ടാണ് കരീന തന്റെ കരിയറില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തത്.

ഞാന്‍ ഈ നടന്റെ കടുത്ത ആരാധകനാണ്! ഇഷ്ടതാരത്തെക്കുറിച്ച് ആന്റണി വര്‍ഗീസ്! കാണാം

ബോളിവുഡിലെ ഹോട്ട് ആന്‍ഡ് സീറോ സൈസ് താരമായാണ് കരീന അറിയപ്പെടുന്നത്. 2012ലായിരുന്നു കാമുകന്‍ സെയ്ഫ് അലിഖാനുമായുളള കരീനയുടെ വിവാഹം നടക്കുന്നത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുതാരങ്ങളും ഒന്നിച്ചിരുന്നത്. സിനിമാ ലോകവും മാധ്യമങ്ങളും ഏറെ ആഘോഷിച്ച താരവിവാഹമായിരുന്നു ഇവരുടേത്. ഇടയ്ക്ക് സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത് കരീന മാറിനിന്നിരുന്നു. 2016ലായിരുന്നു സെയ്ഫിന്റെയും കരീനയുടെയും ജീവിതത്തിലേക്ക് മകന്‍ തൈമൂര്‍ എത്തിയിരുന്നത്.

kareena-taimur

മകന്‍ ഉണ്ടായതിനു ശേഷം ഇവരുടെ വിശേഷങ്ങള്‍ക്കൊപ്പം തൈമൂറിന്റെ വിശേഷങ്ങളറിയാനും ആരാധകര്‍ താല്‍പര്യം കാണിച്ചിരുന്നു.മകന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ കരീനയും സെയ്ഫും പങ്കുവെക്കാറുണ്ട്. അടുത്തിടെ ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ മകനെവെച്ച് അക്ഷയ് കുമാറിനോട് കരീന നടത്തിയ വെല്ലുവിളി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അക്ഷയ് കുമാര്‍ സദസിലിരിക്കുന്ന സമയത്താണ് കരീന വെല്ലുവിളിയുമായി എത്തിയത്. തൈമൂര്‍ നിങ്ങള്‍ക്കൊരു ഭീഷണിയായി മാറുമെന്നും നിങ്ങള്‍ക്ക് എത്ര ആരാധകരുണ്ടെങ്കിലും അതിനെയെല്ലാം മറികടന്ന് മുന്നേറാന്‍ തന്റെ മകന് സാധിക്കുമെന്നുമാണ് കരീന പറഞ്ഞത്. അക്ഷയോട് ഒരു തമാശ രൂപേണ ഇതൊരു വെല്ലുവിളിയായി കണ്ടോളൂ എന്നും കരീന പറഞ്ഞു. എതായാലും കുഞ്ഞു തൈമൂറിനെ വെച്ചുളള കരീനയുടെ വെല്ലുവിളിക്ക് സമൂഹമാധ്യമങ്ങളില്‍ നിരവധി കമന്റുകളാണ് വരുന്നത്.

മലയാളികള്‍ക്കുളള വിഷു സമ്മാനമായി പഞ്ചവര്‍ണ്ണ തത്ത നാളെ തിയ്യേറ്ററുകളിലേക്ക്

റഹ്മാന്‍ മാജിക്ക് വീണ്ടും! ദേശീയ അവാര്‍ഡുകളില്‍ ഇരട്ടനേട്ടം സ്വന്തമാക്കി സംഗീത മാന്ത്രികന്‍

English summary
Akshay Kumar,Taimur is a threat to you' says Kareena Kapoor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X