»   » അലമാരയുടെ മുകളില്‍ കയറി ഇരിക്കുന്നത് ബാലന്‍ ചേട്ടനല്ലേ... പൊക്കി പിടിച്ചത് സണ്ണിയും സൈജുവും തന്നെ

അലമാരയുടെ മുകളില്‍ കയറി ഇരിക്കുന്നത് ബാലന്‍ ചേട്ടനല്ലേ... പൊക്കി പിടിച്ചത് സണ്ണിയും സൈജുവും തന്നെ

By: Rohini
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന അലമാര എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന മണികണ്ഠന്‍ ആചാരി, അജു വര്‍ഗ്ഗീസ്, സണ്ണി വെയിന്‍, സൈജു കുറുപ്പ്, രണ്‍ജി പണിക്കര്‍ എന്നിവരാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്.

സമയം കിട്ടുമ്പോഴൊക്കെ മണിരത്‌നം കാണുന്ന മോഹന്‍ലാല്‍ ചിത്രം; എന്തിന് കാണുന്നു എന്നതാണ് പ്രധാനം!

ആട് ഒരു ഭീകര ജീവിയാണ്, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അലമാര. ജോണ്‍ മന്ത്രിക്കലാണ് രചനയും തിരക്കഥയും.

ഇതാണത്

ഇതാണ് അലമാരയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. തന്റെ സിനിമയുടെ പേരുകളിലെല്ലാം ചിരിയുടെ പൊടിക്കൈ ഇടാന്‍ മിഥുന്‍ എന്നും ശ്രമിക്കാറുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥ വായിച്ച ശേഷം സ്‌ക്രിപ്റ്റിന്റെ മുകളില്‍ നീല സ്‌കെച്ചു പേന കൊണ്ട് മിഥുന്‍ എഴുതിയ പേരാണത്രെ അലമാര എന്ന്. പേര് കേള്‍ക്കുമ്പോള്‍ ആളുകളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരിയും സിനിമ കാണുമ്പോള്‍ ഒരു വലിയ ചിരിയും വരണം എന്നാണ് മിഥുന്‍ പറയുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍

ആന്‍ മരിയയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സണ്ണി വെയിനും സൈജു കുറുപ്പും അജു വര്‍ഗ്ഗീസും ഈ ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ ആചാരിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. രണ്‍ജി പണിക്കറാണ് ചിത്രത്തിലെ മുതിര്‍ന്ന താരം. പുതുമുഖ നടി അദിതി രവിയാണ് നായിക.

അലരമാരയിലെന്താ?

വിവാഹത്തിന്റെ മൂന്നാം നാള്‍ പെണ്ണിന്റെ വീട്ടില്‍ നിന്നും ചെറുക്കന്റെ വീട്ടിലേക്ക് സമ്മാനിച്ച അലമാര ഉണ്ടാക്കിയ പുകിലാണ് അലമാരയ്ക്കുള്ളിലുള്ളത്. മിഥുന്റെ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ അലമാര പുട്ടിയിരിയ്ക്കുന്നതും ഹാസ്യത്തിന്റെ സഹായത്താലാണ്.

അണിയറയില്‍

ഫുള്‍ ഓണ്‍ സ്റ്റുഡിയോയാണ് അലമാര നിര്‍മിയ്ക്കുന്നത്. സതീഷ് കുറിപ്പ് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്.

English summary
Alamaara first look poster out
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam